കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
ആയുര്‍വ്വേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിയമനം
മലപ്പുറം ജില്ലയില്‍ മംഗലം ഗ്രാമപഞ്ചായത്തിലെ ആയുര്‍വ്വേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള ഫാർമസിസ്റ്റ്, ഓഫീസ് അറ്റന്റന്റ്, പാർട്ട്ടൈം സ്വീപ്പർ എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ജൂലൈ ഒന്നിന് ഉച്ചയ്ക്ക് രണ്ടു മണിക്കു മുമ്പായി ‘മെഡിക്കൽ ഓഫീസർ, ആയുഷ് പ്രൈമറി ഹെൽത്ത് സെന്റര്‍ (ആയുർവേദം) മംഗലം പി.ഒ എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0494-2564485.
ഇടുക്കി ജില്ലാ ആശുപത്രിയില്‍ കരാര്‍ നിയമനം
ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡീ-അഡിക്ഷന്‍ സെന്ററില്‍ ക്ലിനക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂലൈ9 ന് രാവിലെ 11.00 മണി മുതല്‍ ഇടുക്കി ജില്ലാ മെഡിക്കല്‍ ആഫീസില്‍ (ആരോഗ്യം) വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യതകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ആധാര്‍/വോട്ടര്‍ ഐ.ഡി. എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാവുക.
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്കുളള യോഗ്യത എം.ഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ആണ്.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത എംഎസ് സി അല്ലെങ്കില്‍ എംഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജിയും ആര്‍സിഐ സര്‍ട്ടിഫിക്കറ്റുമാണ്. പ്രായപരിധി. 45 വയസ് കവിയരുത്. ഫോണ്‍: 6238600252, 04862 233030
ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് അസിസ്റ്റന്റ് നിയമനം
എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. വനിതകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഒരു ഒഴിവാണുള്ളത്. ഗവ. അംഗീകൃത ബി.എസ്.സി എം.എല്‍.ടി/ ഡി.എം.എല്‍.ടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായം 2024 ജനുവരി ഒന്നിന് 40 കവിയരുത്. ഉദ്യോഗാര്‍ഥികള്‍ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാർ ആയിരിക്കണം. സ്വന്തമായി ഇരുചക്രവാഹനവും ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം. പ്രതിമാസം 14500 രൂപയാണ് ശമ്പളം. പ്രതിദിനം 200 രൂപ ഫ്യുവല്‍ ചാര്‍ജും ലഭിക്കും. അപേക്ഷാ ഫോം ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോമിനോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, കൗൺസിൽ രജിസ്ട്രേഷൻ, പ്രവൃത്തി പരിചയസര്‍ട്ടിഫിക്കറ്റ്, ഇരുചക്രവാഹന ലൈസൻസ് പകര്‍പ്പുകള്‍ എന്നിവ ഉള്ളടക്കം ചെയ്യണം. ജൂലൈ ആറിന് രാവിലെ 10.30 ന് എടവണ്ണ സി.എച്ച്.സി കോൺഫറൻസ് ഹാളിൽ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2701029.
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ
കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയൽ കാസ്പ് സ്കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് അഭിമുഖത്തിനായി അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ രണ്ട്. പ്രായം 18 – 41. പ്രതിഫലം 17,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 3 വൈകിട്ട് അഞ്ച്. ഇന്റർവ്യൂ തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളേജിന്റെ വെബ്സൈറ്റിൽ (www.gmckollam.edu.in) പ്രസിദ്ധീകരിക്കും. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ആയതിന്റെ പകർപ്പുകളും സഹിതം കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0474 2575050.
രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയിൽ ഒഴിവ്
കോട്ടയം: ജില്ലയിലെ ബ്ലോക്ക്പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയുടെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററിലേക്ക് അഡീഷണൽ ഫാക്കൽറ്റി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. കുടുംബശ്രീ അയൽക്കൂട്ടഅംഗം/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്നുള്ള എം.എസ്.ഡബ്‌ള്യൂ/എം.ബി.എ(എച്ച്.ആർ.)/എം.എ. സോഷ്യോളജി/ ഡവലപ്‌മെന്റ് സ്റ്റഡീസ്, യോഗ്യതയും, മൂന്ന് വർഷത്തെ പ്രവർത്തിപരിചയവുമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായം 2024 ജൂൺ ഒന്നിന് 40 വയസ് കഴിയരുത്. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാ ഫീസ് ഇനത്തിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം നിശ്ചിതഫോർമാറ്റിൽ അപേക്ഷകൾ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം-02 എന്ന വിലാസത്തിൽ ജൂലൈ രണ്ടിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പു സമർപ്പിക്കണം. അപേക്ഷ ബന്ധപ്പെട്ട കുടുംബശ്രീ അയൽക്കൂട്ടം, സി.ഡി.എസ് എന്നിവർ സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷാഫോമും, വിശദാംശങ്ങളും കുടുംബശ്രീ വെബ്സൈറ്റിലും (workudumbashreeem), സിഡിഎസ് ഓഫീസിലും ലഭ്യമാണ്. ഫോൺ: 0481-2302049
മാനസികാരോഗ്യ പദ്ധതിയില്‍ ഒഴിവുകള്‍
മലപ്പുറം ജില്ലയില്‍ സമഗ്ര മാനസികാരോഗ്യ പദ്ധതി, ജില്ലാ മാനസികാരോഗ്യ പദ്ധതി എന്നിവയ്ക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സൈക്യാട്രിസ്റ്റ്/ മെഡിക്കല്‍ ഓഫീസര്‍ (യോഗ്യത: എം.ബി.ബി.എസ്, സൈക്യാട്രിയില്‍ എം.ഡി, ഡി.പി.എം/ഡി.എന്‍.ബി, സൈക്യാട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ (യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ എം.ഫില്‍/ പി.ജി ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും), സ്റ്റാഫ് നഴ്സ് (യോഗ്യത: പ്ലസ്ടു സയന്‍സ്, ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ്, കേരള നഴ്സസ് ആന്റ് മിഡ്‍വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, സൈക്യാട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), ക്ലര്‍ക്ക്- ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (യോഗ്യത: പി.ജി.ഡി.സി.എ, ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ബി.കോം ബിരുദധാരികള്‍ക്ക് മുന്‍ഗണന നല്‍കും, മലയാളം ടൈപ്പിങ് പരിജ്ഞാനം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.), അറ്റന്‍ഡര്‍ (യോഗ്യത: ഏഴാം ക്ലാസ് വിജയവും ആശുപത്രികളില്‍ ക്ലീനിങ് സ്റ്റാഫ്/ അറ്റന്‍ഡറായി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും), പ്രൊജക്ട് ഓഫീസര്‍ (യോഗ്യത: മെഡിക്കല്‍ ആന്റ് സൈക്യാട്രിയില്‍ എം.എസ്.ഡബ്ല്യു, സൈക്യാട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം) എന്നീ തസ്തികകളിലാണ് നിയമനം. ജൂണ്‍ 28 രാവിലെ 10.30 ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രായം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളുമായി ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 273 6241.
മലിനീകരണ നിയന്ത്രണ ബോർഡില്‍ അപ്രന്റിസ് നിയമനം
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നു. 50 ശതമാനം മാര്‍ക്കോടെ കെമിസ്ട്രി/മൈക്രോ ബയോളജി/ എൻവയോൺമെന്റൽ സയൻസ് എന്നിവയിലുള്ള എം.എസ്.സി ബിരുദമാണ് യോഗ്യത. പ്രായപരിധി: 28 വയസ്സ്. ഒരു വര്‍ഷമാണ് പരിശീലനം. പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. താല്‍പര്യമുള്ളവര്‍ക്കായി ജൂലൈ അഞ്ചിന് രാവിലെ 10.30 ന് മലപ്പുറം കുന്നുമ്മല്‍ പെരിന്തല്‍മണ്ണ റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, മുൻപരിചയ രേഖകൾ (ഉണ്ടെങ്കിൽ) എന്നിവ സഹിതം ഹാജരാവണം. ബോർഡിൽ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസായി മുൻകാലങ്ങളിൽ സേവനമനുഷ്‌ഠിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2733211.
ജില്ലാ ആശുപത്രിയില്‍ കരാർ നിയമനം
ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡീ-അഡിക്ഷന്‍ സെന്ററില്‍ ക്ലിനക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂലൈ9 ന് രാവിലെ 11.00 മണി മുതല്‍ ഇടുക്കി ജില്ലാ മെഡിക്കല്‍ ആഫീസിൽ (ആരോഗ്യം) വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. താൽപര്യമുള്ളവർ യോഗ്യതകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ആധാര്‍/വോട്ടര്‍ ഐ.ഡി. എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാവുക.
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്കുളള യോഗ്യത എം.ഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ആണ്.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത എംഎസ് സി അല്ലെങ്കില്‍ എംഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജിയും ആര്‍സിഐ സര്‍ട്ടിഫിക്കറ്റുമാണ്. പ്രായപരിധി. 45 വയസ് കവിയരുത്. ഫോൺ: 6238300252, 04862 233030