HomeLatest JobPSC പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ താല്‍ക്കാലിക ജോലികള്‍ നേടാം - നേരിട്ട് ഇന്റര്‍വ്യൂ മാത്രം

PSC പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ താല്‍ക്കാലിക ജോലികള്‍ നേടാം – നേരിട്ട് ഇന്റര്‍വ്യൂ മാത്രം

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Kerala Govt Temporary Jobs 2023 March 03
Kerala Govt Temporary Jobs 2023 March 03

സയന്റിഫിക് അപ്രന്റീസ് നിയമനം

ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കീഴിലെ ലബോറട്ടറിയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കെമിസ്ട്രി/ മൈക്രോ ബയോളജി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിഷയങ്ങളില്‍ 50 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്,തിരിച്ചറിയില്‍ രേഖകളുടെ പകര്‍പ്പുമായി ഫെബ്രുവരി 22 ന് രാവിലെ 11 ന് ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ജില്ലയിലെ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആയുര്‍വേദ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. ഫെബ്രുവരി 14ന് രാവിലെ പത്തുമണിക്ക് മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ വെച്ച് അഭിമുഖം നടക്കും. സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് യോഗ്യത നേടിയ 2023 ഫെബ്രുവരി 14ന് 40 വയസ് കവിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ www.nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ നിയമനം

നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ജില്ലയിലെ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളിലേക്ക് കരാറടിസ്ഥാനത്തില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍മാരെ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യു ഫെബ്രുവരി 14ന് രാവിലെ 11.30ന് മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കും. ജി.എന്‍.എം യോഗ്യതയും നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ 2023 ഫെബ്രുവരി 14ന് 40 വയസ് കവിയാത്തവരാകണം. കൂടുതല്‍ വിവരങ്ങള്‍ www.nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും

ഓവര്‍സിയര്‍ നിയമനം

സമഗ്ര ശിക്ഷാ കേരളം സിവില്‍ വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഓവര്‍സിയര്‍ തസതികയിലേക്ക് ദിവസവേതനാ ടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയും കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള സിവില്‍ എഞ്ചിനീയറിംഗില്‍ ബി ടെക് ബി ഇ, കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം. പ്രായപരിധി : 36 ( 2024 ജനുവരി ഒന്നിന് ) (ഒ ബി സിക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും എസ് സി / എസ് റ്റി വിഭാഗകാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഇളവ് ലഭിക്കും). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 16 രാവിലെ 10 ന് എസ് എസ് കെ കൊല്ലം ജില്ലാ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ 0474 2794098.

ലാബ് ടെക്നീഷ്യന്‍ താത്കാലിക നിയമനം

പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ്‌ടെക്നീഷ്യന്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തും. യോഗ്യത: സര്‍ക്കാര്‍ അംഗീകൃത യൂണിവേര്സിറ്റിയില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ ഡി എം എല്‍ റ്റി (രണ്ട് വര്‍ഷം ), ബി എസ് സി എം എല്‍ റ്റി സര്‍ട്ടിഫിക്കറ്റ്, പാരാ മെഡിക്കല്‍ രജിസ്ട്രേഷന്‍, ഡി എം ഇ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 40 വയസ്
ബയോഡാറ്റ (ഫോട്ടോ ഉള്‍പ്പെടെ)യും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം പെരിനാട് ഗ്രാമപഞ്ചായത്തില്‍ ഫെബ്രുവരി 12ന് രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ വില്‍ പങ്കെടുക്കണം. ഫോണ്‍ : 9633827171.

ആയുര്‍വേദ/ഹോമിയോ സ്ഥാപനങ്ങളില്‍ താത്ക്കാലിക നിയമനം

കൊല്ലം ജില്ലയിലെ ആയുര്‍വേദ/ഹോമിയോ സ്ഥാപനങ്ങളിലെ വിവിധ പ്രോജക്ടുകളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തും.
ആയുര്‍വേദ തെറാപ്പിസ്റ്റ് : കേരളസര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് .ജി എന്‍ എം നഴ്സ് : അംഗീകൃത സര്‍വകലാശാലയുടെ അംഗീകാരമുള്ള ബി എസ് സി നഴ്‌സിങ്/ജി എന്‍ എം നഴ്‌സിങ് അംഗീകൃത നഴ്‌സിങ് സ്‌കൂള്‍, കേരള നഴ്സിങ് ആന്‍ഡ് മിഡൈ്വഫ് രജിസ്‌ട്രേഷന്‍ കൗണ്‍സിലിന്റെ അംഗീകാരം.
നഴ്സ് (ജനറല്‍): കേരള നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനോടുകൂടിയ അംഗീകൃത നഴ്‌സിങ് സ്‌കൂള്‍ അംഗീകരിച്ച എ എന്‍ എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്. എം പി ഡബ്ല്യൂ കം ക്ലീനര്‍ : എട്ടാം ക്ലാസ് പാസ്സ്. അറ്റന്‍ഡര്‍ : എസ എസ് ല്‍ സി. പ്രായപരിധി: 40 വയസ്സ് (ഫെബ്രുവരി അഞ്ച്പ്രകാരം). പ്രായം, യോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 20 നകം ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍, ആശ്രാമം പി ഒ, കൊല്ലം, 691002 വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോമിന് www.nam.kerala.gov.in

ഇൻസ്പെക്ഷൻ സ്റ്റാഫ്, പാക്കിംഗ് അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇൻസ്പെക്ഷൻ സ്റ്റാഫ്/ പാക്കിംഗ് അസിസ്റ്റന്റ് തസ്തികയിൽ ഓപ്പൺ, മുസ്ലിം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗക്കാർ, ലാറ്റിൻ കാത്തലിക്/ ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങളിൽ 5 താത്ക്കാലിക ഒഴിവുകളുണ്ട്. പ്ലസ് ടു വും ലേബൽ പ്രിന്റിംഗ് യൂണിറ്റിലെ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 01/01/2023 ന് 18-40 നും മധ്യേയായിരിക്കണം പ്രായം. (നിയമാനുസൃത വയസ്സിളവ് ബാധകം). 15500 രൂപയാണ് വേതനം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേയ്ഞ്ചുകളിൽ 24 നകം പേര് രജിസ്റ്റർ ചെയ്യണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ സംവരണേതര വിഭാഗക്കാരെയും പരിഗണിക്കും.

ഓവർസീയർ നിയമനം

എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓവർസീയറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 14ന് രാവിലെ 10ന് തിരുവനന്തപുരം എസ്.എസ്.കെ ജില്ലാ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. ഫോൺ: 0471-2455590, 2455591.

ദന്തൽ മെക്കാനിക് നിയമനം

തിരുവനന്തപുരം സർക്കാർ ദന്തൽ കോളജിലെ പീഡോഡോൺടിക്സ് വിഭാഗത്തിലേക്ക് ഒരു ദന്തൽ മെക്കാനിക്കിനെ ആവശ്യമുണ്ട്. തസ്തികയിലേക്ക് 650 രൂപ ദിവസ വേതന നിരക്കിൽ എച്ച്.എഡി.എസിനു കീഴിൽ നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഫെബ്രുവരി 14 ന് തിരുവനന്തപുരം സർക്കാർ ദന്തൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വെച്ച് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്. നിയമനത്തിന്റെ കാലാവധി 179 ദിവസം മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. കൂടൂതൽ വിവരങ്ങൾക്ക്: 0471 2528477

സമഗ്രശിക്ഷ കേരളയില്‍ ഓവര്‍സിയര്‍ നിയമനം

സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് ഓഫീസില്‍ ഓവര്‍സിയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിടെക് /ബി.ഇ സിവില്‍ എന്‍ജിനീയറിങ് ബിരുദവും 1 വര്‍ഷത്തെ പ്രവൃത്തി പരിചയവും. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഫെബ്രുവരി 12 ന് വൈകിട്ട് 5 നകം ജില്ലാ പ്രൊജക്ട് ഓഫീസില്‍ നല്‍കണം. ഫോണ്‍: 04936 203338.

മെക്കാനിക്ക് നിയമനം

താനൂർ മത്സ്യഫെഡ് ഒ.ബി.എം വർക്ക് ഷോപ്പിലേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ മെക്കാനിക്കിനെ നിയമിക്കുന്നു. അപേക്ഷകർ ഐ.ടി.ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ്) യോഗ്യതയും ഒ.ബി.എം സർവീസിങിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും നിർദിഷ്ട വിദ്യാഭ്യാസ ഇല്ലാത്തവരാണെങ്കിൽ ഒ.ബി.എം. സർവീസിങിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവും ഹൈഡ്രോളിക് പ്രെസ്സിങ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യവും ഉള്ളവരായിരിക്കണം. ഫെബ്രുവരി 13 വൈകിട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 0494 2423503.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments