HomeLatest Jobനേരിട്ട് ഇന്റര്‍വ്യൂ.. സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍

നേരിട്ട് ഇന്റര്‍വ്യൂ.. സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Kerala Govt Temporary Jobs 2023 March 03
Kerala Govt Temporary Jobs 2023 March 03

സിനിമാട്ടോഗ്രാഫറുടെ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2025 ജൂൺ 2 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ രണ്ട് ഡോക്യുമെന്ററി സിനിമാട്ടോഗ്രഫർമാരുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് 19ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in

ടെക്നിക്കൽ എക്സ്പർട്ട് നിയമനം

തിരുവനന്തപുരം ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിൽ (Watershed Cell cum Data Centre) പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന 2.0 (നീർത്തട ഘടകം) (PMKSY 2.0) പദ്ധതിയിൽ ഒഴിവുള്ള ഒരു ടെക്നിക്കൽ എക്സ്പർട്ട് തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഗ്രിക്കൾച്ചർ / ഹോർട്ടികൾച്ചർ / ഹൈഡ്രോളജിക്കൽ എൻജിനിയറിങ്, സോയിൽ എൻജിനിയറിങ് / അനിമൽ ഹസ്ബൻഡ്രി എൻജിനിയറിങ് എന്നിവയിലുള്ള ബിരുദം അല്ലെങ്കിൽ ഉയർന്ന ബിരുദം, പ്രസ്തുത മേഖലയിലോ ഗവേഷണത്തിലോ ഉള്ള അഞ്ച് വർഷം പരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 34,300 രൂപ. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് ഉൾപ്പടെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 24 വൈകുന്നേരം 3 മണി. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 8606204203.

പ്രോജക്ട് ഫെലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2025 മാർച്ച് 31 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു വർഷത്തെ കാലയളവിൽ ഒരു പ്രൊജക്ട് ഫെലോയെ താത്കാലികമായി നിയമിക്കുന്നു. ജൂലൈ 19 നു രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in

നിഷ്-ൽ വാക്ക് ഇൻ ഇന്റർവ്യൂ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ പാർട്ട് ടൈം കൺസൾട്ടന്റ്, പ്രൊജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് 19 ന് വാക്ക് ഇൻ ഇൻറർവ്യു നടത്തും. പ്രൊജക്ടിന്റെ ഭാഗമായാണ് നിയമനം. യോഗ്യത, പ്രവർത്തി പരിചയം തുടങ്ങിയ വിശദ വിവരങ്ങൾക്ക് http://nish.ac.in/others/career .

ഫിനാൻസ് മാനേജർ ഒഴിവ്

സംസ്ഥാന ഫോറസ്റ്റ് വികസന ഏജൻസിയിലേക്ക് (എസ് എഫ് ഡി എ) ഫിനാൻസ് മാനേജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 25നകം നൽകണം. വിശദ വിവരങ്ങൾക്ക്: www.forest.kerala.gov.in, ഫോൺ: 9447979006.

ആയുഷ് കേന്ദ്രത്തിൽ ഒഴിവുകൾ

കോട്ടയം: നാഷണൽ ആയുഷ് മിഷന്റെ കീഴിൽ കോട്ടയം ജില്ലയിലെ വിവിധ ആയുഷ് സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ യോഗ ഡെമോൺസ്ട്രേറ്റർ, യോഗ ഇൻസ്ട്രക്ടർ, ലാബ് ടെക്നീഷ്യൻ, മൾട്ടിപർപ്പസ് വർക്കർ കം ക്ലീനർ തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 0481-2991918.

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ പൈക സാമൂഹികാരോഗ്യകേന്ദ്രം ലബോറട്ടറിയിലെ ലാബ് ടെക്‌നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനോടുകൂടിയ ബി.എസ്.സി.എം.എൽ.റ്റി/ഡി.എം.എൽ.റ്റി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 18ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൈക സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. വിശദവിവരത്തിന് ഫോൺ: 04822-225347.

ഓവര്‍സിയര്‍ താല്‍ക്കാലിക നിയമനം

സമഗ്ര ശിക്ഷാ കേരളം ജില്ലാ ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള
B.Tech/B.E ബിരുദം/ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സർട്ടിഫിക്കേറ്റുകളുമായി ജൂലൈ 19 രാവിലെ 10 ന് തൊടുപുഴയിലുള്ള സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. പ്രായപരിധി 40 വയസ്സ്.

തൊടുപുഴയിൽ തൊഴിലവസരം

തൊടുപുഴയില്‍ പ്രവൃത്തിക്കുന്ന വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് എന്ന സ്ഥാപനത്തിലെക്ക് ഹോം മാനേജര്‍, ഫീല്‍ഡ് വര്‍ക്കർ കം കേസ് വര്‍ക്കര്‍, കെയര്‍ ടേക്കർ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വനിതകളെ നിയമിക്കുന്നു. മൂന്ന് തസ്തികകളിലും തിരഞ്ഞെടുക്കപ്പെടുന്നവർ താമസിച്ചു ജോലി ചെയ്യേണ്ടതാണ്. ഭക്ഷണവും താമസസൗകര്യവും സൗജന്യം.

ഹോം മാനേജര്‍ തസ്തികയിലേക്ക് എംഎസ്ഡബ്യൂ / സോഷ്യോളജിയില്‍ ബിരുദാനന്ദര ബിരുദം/സോഷ്യോളജി. ഈ മേഖലയില്‍ 2 വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വേതനം : 22,500 രൂപ, പ്രായം 25 വയസ് പൂര്‍ത്തിയായിരിക്കണം

ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ തസ്തികയിലേക്കുളള യോഗ്യത എംഎസ്ഡബ്യൂ / സോഷ്യേളജിയിലോ സൈക്കോളജിയിലോ ബിരുദാനന്ദര ബിരുദം. രണ്ട് വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

വേതനം 16,000 രൂപ, പ്രായം 25 വയസ് പൂര്‍ത്തിയായിരിക്കണം

കെയര്‍ ടേക്കര്‍ തസ്തികയിലേക്കുളള യോഗ്യത പ്ലസ് ടു ആണ് .

പ്രായം : 25 വയസ് പൂര്‍ത്തിയായിരിക്കണം . 30-45 വയസ് പ്രായപരിധിയിലുള്ളവര്‍ക്കും 2 വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. വേതനം : 12,000 രൂപ
താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ ഫോട്ടോ സഹിതം തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡേറ്റ, ആധാറിന്റെ പകര്‍പ്പ് എന്നിവ സഹിതം, ദി ഡയറക്ടര്‍, വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, മൗണ്ട് കാര്‍മല്‍ ചര്‍ച്ച് ക്യാമ്പസ്, മൂന്നാര്‍ (പി.ഓ.) 685612, ഇടുക്കി എന്ന വിലാസത്തിലോ, [email protected] എന്ന ഈമെയില്‍ വിലാസത്തിലോ ജൂലൈ 14 വൈകിട്ട് 5 മണിക്ക് മുന്‍പായി ലഭ്യമാക്കേണ്ടതാണ്.
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമായി രേഖപെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961227833.

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ നിയമനം

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) മുഖേന താത്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തും.
സ്റ്റാഫ് നഴ്സ് തസ്തികയ്ക്ക് കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ ജനറൽ അല്ലെങ്കിൽ ബി.എസ്‌സി നഴ്സിങ് ബിരുദമാണ് യോഗ്യത. പ്രതിദിന വേതനം 700 രൂപ. പ്രായപരിധി 40 വയസ്. ഇന്റർവ്യൂ ജൂലൈ 17ന് രാവിലെ 11 മണിക്ക്.
ഫാർമസിസ്റ്റ് തസ്തികയ്ക്ക് ഫാർമസി കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ ഡി.ഫാം ആണ് യോഗ്യത. പ്രതിദിന വേതനം 600 രൂപയാണ്. പ്രായപരിധി 40 വയസ്. ഇന്റർവ്യു 19ന് രാവിലെ 11ന്. ലാബ് ടെക്നീഷ്യൻ തസ്തികയ്ക്ക് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോടുകൂടിയ ഡി.എ.എൽ.ടിയാണ് യോഗ്യത. പ്രതിദിന വേതനം 650 രൂപ. പ്രായപരിധി 40 വയസ്. ഇന്റർവ്യു 20ന് രാവിലെ 11ന്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments