HomeLatest Jobഅടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ ജോലി നേടാം - PSC പരീക്ഷ ഇല്ലാതെ കേരളത്തില്‍ സര്‍ക്കാര്‍ ജോലി

അടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ ജോലി നേടാം – PSC പരീക്ഷ ഇല്ലാതെ കേരളത്തില്‍ സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒഴിവുകൾ: തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, ഒരു അഡ്മിനിസ്ട്രേറ്റീവ് ആൻഡ് റവന്യൂ ഓഫീസർ/സീനിയർ സൂപ്രണ്ട് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ജൂൺ അഞ്ചിനു വൈകിട്ട് അഞ്ചിനു മുമ്പായി വിശദമായ ബയോഡേറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം-10 എന്ന മേൽവിലാസത്തിൽ ലഭിക്കത്തക്ക വിധത്തിൽ അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക്: www.trida.kerala.gov.in.

Kerala Govt Temporary Job Vacancies
Kerala Govt Temporary Job Vacancies

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ വാക്ക് ഇൻ ഇന്റർവ്യൂ

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്’ ഫീൽഡ് വർക്കർ കം കേസ് വർക്കർ, കുക്ക് എന്നീ തസ്തികകളിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മേയ് 27 ന് തൃശ്ശൂർ രാമവർമ്മപുരം വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ എത്തിച്ചേരേണ്ടതാണ്.

ഫീൽഡ് വർക്കർ കം കേസ് വർക്കർ (1 ഒഴിവ്)

യോഗ്യത: MSW/PG in (Psychology/Sociology). 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പ്രതിമാസം 16000 രൂപ വേതനം.

കുക്ക് (1 ഒഴിവ്)

അഞ്ചാം ക്ലാസ്സ് പാസാകണം. പ്രായം 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പ്രതിമാസം 12000 രൂപ വേതനം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

അങ്കണവാടി വർക്കർ/ഹെൽപ്പർ

ചാഴൂർ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അന്തിക്കാട് ശിശുവികസന ഓഫീസറുടെ കാര്യാലയത്തിൽ മെയ്‌ 30 വൈകുന്നേരം 5 മണിക്കുള്ളിൽ ലഭിക്കണം. വർക്കർ നിയമനത്തിന് പത്താംതരം പാസ്സാകണം. ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ പത്താംതരം പാസാകാത്തവരും മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരും ആകണം. അപേക്ഷകർ 18നും 46നും ഇടയിൽ പ്രായപരിധി ഉള്ളവർ ആയിരിക്കണം.

മൃഗപരിപാലകർ – കരാർ നിയമനം

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായി മൃഗപരിപാലകൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിൽപ്പെട്ട എട്ട് ഒഴിവുകളുണ്ട്. വിദ്യാഭ്യാസ യോഗ്യത എഴുത്തും വായനയും അറിഞ്ഞിരിക്കണം. നായപിടുത്തത്തിൽ പരിശീലനം ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് /നായപിടുത്തത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ്, നല്ല ശാരീരികക്ഷമത എന്നിവ ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം മെയ് 22 ന് മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18- 41. ഭിന്നശേഷിക്കാർ അർഹരല്ല.

കോര്‍ഡിനേറ്റര്‍ നിയമനം

ലൈഫ് മിഷനില്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഗസറ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്ന, വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം താല്‍പര്യവും കഴിവുമുള്ള ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, എന്‍.ഒ.സി എന്നിവ സഹിതം മേയ് 31 വൈകീട്ട് 3 നകം ലൈഫ് മിഷന്‍ സംസ്ഥാന ഓഫിസില്‍ ലഭിക്കണം. ഫോണ്‍: 0471 2449939.

അമൃത് പദ്ധതിയിൽ ഒഴിവുകൾ

അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ (അമൃത് 2.0) തസ്തികകളിൽ കരാറടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 30. കൂടുതൽ വിവരങ്ങൾക്ക്: www.amrutkerala.org, 0471 2320530.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments