പ്രീമെട്രിക് ഹോസ്റ്റലില്‍ താല്‍ക്കാലിക നിയമനം : അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന് കീഴില്‍ വരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലും, മൂന്നാര്‍ മോഡല്‍ റസിഡല്‍ഷ്യല്‍ സ്‌കൂളിലും 2023-24 വര്‍ഷം ഉണ്ടായേക്കാവുന്ന വാര്‍ഡന്‍, വാച്ച്മാന്‍, കുക്ക്, പി.ടി.എസ്. എഫ്.ടി.എസ്, സെക്യൂരിറ്റി, ആയ എന്നീ തസ്തികളില്‍ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 18 ന് രാവിലെ 11 മുതല്‍ അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നടത്തും. ഹോസ്റ്റലുകളില്‍ താമസിച്ച് ജോലിയെടുക്കാന്‍ താല്‍പര്യമുള്ള പട്ടിക വര്‍ഗവിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പങ്കെടുക്കാം. ദേവികുളം താലൂക്കില്‍ താമസിക്കുന്ന പട്ടിക വര്‍ഗക്കാര്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിദിന വേതനം ലഭിക്കും. താല്‍പര്യമുള്ള 45 വയസ് കവിയാത്തവര്‍ ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത, വയസ്, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ ഹാജരാകണം
മറ്റു താല്‍ക്കാലിക ഒഴിവുകള്‍
എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തില്‍ കരാർ നിയമനം
എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായി നിലവിൽ വന്ന മൃഗപരിപാലകൻ എന്ന തസ്തികയിൽ കരാറടിസ്ഥാനത്തിൽ വിവിധ വിഭാഗത്തിൽ 8 ഒഴിവുകൾ നിലവിലുണ്ട് .നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 22 ന് മുൻപ് അതാതു എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .
യോഗ്യത: 1. എഴുത്തും വായനയും അറിഞ്ഞിരിക്കണം. 2. നായപിടുത്തത്തിൽ പരിശീലനം ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് / നായപിടുത്തത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് . 3. നല്ല ശാരീരികക്ഷമത ഉണ്ടായിരിക്കണം.
എംപ്ലോയബിലിറ്റി സെന്റർ മുഖാന്തിരം വിവിധ തസ്തികകളിലേക്ക് അഭിമുഖം
എംപ്ലോയബിലിറ്റി സെന്റർ മുഖാന്തിരം സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായവർ മെയ് 17-ന് രാവിലെ 10-ന് ആലപ്പുഴ ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. പ്രായപരിധി 35 വയസ്. ഫോൺ: 0477-2230626, 8304057735
തസ്തിക, യോഗ്യത, നിയമന സ്ഥലം എന്നിവ ചുവടെ;
സെയിൽസ് ഓഫീസർ (യോഗ്യത: ബിരുദം, നിയമനം- ആലപ്പുഴ) ഗോൾഡ് ലോൺ ഓഫീസർ (ബിരുദം, ആലപ്പുഴ), ബ്രാഞ്ച് ഓപ്പറേഷൻ ഓഫീസർ (ബിരുദം, ആലപ്പുഴ), ബ്രാഞ്ച് ഓപ്പറേഷൻ മാനേജർ (ബിരുദവും ബാങ്കിങ് ഓപ്പറേഷൻ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, ആലപ്പുഴ) കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് (പ്ലസ് ടു/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം, ടു വീലർ ലൈസൻസ്), ബ്രാഞ്ച് മാനേജർ (ബിരുദവും 5 വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം ആലപ്പുഴ), സെയിൽസ് ക്വാളിറ്റി മാനേജർ (സ്ത്രീകൾ, ബിരുദം/ ബിരുദാനന്തര ബിരുദം, കായംകുളം), കസ്റ്റമർ റിലേഷൻ എക്‌സിക്യൂട്ടീവ് (സ്ത്രീകൾ, ബിരുദം, കായംകുളം), സെയിൽസ് എക്‌സിക്യൂട്ടീവ് (പുരുഷന്മാർ, ഡിഗ്രി/ഡിപ്ലോമ/ഐ.ടി.ഐ, കായംകുളം), സീനിയർ സെയിൽസ് എക്‌സിക്യൂട്ടീവ് (പുരുഷന്മാർ, ഡിഗ്രി/ഡിപ്ലോമ/ഐ.ടി.ഐ, കായംകുളം).
ഗസ്റ്റ് അധ്യാപക നിയമനം
കൊഴിഞ്ഞാമ്പാറ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ തമിഴ്, ഇക്കണോമിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക നിയമനം. അതത് വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ബയോഡേറ്റ, വയസ്, പ്രവര്‍ത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 15 ന് രാവിലെ പത്തിന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.