HomeLatest Jobകേരളത്തില്‍ ഇന്ന് വന്ന കേരള സര്‍ക്കാര്‍ താല്‍കാലിക ജോലി ഒഴിവുകള്‍ – PSC പരീക്ഷ ഇല്ലാതെ...

കേരളത്തില്‍ ഇന്ന് വന്ന കേരള സര്‍ക്കാര്‍ താല്‍കാലിക ജോലി ഒഴിവുകള്‍ – PSC പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാം | Today Govt Job Updates January 2023 | Free Job Alert

Kerala govt jobs
Kerala govt jobs

PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാവുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുത്തത്..

ക്ലാർക്ക് / അക്കൗണ്ടന്റ്

കോട്ടയം: ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ ക്ലാർക്ക് / അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ബികോം, ടാലി, പിജി ഡി.സി.എ ആണ് യോഗ്യത. രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. 35 വയസാണ് പ്രായപരിധി. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 3 ന് രാവിലെ 11 ന് ജില്ലാ നിർമിതി കേന്ദ്രത്തിന്റെ പൂവൻതുരുത്തിലുള്ള ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. ഫോൺ: 0481 2342241, 2341543

നഴ്‌സിങ് അസിസ്റ്റന്റ് നിയമനം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നഴ്‌സിങ് അസിസ്റ്റന്റിനെ 179 ദിവസത്തേക്ക് താത്ക്കാലികമായി നിയമിക്കുന്നു. യോഗ്യത: നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്നോ അസാപ് കേരളയില്‍ നിന്നോ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിരിക്കണം. പ്രായപരിധി 18 നും 36 നും ഇടയില്‍. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 27 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്.ഡി.എസ് ഓഫീസില്‍ എത്തിച്ചേരണം.

ഇന്റർവ്യൂ നടത്തുന്നു

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ മോർച്ചറി അറ്റൻഡർ തസ്തിക ഒഴിവിലേക്ക് 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഇന്റർവ്യൂ നടത്തുന്നു. 60 വയസ്സ് കവിയാത്ത പുരുഷന്മാർക്ക് അപേക്ഷിക്കാം. യോഗ്യത എസ്എസ്എൽസി, മോർച്ചറി അറ്റൻഡറായി ജോലി ചെയ്ത പ്രവർത്തി പരിചയം നിർബന്ധം. പ്രതിഫലം 690 രൂപ പ്രതിദിനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 30ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജ് എച്ച് ഡി എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു.

സെക്യൂരിറ്റി സ്റ്റാഫ് നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സമിതിക്കു കീഴില്‍ ദിവസ വേതാനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു. 55 വയസ്സില്‍ കവിയാത്ത വിമുക്ത ഭടന്‍/ അര്‍ദ്ധ സൈനിക വിഭാഗത്തില്‍ നിന്ന് വിരമിച്ചവരോ ആയിരിക്കണം. ഏറനാട്, നിലമ്പൂര്‍ താലൂക്ക് നിവാസികളായിരിക്കണം. മഞ്ചേരി നിവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. ജനുവരി 28 ന് രാവിലെ 9.30 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.

ഡാറ്റ എൻട്രി ഓപ്പറേറ്റർ

ക്ഷീരകർഷക ക്ഷേമനിധിയുടെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററായി ദിവസ വേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് തിരുവനന്തപുരം ജില്ലക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഹയർസെക്കൻഡറി അല്ലെങ്കിൽ വി.എച്ച്.എസ്.ഇയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് കുറഞ്ഞ യോഗ്യത. മലയാളം ടൈപ്പ്‌റൈറ്റിംഗ് അഭികാമ്യം. 18 വയസ് പൂർത്തിയായിരിക്കണം.
ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ ഉൾപ്പെടെ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയും തിരിച്ചറിയൽ രേഖ (ആധാർ), യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 3ന് വൈകിട്ട് 5നകം ക്ഷേമനിധിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ലഭിക്കത്തക്കവിധം തപാലിലോ നേരിട്ടോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471-2723671. അപേക്ഷകൾ ലഭ്യമാക്കേണ്ട വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, കേരള ലൈവ്‌സ്‌റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡ് ബിൽഡിംഗ് (KLDB),(Ground Floor) ഗോകുലം, പട്ടം പാലസ്.പി.ഒ, തിരുവനന്തപുരം- 695004.

പ്രോഗ്രാം കോ-ഓർഡിനേറ്റർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് കരാർ അടിസ്ഥാനത്തിലെ ഒരു ഒഴിവു നിലവിലുണ്ട് പ്രായപരിധി 2022 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പളം 25,000 രൂപ. ഏതെങ്കിലും വിഷയത്തിൽ ബിരുദവും റേഡിയോ ട്രാൻസ്മിഷൻ ഫീൽഡിലെ തൊഴിൽ പരിചയവും മലയാള ഭാഷ വായിക്കുന്നതിലും എഴുതുന്നതിലും ഉള്ള മികവ് എന്നിവയാണ് യോഗ്യത.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 27നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.

ടെക്‌നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭിക്കും. അപേക്ഷകളും അനുബന്ധരേഖകളും 2022 ഫെബ്രുവരി 9-ാം തീയതിക്ക് മുൻപായി ഡയറക്ടർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.റ്റി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം- 695 001. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471- 2326264 (ഓഫീസ്). ഇ-മെയിൽ: [email protected].

വാക്ക്-ഇൻ-ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് ജി.എൻ.എം നഴ്‌സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബി.എസ്.സി നഴ്‌സിംഗ് സർട്ടിഫിക്കറ്റ്/ അംഗീകൃത സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ നിന്നുള്ള ജി.എൻ.എം. നഴ്‌സിംഗ് സർട്ടിഫിക്കറ്റ്, കേരള നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആണ് യോഗ്യത. പ്രായപരിധി 40 വയസ് (രേഖ ഹാജരാക്കണം).
ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗ് അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി ഒന്നിന് രാവിലെ 11ന് ഹാജരാകണം. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 വൈകിട്ട് 5.

വാക്ക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ ഗ്രാജ്യുവേറ്റ് ട്രെയിനി (ലൈബ്രറി) യുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് ജനുവരി 31ന് രാവിലെ 11ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ നേടിയ ബിരുദമാണ് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർഥികൾ അവരുടെ വിശദമായ ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് സി.ഡി.സിയിൽ എത്തണം. പ്രതിമാസം 7,500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ഒരു വർഷത്തേക്കായിരിക്കും നിയമനം.

കരാർ അടിസ്ഥാനത്തിൽ നിയമനം

നാഷണൽ ആയുഷ് മിഷൻ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ യിൽ പി ജി ഡിപ്ലോമയാണ് (അംഗീകൃത യൂണിവേഴ്സിറ്റി) യോഗ്യത. ഒഴിവ് -21. പ്രായപരിധി-50 വയസ്സ്. പ്രതിമാസ വേതനം-14000/ രൂപ. ഫെബ്രുവരി 3 ന് രാവിലെ 10.30 ന് നാഷണൽ ആയുഷ് മിഷന്റെ കോഴിക്കോട് ഓഫീസിൽ കൂടിക്കാഴ്ച നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 9497303013

അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവ്

തൃശ്ശൂര്‍ ജില്ലയില്‍ ചേർപ്പ് ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലെ അവിണിശ്ശേരി പഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ വർക്കറുടെയും ഹെൽപ്പറുടെയും സ്ഥിരം ഒഴിവിൽ നിയമനം നടത്തുന്നതിന് സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ അവിണിശ്ശേരി പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ 46 വയസ്സ് കഴിയാത്ത വനിതകളായിരിക്കണം. വർക്കർ തസ്തികയിലേക്ക് എസ്എസ്എൽസി വിജയിച്ചിരിക്കണം, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കാൻ പാടില്ല. എസ് സി, എസ് ടി, ഒബിസി വിഭാഗക്കാർക്ക് നിയമപരമായ വയസിളവ് ലഭിക്കും.
ജനുവരി 27 മുതൽ ഫെബ്രുവരി 10 വൈകിട്ട് 5 മണി വരെ ചേർപ്പ് ഐസിഡിഎസ് ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0487 2348388

അപ്രന്റിസ് നഴ്സ്, എൻജിനീയർ ഒഴിവ്

തൃശ്ശൂർ ജില്ല പഞ്ചായത്ത്, ജില്ല പട്ടികജാതി വികസന ഓഫീസർ മുഖേന നടപ്പിലാക്കുന്ന അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ ജോലി പരിശീലന പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർഥികളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. ബി എസ് സി നഴ്സിംഗ് (വനിതകൾക്ക് 200), ബിടെക് (സിവിൽ) യോഗ്യതയുള്ളതും, തൃശ്ശൂർ ജില്ല പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരുമായവർക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ കരാർ വ്യവസ്ഥയിൽ സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനത്തിനായി നിയമിക്കും. പ്രതിമാസം 10,000/- രൂപ ഓണറേറിയം. ജാതി, വിദ്യാഭ്യാസയോഗ്യത സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ല പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. പ്രായപരിധി 22-30 വയസ്.
അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി: ഫെബ്രുവരി 6 തിങ്കളാഴ്ച വൈകിട്ട് 5 മണി. ഫോൺ: 0487 2360381.

കൗണ്‍സിലര്‍, കേസ് വര്‍ക്കര്‍ നിയമനം

പെരിന്തല്‍മണ്ണ സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് കൗണ്‍സിലര്‍, കേസ് വര്‍ക്കര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 28 നും 40 നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം: 15,000 രൂപ. എല്‍.എല്‍.ബി/ എം.എസ്.ഡബ്ല്യു ആണ് കേസ് വര്‍ക്കര്‍ക്ക് വേണ്ട യോഗ്യത. കൗണ്‍സിലര്‍ക്ക് എല്‍.എല്‍.ബി/ ക്ലിനിക്കല്‍ സൈക്യാട്രിയില്‍ ബിരുദാനന്തര ബിരുദവും വേണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സമര്‍പ്പിക്കണം. അപേക്ഷകള്‍ നേരിട്ടോ, തപാല്‍ മുഖേനയോ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ വനിതാ സംരക്ഷണ ഓഫീസ് സിവില്‍ സ്റ്റേഷന്‍ – ബി2 ബ്ലോക്ക്, 676505 എന്ന വിലാസത്തില്‍ ഫെബ്രുവരി 7 ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281999059, 8714291005.

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും പ്രൊജക്ട് അസിസ്റ്റന്റ് നിയമനം. യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി-2023 ജനുവരി ഒന്നിന് 18 നും 30 നും മധ്യേ. താത്പര്യമുള്ളവര്‍ ജനുവരി 31 ന് വൈകിട്ട് അഞ്ചിനകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി ഒന്നിന് രാവിലെ 10.30 ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ രേഖകള്‍ സഹിതം എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9447827499.

എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 27, 28 തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് വരെ അഭിമുഖം നടത്തുന്നു. ഇന്റീരിയർ ഡിസൈനർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, ഫാക്കൽറ്റി-മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, എ സി റെഫ്രിജറേഷൻ എഞ്ചിനീയറിങ്, അക്കൗണ്ടിങ് ഫാക്കൽറ്റി, അക്കാഡമിക് കൗൺസിലർ, എച്ച് ആർ എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, ഏരിയ മാനേജർ, പർച്ചേസിങ് സ്റ്റാഫ്, സ്റ്റോർ കീപ്പർ/ഗോഡൗൺ അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്, ടെലി-കോളർ, മാർക്കറ്റിംഗ് പേഴ്സൺ എന്നീ തസ്തികകളിലാണ് ഒഴിവ്.
യോഗ്യത: ത്രീഡി മാക്സ്, ഓട്ടോകാഡ്, സ്‌കെച്ച് അപ്പ്, ഇന്റീരിയർ/ഐ/ടി മെക്കാനിക്കൽ, ഐ ടി/ബി ടെക്/ഡിപ്ലോമ, ഡിഗ്രി, ബി കോം (ടാലി), പ്ലസ്-ടു.
താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്‌ട്രേഷൻ സ്ലിപ് സഹിതം പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.

അങ്കണവാടി ഹെല്‍പ്പര്‍/ വര്‍ക്കര്‍ നിയമം

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രൊജക്ടിലെ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍/ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്കാണ് അവസരം. പ്രായം 18-നും 46-നും മദ്ധ്യേ. താത്പര്യമുള്ളവര്‍ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, കഞ്ഞിക്കുഴി, എസ്.എന്‍. പുരം പി.ഒ.,- 688582 എന്ന വിലാസത്തില്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍: 9188959688

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments