HomeLatest Jobഅടുത്തുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍ - ഇന്റര്‍വ്യൂ വഴി നേടാം

അടുത്തുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍ – ഇന്റര്‍വ്യൂ വഴി നേടാം

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Kerala Govt Temporary Job Vacancies
Kerala Govt Temporary Job Vacancies

ജനറൽ ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ് ഒഴിവ്

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് ഏഴാം ക്ലാസ് പാസായിട്ടുള്ള വനിതാ ഉദ്യോഗാർഥികൾക്ക് ജൂലൈ 19ന് രാവിലെ 11 മണിക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർക്കും പ്രസ്തുത ജോലിയിൽ മുൻപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും 0484-2386000 എന്ന നമ്പറിയിൽ ബന്ധപ്പെടാം.

സെക്യുരിറ്റി ഗാര്‍ഡ് ഒഴിവ്

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന് കീഴിലെ മാനന്തവാടി താഴെയങ്ങാടി വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ സെക്യുരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 നും 50 നുമിടയില്‍ പ്രായമുളള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷകള്‍ ജൂലൈ 11 ന് വൈകിട്ട് നാലിനകം ലഭിക്കണം. അപേക്ഷാ ഫോറം മീനങ്ങാടി ഡിവിഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍ -04936 247442

സ്റ്റാഫ് നഴ്‌സ് നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് യൂണിറ്റില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ നിയമനം നടത്തുന്നു. നഴ്‌സിങ് ഡിപ്ലോമ/ഡിഗ്രി, കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 11 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഡയാലിസിസ് യൂണിറ്റില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.

ലാബ് ടെക്‌നീഷ്യന്‍ നിയമനം

ചെറുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ എന്നിവ സഹിതം ജൂലൈ 11ന് രാവിലെ 11 മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ (കേരള) നിര്‍ബന്ധം.

ആയുഷ് മിഷനില്‍ വിവിധ തസ്തികകളില്‍ ഒഴിവുകള്‍

നാഷണൽ ആയുഷ് മിഷന് കീഴില്‍ മലപ്പുറം ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആയുർവേദ തെറാപ്പിസ്റ്റ് (ആണ്‍), മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ, ജി.എന്‍.എം നഴ്സ്, യോഗാ ഇൻസ്ട്രക്ടർ തസ്തികകളില്‍ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട ഫോമും അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും വണ്ടൂർ ഗവ. ഹോമിയോ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ഡി.പി.എം എസ്.യു ഓഫീ‌സില്‍ എത്തിക്കണം. കൂടുതൽ വിവരങ്ങൾ www.nam.kerala.gov.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും.

തെറാപ്പിസ്റ്റ് നിയമനം

തൃശ്ശൂര്‍ ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത- എസ്.എസ്.എല്‍.സി, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നല്‍കുന്ന ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജൂലൈ ഒമ്പതിന് രാവിലെ 10.30ന് തൃശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡിന് സമീപം വെസ്റ്റ് പാലസ് റോഡിലുള്ള ഭാരതീയ ചികിത്സ വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. സര്‍വീസില്‍ നിന്ന് വിരമിച്ചവരെ പരിഗണിക്കില്ല ഫോണ്‍: 0487 2334313.

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ താത്കാലിക തസ്തികയിലേക്ക് ദിവസ വേതനം 755 രൂപ നിരിക്കിൽ ജോലി നോക്കുന്നതിന് താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. ജൂലൈ ഒന്നിന് 50 വയസ് കവിയരുത്. എഴുത്ത് പരീക്ഷയുടെയും വൈദഗ്ധ്യ പരീക്ഷയുടെയും (എം.എസ് വേഡ്/ ലിബ്രെ ഓഫീസ് റൈറ്റർ, എം.എസ്. എക്സൽ/ ലിബ്രെ ഓഫീസ് കാൽക്ക്, മലയാളം / ഇംഗ്ലീഷ് ടൈപ്പിങ്), അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർ അപേക്ഷ ഓൺലൈനായി കോളജ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ 12നകം സമർപ്പിക്കുക. പ്രോസസിങ് ഫീസായി 100 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് (അക്കൗണ്ട് നം. 39754844619, ഐ.എഫ്.എസ്.സി: SBIN007026) അടച്ച ശേഷം പണമടച്ച വിവരങ്ങൾ കൂടി അപേക്ഷയിൽ നൽകുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12.

അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ 9 താത്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷകാലയളവിലേക്ക് ഹെല്‍പ്പര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 9 താത്കാലിക ഒഴിവ് നിലവിലുണ്ട്, താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 23നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.
യോഗ്യത: മൂന്ന് വര്‍ഷത്തെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിലുള്ള ഡിപ്ലോമ/ തത്തുല്യം, കുറഞ്ഞത് മൂന്ന് വര്‍ഷത്തെ ഇലക്ട്രിക്കല്‍ എഞ്ചിനീയ തത്തുല്യം, കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എസ് എസ് എല്‍ സി, ഐടിഐ ഇലക്ട്രീഷ്യന്‍/വയര്‍മാന്‍ (എന്‍സിവിടി) അഞ്ച്, ആറ് വര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രായം: 18-41 (സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം – 17000.

തെറാപ്പിസ്റ്റ് നിയമനം

നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സ വകുപ്പിലേക്ക് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത – കേരള ഗവ. അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്. പ്രായപരിധി – 2024 ജൂലൈ ഒന്നിന് 40 വയസ് കവിയരുത്. രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലുള്ള നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ ജൂലൈ 11ന് രാവിലെ 10ന് അഭിമുഖം നടക്കും. ബയോഡാറ്റയും ഫോട്ടോയും അസൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും http://nam.kerala.gov.in വെബ്സൈറ്റിൽ ലഭിക്കുന്ന അപേക്ഷ ഫോം സഹിതം നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ എത്തണം. ഫോൺ: 0487 2939190.

ഡ്രൈവര്‍ കം-കെയര്‍ ടേക്കര്‍

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം എം.സി.എഫിലേക്ക് എത്തിക്കുന്നതിന് പിക്ക് അപ്പ് ഡ്രൈവര്‍ കം എം.സി.എഫ് കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി യോഗ്യതയുള്ള പഞ്ചായത്ത് നിവാസികള്‍ക്കാണ് അവസരം. . പ്രായപരിധി 50 വയസ്. താത്പര്യമുള്ളവര്‍ ജൂലൈ ഒന്‍പതിന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. ഫോണ്‍- 04935235235,

സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖാന്തരം ദിവസ വേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കുന്നു. പ്രതിദിനം 400 രൂപയാണ് വേതനം. താല്‍പര്യമുള്ളവര്‍ അപേക്ഷയും, അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, പരിചയ സർട്ടിഫിക്കറ്റുകളുമായി ജൂലൈ എട്ട് രാവിലെ 10.30 ന് സാമൂഹികാരോഗ്യകേന്ദ്രത്തിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

സെയില്‍സ് അസിസ്റ്റന്റ് നിയമനം

മത്സ്യഫെഡിന് കീഴില്‍ പറവണ്ണയിൽ ആരംഭിക്കാനിരിക്കുന്ന പെട്രോൾ ഡീസൽ ബങ്കിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സെയിൽസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. നിയമനത്തിനായി ജൂലൈ 10 ന് പകല്‍ 11 മണിക്ക് മത്സ്യഫെഡിന്റെ തിരൂർ കെ ജി. പടിയിലുള്ള ജില്ലാ ഓഫീസിൽ വെച്ച് വാക് ഇൻ ഇന്റർവ്യൂ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഹാജരാവണം.

ഹെൽപ്പ൪ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അ൪ധ സ൪ക്കാ൪ സ്ഥാപനത്തിൽ ഒരു വ൪ഷ കാലയളവിലേക്ക് ഹെൽപ്പ൪ (ഇലക്ട്രിക്കൽ) തസ്തികയിൽ ഒ൯പത് താത്കാലിക ഒഴിവുകൾ നിലവിലുണ്ട്. താത്പര്യമുള്ള ഉദ്യോഗാ൪ഥികൾ ജൂലൈ 23 നകം യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യത – മൂന്ന് വ൪ഷത്തെ ഇലക്ട്രിക്കൽ എ൯ജിനീയറിംഗ് ഡിപ്ലോമ/തത്തുല്യം, കുറഞ്ഞത് ഒരു വ൪ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ എസ് എസ് എൽ സി, ഐടിഐ ഇലക്ട്രീഷ്യ൯/വയ൪മാ൯ (എ൯സിവിടി)/തത്തുല്യം. കുറഞ്ഞത് ഒരു വ൪ഷത്തെ പ്രവൃത്തി പരിചയം. പ്രായം 18 -41 (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം – 17000 രൂപ. കൂടുതൽ വിവരങ്ങൾക്ക് 0484 2422458

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments