HomeLatest Jobഇന്റര്‍വ്യൂ മാത്രം!! അടുത്തുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍

ഇന്റര്‍വ്യൂ മാത്രം!! അടുത്തുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

കണ്ണൂര്‍ കിഫ്ബി രണ്ട് കാര്യാലയത്തില്‍ താല്‍കാലിക ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷ സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ എ) കിഫ്ബി 2 താണ, കണ്ണൂര്‍, പിന്‍കോഡ് – 670012 എന്ന വിലാസത്തില്‍ ആഗസ്റ്റ് എട്ട് നകം സമര്‍പ്പിക്കണം.

അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമനം

നിലമ്പൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട‌ിന്റെ പരിധിയിലെ എടക്കര പോത്തുകല്ല് എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഒഴിവ് വരുന്ന അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വർക്കർ തസ്‌തികയിലേക്ക് എസ്‌.എസ്.എൽ.സി വിജയിച്ചവര്‍ക്കും ഹെൽപ്പർ തസ്‌തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവർക്കും അപേക്ഷിക്കാം. എസ്.സി/എസ്.‌ടി വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്നു വർഷം ഇളവ് അനുവദിക്കും. എടക്കര ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകള്‍ ആഗസ്റ്റ് എട്ടു വരെയും പോത്തുകല്ല് ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകള്‍ ആഗസ്റ്റ് 16 വരെയും സ്വീകരിക്കും. ശിശു വികസന പദ്ധതി ഓഫീസർ ഐ.സി.ഡി.എസ് നിലമ്പൂർ അഡീഷണൽ, സപ്ലൈകോ സൂപ്പർ മാർക്കറ്റിനു സമീപം, മുസ്ലിയാരങ്ങാടി, എടക്കര, 679331 എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 04931 275004

സൈക്കോളജി അപ്രന്റിസ് നിയമനം

പട്ടാമ്പി ഗവ. സംസ്കൃൃത കോളേജില്‍ “ജീവനി മെന്റൽ വെൽബീയിങ്” പദ്ധതിയുടെ ഭാഗമായി താൽക്കാലികാടിസ്ഥാനത്തില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ക്കായി ജൂലൈ 26 ന് രാവിലെ 10 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 0466 2212223
മങ്കട ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, മലപ്പുറം ഗവ. കോളേജ് എന്നിവിടങ്ങളിൽ “ജീവനി മെന്റൽ വെൽബീയിങ്” പദ്ധതിയുടെ ഭാഗമായി താൽക്കാലികാടിസ്ഥാനത്തില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മങ്കട ഗവ. കോളേജിലേക്കുള്ള അപേക്ഷകര്‍ക്ക് ജൂലൈ 26 ന് രാവിലെ 10 മണിക്കും മലപ്പുറം ഗവ. കോളേജിലേക്കുള്ള അപേക്ഷകര്‍ക്ക് ജൂലൈ 26 ന് ഉച്ചയ്ക്ക് 12 മണിക്കും അതത് കോളേജ് ഓഫീസുകളില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോൺ : 04933 202135 (മങ്കട), 0483 2734918 (മലപ്പുറം).

വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിയമനം

മലപ്പുറം ജില്ലയില്‍ വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍, ക്ലീനിങ് സ്റ്റാഫ് എന്നിവരെ നിയമിക്കുന്നു. ഫാര്‍മസിസ്റ്റിന് ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ബി.ഫാം/ ഡി.ഫാം ആണ് യോഗ്യത. കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ലാബ് ടെക്നീഷ്യന് ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടിയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. ക്ലീനിങ് സ്റ്റാഫിന് ഏഴാം ക്ലാസ് വിജയമാണ് യോഗ്യത. ക്ലീനിങ് സ്റ്റാഫിന് 50 വയസ്സ് കവിയരുത്. ഫാര്‍മസിസ്റ്റിന് ജൂലൈ 26 ന് രാവിലെ 10 നും ലാബ് ടെക്നീഷ്യന് ജൂലൈ 29 ന് രാവിലെ 10 നും ക്ലീനിങ് സ്റ്റാഫിന് ജൂലൈ 29 ന് രാവിലെ 11.30 നും ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടക്കും. പ്രവൃത്തി പരിചയമുള്ളവര്‍ക്കും വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ താമസക്കാര്‍ക്കും എല്ലാ തസ്തികകളിലും മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2944441.

നാഷണല്‍ ആയുഷ് മിഷന്‍ വഴി നിയമനം

നാഷണല്‍ ആയുഷ് മിഷന്‍ വഴി കണ്ണാടിപ്പറമ്പ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 40 വയസ്സില്‍ താഴെയുള്ള ജി.എന്‍.എം/ ബി.എസ്.സി നഴ്സിംഗ് കഴിഞ്ഞവര്‍ക്ക് ജൂലൈ 30 ന് രാവിലെ 11 ന് ഡിസ്പെന്‍സറിയില്‍ അഭിമുഖത്തില്‍ പങ്കെടുക്കാം.
ഫേണ്‍ 9495175257, 0497 2796111

നാഷണൽ ആയുഷ് മിഷനില്‍ വാക്-ഇൻ-ഇന്റർവ്യു

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പ്രോജക്ടുകളിൽ നഴ്സിങ് അസിസ്റ്റന്റ്, അറ്റൻഡർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ എ.എൻ.എം അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം 11,550 രൂപ. അറ്റൻഡർ തസ്തികയിൽ എസ്.എസ്.എൽ.സി വിജയമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം 10,500 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 1.
നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലെ ഇന്റർവ്യൂ ആഗസ്റ്റ് 7ന് രാവിലെ 10.30നും അറ്റൻഡർ തസ്തികയിലെ ഇന്റർവ്യൂ ആഗസ്റ്റ് 8ന് രാവിലെ 10.30നും നടക്കും. നാഷണൽ ആയുഷ് മിഷന്റെ തിരുവനന്തപുരം ആരോഗ്യഭവൻ അഞ്ചാംനിലയിലാണ് ഇന്റർവ്യു നടത്തുന്നത്.
യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ നിശ്ചിത തീയതിക്കുള്ളിൽ സമർപ്പിക്കണം. കൂടുതൽവിവരങ്ങൾക്ക്: www.nam.kerala.gov.in.

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വാക്ക് ഇൻ ഇന്റർവ്യൂ

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിലെ മറയൂർ മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഡീഷണൽ ടീച്ചർ, കുക്ക്, ക്ലീനിംഗ് സ്റ്റാഫ് കം കുക്കിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂലൈ 30 ന് രാവിലെ 11 ന് മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ : 0471 2348666, ഇ-മെയിൽ : [email protected], വെബ്സൈറ്റ് : www.keralasamakhya.org.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments