HomeLatest Jobഇന്റര്‍വ്യൂ മാത്രം !! ഇന്ന് വന്ന സര്‍ക്കാര്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍

ഇന്റര്‍വ്യൂ മാത്രം !! ഇന്ന് വന്ന സര്‍ക്കാര്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Kerala Latest temporary Jobs

താൽക്കാലിക നിയമനം

ട്രിഡ വഴി നടപ്പിലാക്കുന്ന നഗര സൗന്ദര്യവൽക്കരണ പദ്ധതി പ്രവർത്തനങ്ങൾക്കായി ചുവടെ വിവരിക്കുന്ന തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഇൻഫ്രാസ്ട്രക്ച്ചർ സ്പെഷ്യലിസ്റ്റ്, ക്ലർക്ക്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് / മെസഞ്ചർ തസ്തികകളിലാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത, ശമ്പളം, അപേക്ഷാഫാറം തുടങ്ങിയ വിവരങ്ങൾക്ക് ട്രിഡ www.trida.kerala.gov.in എന്ന വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. കൂടാതെ പ്രവൃത്തി ദിവസങ്ങളിൽ തിരുവനന്തപുരം വഴുതക്കാടുള്ള ട്രിഡ ഓഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ്. (ഫോൺ : 0471 – 2722748, 2722238, 2723177) അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 6 വൈകിട്ട് അഞ്ചു വരെ.

പ്രോജ്ക്ട് ഫെലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ഡിസംബർ വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് ഫെലോയുടെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് 21ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം

ജില്ലാ ആശുപത്രിയില്‍ എക്കോ/ ടി എം ടി ടെക്‌നീഷ്യന്‍, ഇ സി ജി ടെക്‌നീഷ്യന്‍, ഒ ടി ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പി എസ് സി അംഗീകൃത ബാച്ചിലര്‍ ഓഫ് കാര്‍ഡിയോവസ്‌കുലര്‍ ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോവസ്‌കുലര്‍ ടെക്‌നോളജിയാണ് എക്കോ/ ടി എം ടി ടെക്‌നീഷ്യന്റെ യോഗ്യത. ഇന്റര്‍വ്യൂ ജൂണ്‍ 22ന് രാവിലെ 10.30ന്. ഇ സി ജി ടെക്‌നീഷ്യന് വി എച്ച് എസ് ഇ, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇ സി ജി ആന്റ് ആഡിയോമെട്രിക് ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോവസ്‌കുലര്‍ ടെക്‌നോളജി എന്നിവയാണ് യോഗ്യത. ഇന്റര്‍വ്യൂ 22ന് ഉച്ചക്ക് 12 മണി. ഒ ടി ടെക്‌നീഷ്യന് പ്ലസ്ടു/ സയന്‍സ് മുഖ്യവിഷയമായുള്ള പ്രീഡിഗ്രി, ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ടെക്‌നോളജി. ഇന്റര്‍വ്യൂ 22ന് ഉച്ചക്ക് രണ്ട് മണി. എല്ലാ തസ്തികകള്‍ക്കും മുന്‍പരിചയം അഭികാമ്യം.
താല്‍പര്യമുളളവര്‍ മേല്‍വിലാസം തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.

ഫിസിയോതെറാപിസ്റ്റ് നിയമനം

തൃശൂര്‍ ജില്ലയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ ആന്‍ഡ് റിസര്‍ച്ചില്‍ ഫിസിയോതെറാപിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിസിയോതെറാപ്പി ബിരുദം/ബിരുദാനന്തര ബിരുദം. സ്‌പോര്‍ട്‌സ് മെഡിസിനില്‍ സര്‍ട്ടിഫിക്കറ്റ്/പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം 21,000 രൂപ. ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജൂണ്‍ 27ന് രാവിലെ 11ന് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ ആന്‍ഡ് റിസര്‍ച്ചില്‍ ഹാജരാകണം. ഫോണ്‍: 0487 2994110.

ലൈബ്രേറിയന്‍ നിയമനം

ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു. സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യാന്‍ താല്പര്യമുള്ള വനിതകള്‍ക്കാണ് അവസരം. യോഗ്യത- ലൈബ്രറി സയന്‍സില്‍ ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. പ്രതിമാസ വേതനം 22000 രൂപ. വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ ജൂണ്‍ 28 നകം ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി- 680307 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0480 2706100.

പൊതുമേഖല സ്ഥാപനങ്ങളിൽ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജിങ് ഡയറക്ടർ തസ്തിക ഉൾപ്പെടെ വിവിധ ഒഴിവുകളിൽ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് അപേക്ഷ ക്ഷണിച്ചു.
സിഡ്കോ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രീയൽ എന്റർപ്രൈസസ് ലിമിറ്റഡ്, ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ്, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ടെക്സ്ഫെഡ്, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ്, കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, വിവിഡ് (വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) എന്നിവിടങ്ങളിൽ മാനേജിങ് ഡയറക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കിഫ്കോൺ പ്രൈവറ്റ് ലിമിറ്റഡിൽ (കിഫ്ബി സബ്സിഡിയറി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി.എൽ) ലിമിറ്റഡിലെ വിവിധ തസ്തികകൾ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ കമ്പനി സെക്രട്ടറി തസ്തികകളിലും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും: kpesrb.kerala.gov.in.

വാക്ക് ഇൻ ഇൻറർവ്യൂ

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ മൂന്ന് റസിഡൻഷ്യൽ സ്കൂളുകൾ / നാലു ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാർഥികൾക്ക് കൗൺസിലിംഗ് നൽകുന്നതിനും കരിയർ ഗൈഡൻസ് നൽകുന്നതിനുമായി 2024- 25 അധ്യയന വർഷത്തേക്ക് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. നെടുമങ്ങാട് ഐടിഡിപി ഓഫീസിൽ ജൂൺ 19 രാവിലെ 10. 30നാണ് അഭിമുഖം. യോഗ്യത: എം എ സൈക്കോളജി /എം എസ് ഡബ്ലിയു/ എം എസ് സി സൈക്കോളജി. പ്രായപരിധി 25നും 45 നും മധ്യേ. പ്രതിമാസം 11,000 രൂപ ഓണറേറിയം, 2000 രൂപ യാത്രപ്പടി എന്നിവ ലഭിക്കും. ഒഴിവുകൾ ആകെ 3 (പുരുഷൻ – ഒന്ന്, സ്ത്രീ – രണ്ട്)

സ്വാതി തിരുനാൾ സംഗീത കോളേജിൽ താൽക്കാലിക നിയമനം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിൽ 2024-25 അധ്യയന വർഷത്തിൽ വയലിൻ, ഡാൻസ് (കേരള നടനം), വോക്കൽ, മൃദംഗം വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവരും ഗസ്റ്റ് ലക്ചർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ വയലിൻ വിഭാഗം ഉദ്യോഗാർഥികൾക്ക് ജൂൺ 21നും ഡാൻസ് വിഭാഗം ഉദ്യോഗാർഥികൾക്ക് 26നും വോക്കൽ വിഭാഗം ഉദ്യോഗാർഥികൾക്ക് 27നും മൃദംഗം വിഭാഗം ഉദ്യോഗാർഥികൾക്ക് 28നും അതാത് ദിവസം രാവിലെ 10ന് കോളജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികയിലുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. കേരള സർവ്വീസ് റൂൾ പാർട്ട് ഒന്നിലെ ചട്ടം 144 അനുസരിച്ചുള്ള നിശ്ചിത മാതൃകയിലെ അപേക്ഷ, നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖാന്തിരം കേരള റോഡ് സുരക്ഷാ കമ്മീഷണർ, ട്രാൻസ് ടവേഴ്സ്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ജൂൺ 30നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471 2336369

താല്‍ക്കാലിക നിയമനം

കണ്ണൂര്‍ ഗവ.ടി ടി ഐ (മെന്‍) ആന്റ് മോഡല്‍ യു പി സ്‌കൂളില്‍ ഫുള്‍ടൈം ഹിന്ദി തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ജൂണ്‍ 19ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. പി എസ് സി ലിസ്റ്റില്‍ ഉള്ളവരും മുന്‍പരിചയമുള്ളവരും അനുബന്ധ രേഖകള്‍ ഹാജരാക്കണം.

ആർസിസിയിൽ താത്കാലിക നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്രന്റിസ് ട്രെയിനിങ് പ്രോഗ്രാമിലേക്കായി നിയമനത്തിന് ജൂൺ 24ന് രാവിലെ 10ന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

ഫാർമസിസ്റ്റ് താത്കാലിക നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് നിയമനത്തിന് ജൂൺ 25ന് വാക്ക് ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments