HomeLatest Jobനിങ്ങളുടെ പഞ്ചായത്തുകളില്‍ ജോലി നേടാം - PSC പരീക്ഷ ഇല്ലാതെ കേരളത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍

നിങ്ങളുടെ പഞ്ചായത്തുകളില്‍ ജോലി നേടാം – PSC പരീക്ഷ ഇല്ലാതെ കേരളത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Kerala Temp Jobs
Kerala Temp Jobs

ക്ലര്‍ക്ക് നിയമനം

തേങ്കുറിശി ഗ്രാമപഞ്ചായത്ത് എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ താത്കാലികമായി ക്ലാര്‍ക്കിനെ നിയമിക്കുന്നു. യോഗ്യരായവര്‍ ഫെബ്രുവരി 28ന് രാവിലെ 10:30 ന് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം എത്തണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

അക്രഡിറ്റഡ് ഓവര്‍സിയര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യു മാര്‍ച്ച് രണ്ടിന്

കോട്ടായി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവിലേക്ക് കരാര്‍ നിയമനത്തിനായി മാര്‍ച്ച് രണ്ടിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. മൂന്ന് വര്‍ഷ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമ ആണ് യോഗ്യത. യോഗ്യതയുള്ളവര്‍ മതിയായ രേഖകള്‍ സഹിതം നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സീനിയര്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04922-285244.

ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

കാസര്‍കോട് ജില്ലയിലെ കാസര്‍കോട് പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വേണ്ടി അര്‍ഹരും സന്നദ്ധരുമായ വിരമിച്ച കോടതി ജീവനക്കാരില്‍ നിന്നും വിരമിച്ച മറ്റ് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, എല്‍.ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്റന്റ്, പ്യൂണ്‍ എന്നീ ഒഴിവുകളിലേക്ക് പി.എസ്.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജില്ലാ ജഡ്ജ്, ജില്ലാ കോടതി കാസറഗോഡ് 671123 എന്ന വിലാസത്തിലേക്ക് 29 ഫെബ്രുവരി വൈകുന്നേരം അഞ്ചിനകം നേരിട്ടും തപാലിലും സ്വീകരിക്കുന്നതാണ്. കവറിനുമുകളില്‍ കരാര്‍ നിയമനത്തിനുള്ള അപേക്ഷ എന്ന പ്രത്യേക കാണിക്കേണ്ടതാണ്. https://kasargod.dcourts.gov.in എന്ന വെബ്‌സൈറ്റി ല്‍ ലഭ്യമാണ്. ഫോണ്‍- 04994 256390.

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സണെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യാ സർവീസിലോ സംസ്ഥാന സർവീസിലോ പ്രവർത്തിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. കൃഷി, പൊതുവിതരണം, പോഷകാഹാരം, ആരോഗ്യം അല്ലെങ്കിൽ സമാന മേഖലകളിൽ ഭക്ഷ്യസുരക്ഷ, നയരൂപീകരണം, ഭരണനിർവഹണം എന്നിവയിൽ അറിവും പരിചയവുമുള്ളവരുമായിരിക്കണം. പൊതുഭരണം, കൃഷി, നിയമം, മനുഷ്യാവകാശം, സാമൂഹ്യ സേവനം, മാനേജ്‌മെന്റ്‌, പോഷണം, ആരോഗ്യം, ഭക്ഷ്യനയം എന്നിവയിൽ വിപുലമായ അറിവും പ്രവൃത്തിപരിചയവുമുള്ളവർക്കും അപേക്ഷിക്കാം. ദരിദ്ര വിഭാഗങ്ങളുടെ ഭക്ഷ്യ, പോഷണ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിൽ കഴിവു തെളിയിച്ചിട്ടുള്ളവർക്കും അപേക്ഷ നൽകാം. 65 വയസാണ് പ്രായപരിധി. ബയോഡാറ്റ സഹിതമുള്ള അപേക്ഷ സെക്രട്ടറി, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, കേരളം എന്ന വിലാസത്തിലോ [email protected] എന്ന മെയിലിലോ 15 ദിവസത്തിനകം സമർപ്പിക്കണം.

സാംസ്കാരിക വകുപ്പിൽ ജില്ലാ കോ-ഓർഡിനേറ്റർമാർ

സംസ്ഥാന സാംസ്കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരന്മാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ-ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നു നേടിയ ബിരുദവും കലാസാംസ്കാരിക രംഗത്ത് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 2024 ജനുവരി 1 ൽ 40 വയസ് പൂർത്തിയാകാൻ പാടില്ല. പ്രതിമാസം യാത്രാബത്ത ഉൾപ്പെടെ 30,000 രൂപ വേതനം നൽകും. താത്പര്യമുള്ളവർ മാർച്ച് 22ന് മുൻപായി യോഗ്യത, വയസ്, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം http://www.culturedirectorate.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കും വൈബ്സൈറ്റ് സന്ദർശിക്കുക.

അപ്രന്റീസ് നഴ്സുമാരെ നിയമിക്കുന്നു

മലപ്പുറം ജില്ലയില്‍ ജില്ലാ, താലൂക്ക്, സി.എച്ച്.സി ആശുപത്രികളിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്ക് അപ്രന്റീസ് നഴ്‌സായി നിയമിക്കപ്പെടുന്നതിന് മലപ്പുറം ജില്ലയിലെ യോഗ്യരായ പട്ടികജാതി യുവതി-യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയൻസ് ഗ്രൂപ്പെടുത്ത് ബി.എസ്.സി നഴ്‌സിങ്, ജനറൽ നഴ്‌സിങ് വിജയിച്ചവരും കേരള നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ 35 വയസ് കഴിയാത്തവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ പൂർണമായി പൂരിപ്പിച്ച അപേക്ഷ ജാതി,വരുമാനം, യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് മാർച്ച് ആറിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2734901.

ഏകാരോഗ്യപദ്ധതിയില്‍ ഒഴിവുകള്‍

ഇടുക്കി ജില്ലയില്‍ ഏകാരോഗ്യപദ്ധതിയുമായി ബന്ധപ്പെട്ട് വണ്‍ ഹെല്‍ത്ത് മാനേജര്‍ (ഒഴിവ് 1), പബ്ലിക് ഹെല്‍ത്ത് സ്പെഷ്യലിസ്ററ് (ഒഴിവ് 1), ഡാറ്റ മാനേജ്മെന്റ് അസിസ്റ്റന്റ് (ഒഴിവ് 1)എന്നീ തസ്തികകളിലേക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബിരുദാനന്തര ബിരുദം, (പബ്ലിക് ഹെല്‍ത്ത് അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സ്) സോഷ്യല്‍ ഡെവലപ്‌മെന്റ് മേഖലയില്‍ ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയം, ഇന്ത്യയിലെയും കേരളത്തിലെയും ആരോഗ്യ സംവിധാനത്തെക്കുറിച്ച് പരിജ്ഞാനവും സര്‍ക്കാര്‍ മേഖലയിലുള്ള പ്രവൃത്തിപരിചയവും എന്നിവയാണ് വണ്‍ ഹെല്‍ത്ത് മാനേജര്‍ തസ്തികയിലേക്കുളള യോഗ്യത. പ്രായം 2023 ജൂണ്‍ ഒന്നിന് 55 വയസ്സിനു താഴെയായിരിക്കണം. പ്രതിമാസ വേതനം 60 ,000 രൂപ.
പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്‌റ് തസ്തികയിലേക്കുളള യോഗ്യത അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും കരസ്ഥമാക്കിയ ബിരുദവും(അലോപ്പതി, ആയുര്‍വേദം, ഹോമിയോ, വെറ്ററിനറി സയന്‍സ്, ബിഡിഎസ്, ബിഎസ്സി നഴ്‌സിംഗ്) പബ്ലിക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദവും എം.എസ് ഓഫീസിലും സ്റ്റാറ്റിസ്റ്റിക്കല്‍ സോഫ്‌ട്വെയറിലും ഉള്ള പ്രാവീണ്യവും. പ്രായം 2023 ജൂണ്‍ ഒന്നിന് 40 വയസ്സില്‍ താഴെയായിരിക്കണം. പ്രതിമാസവേതനം 45,000 രൂപ. ഡാറ്റ മാനേജ്‌മെന്റ് അസിസ്റ്റന്റ് തസ്തികയിലേക്കുളള യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയുമാണ്. പ്രായം 2023 ജൂണ്‍ ഒന്നിന് 35 വയസ്സില്‍ താഴെയായിരിക്കണം. പ്രതിമാസ വേതനം 20,000 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 28 ന് രാവിലെ 10 മണിക്ക് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233030.

ഡീഅഡിക്ഷൻ സെന്ററിൽ നിയമനം

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡീ-അഡിക്ഷൻ സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനായി 2024 ഫെബ്രുവരി 29ന് രാവിലെ 11 മണി മുതൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രസ്തുത ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ ചുവടെ ചേർക്കുന്ന യോഗ്യതകളുടെ അസൽ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പും ആധാർ/ വോട്ടർ ഐ.ഡി. എന്നിവയുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പും ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 6238300252 എന്ന നമ്പറിൽ ബന്ധപ്പെടുക.

താത്കാലിക നിയമനം

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ തിയറ്റര്‍ അസിസ്റ്റന്റ് (അനാട്ടമി വിഭാഗം) തസ്തിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും . യോഗ്യത : ഏഴാം ക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം, അംഗീകൃത മെഡിക്കല്‍ കോളേജുകള്‍/സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അനാട്ടമി ഡിപ്പാര്‍ട്ട്മെന്റില്‍ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മൂന്ന് വര്‍ഷത്തെ പരിചയം. പ്രായപരിധി 18-35. ഫെബ്രുവരി 29 രാവിലെ 11ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍- 0474 2572574.

ആയുര്‍വേദ/ഹോമിയോ സ്ഥാപനങ്ങളില്‍ താത്കാലിക നിയമനം

കൊല്ലം ജില്ലയിലെ ആയുര്‍വേദ/ഹോമിയോ സ്ഥാപനങ്ങളിലെ ഒപ്റ്റോമെട്രിസ്റ്റ്, യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍, മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികളിലെ ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തും.
യോഗ്യത: ഒപ്റ്റോമെട്രിസ്റ്റ് -ബി എസ്സി ഒപ്റ്റോമെട്രി/ രണ്ട് വര്‍ഷത്തെ ഡിപ്ലോമ,
യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ – അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബി എന്‍ വൈ എസ്/എം എസ് സി (യോഗ)/ എംഫില്‍ (യോഗ)/ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് ഒരു വര്‍ഷത്തെ യോഗയില്‍ പി ജി ഡിപ്ലോമ/അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള കുറഞ്ഞത് ഒരു വര്‍ഷത്തെ യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/വൈ സി ബി സര്‍ട്ടിഫിക്കറ്റ് – എല്ലാത്തിനും സ്‌കില്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.
മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ -(എം പി എച്ച് ഡബ്ല്യൂ): അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബി എസ് സി നഴ്സിംഗ് / കേരള നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനോടൂകൂടിയ അംഗീകൃത നഴ്സിംഗ് സ്‌കൂളില്‍ നിന്നുള്ള ജി എന്‍ എം നഴ്‌സിങ്.
അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, ഇതര രേഖകള്‍ എന്നിവ തെളിയിക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. പ്രായപരിധി 2024 ഫെബ്രുവരി 20 പ്രകാരം 40 വയസ് കവിയരുത്. അപേക്ഷകള്‍ ഫെബ്രുവരി 28 വൈകിട്ട് അഞ്ചിനകം ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍, ആശ്രാമം പിഒ, കൊല്ലം, 691002. വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിനും വിവരങ്ങള്‍ക്കും www.nam.kerala.gov.in ഫോണ്‍ -8848002961.

കോള്‍ സെന്റര്‍/ഡെസ്‌ക് ഏജന്റ് ഒഴിവ്

കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ പടിഞ്ഞാറെകോട്ടയിലുള്ള മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററിലെ കോള്‍ സെന്റര്‍/ഡെസ്‌ക് ഏജന്റ് ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത- ബിരുദം, ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലൂടെ പരിശീലനം നിര്‍ബന്ധമായും പൂര്‍ത്തീകരിച്ചിരിക്കണം. (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം). പ്രായ പരിധി 2024 ജനുവരി ഒന്നിന് 28 വയസ്. അപേക്ഷ ഫോം അതത് ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ സിഡിഎസ് ഓഫീസുകളില്‍ ലഭിക്കും. ഫെബ്രുവരി 28 വൈകീട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0487 2362517.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments