വനിത ശിശുവികസന വകുപ്പിന്‍റെ കീഴില്‍ അഞ്ചാം ക്ലാസ്സ് ഉള്ളവര്‍ക്ക് അവസരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ , വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ , തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പൂജപ്പുര വിമൻ ആന്റ് ചിൽഡ്രൻസ് ഹോം , ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു . നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത , പ്രായം , പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും , സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 21.02.2023 ന് രാവിലെ 11 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
Vacancy Details
നഴ്സിംഗ് സ്റ്റാഫ് : 1 ഒഴിവ് ( ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ )
യോഗ്യത : ജനറൽ നഴ്സിംഗ് / ബി.എസ്.സി നഴ്സിംഗ്
പ്രായം : : 25 വയസ്സ് പൂർത്തിയാകണം . 30 – 45 പ്രായപരിധിയിലുള്ളവർക്ക്
വേതനം : : പ്രതിമാസം 24520 / – രൂപ
ക്ലീനിംഗ് സ്റ്റാഫ് : 2 ഒഴിവ് ( ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ -1 , വിമൻ ആന്റ്
ചിൽഡ്രൻസ് ഹോം – 1 )
യോഗ്യത : : അഞ്ചാം ക്ലാസ്സ്
പ്രായം : : 20 വയസ്സ് പൂർത്തിയാകണം . 30 – 45 പ്രായപരിധിയിലുള്ളവർക്ക്
മുൻഗണന നൽകുന്നതാണ് .
വേതനം : : പ്രതിമാസം 9000 / – രൂപ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം :
സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ , കേരള മഹിള സമഖ്യ സൊസൈറ്റി , റ്റി.സി. 20/1652 , കല്പന ,കുഞ്ചാലുംമൂട് , കരമന.പി.ഒ , തിരുവനന്തപുരം , ഫോൺ : 0471 -2348666 ,
ഇ – മെയിൽ : [email protected] , വെബ്സൈറ്റ് : www.keralasamakhya.org