Kudumashree Jobs 2023: സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ ( കുടുംബശ്രീയിലെ വിവിധ ജില്ലാ മിഷനുകളിൽ ഒഴിവുള്ള ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ , അസി . ജില്ലാ മിഷൻ കോഓർഡിനേറ്റർ , ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനായി യോഗ്യരായ കേന്ദ്ര – സംസ്ഥാന സർക്കാർ /അർദ്ധസർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു .
യോഗ്യതയുള്ള ജീവനക്കാർ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി സഹിതം അപേക്ഷിക്കേണ്ടതാണ് . ജീവനക്കാർ പ്രൊഫോർമ പൂരിപ്പിച്ച്
നൽകുമ്പോൾ നിർബന്ധമായും ഫോൺ നമ്പരും ഇ – മെയിൽ ഐ.ഡി.യും ഉൾക്കൊ
ള്ളിക്കേണ്ടതാണ് .
ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ
ഒഴിവുകളുടെ എണ്ണം : ആകെ – 5
( ഇടുക്കി , പത്തനംതിട്ട , തൃശൂർ , കോഴിക്കോട് , കാസറഗോഡ് )
ശമ്പള സ്കെയിൽ : 59300-120900 ( അംഗീകൃത ശമ്പള സ്കെയിലിന് മുകളിലുള്ള
ജീവനക്കാർ അപേക്ഷിക്കേണ്ടതില്ല ) .
യോഗ്യത :
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം ഉള്ളവരായിരിക്കണം .
- ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന .
- സർക്കാർ / അർദ്ധസർക്കാർ കേന്ദ്രസർക്കാർ സർവ്വീസിലോ ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം . നിലവിൽ സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കുന്നവരായിരിക്കണം .
- കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം . ഇംഗ്ലീഷിൽ അവതരണം നടത്താനും , മികച്ച ഡ്രാഫ്റ്റിംഗ് നടത്താനുമുള്ള സ്കിൽ ഉണ്ടായിരിക്കണം .
- അപേക്ഷകർ 01/01/2023 ന് 50 വയസ്സിന് താഴെയുള്ളവരായിരിക്കണം .
അസി . ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ
ഒഴിവുകളുടെ എണ്ണം : ആകെ :28
ജില്ലതിരിച്ചുള്ള അസി . ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ തസ്തികകളുടെ എണ്ണം ചുവടെ ചേർക്കുന്നു .
ജില്ല | ഒഴിവുകള്‍ |
---|---|
കൊല്ലം | 1 |
പത്തനംതിട്ട | 1 |
ആലപ്പുഴ | 1 |
കോട്ടയം | 1 |
ഇടുക്കി | 3 |
എറണാകുളം | 1 |
തൃശ്ശൂർ | 1 |
പാലക്കാട് | 4 |
മലപ്പുറം | 4 |
കോഴിക്കോട് | 4 |
വയനാട് | 2 |
കണ്ണൂർ | 4 |
കാസർഗോഡ് | 1 |
ശമ്പള സ്കെയിൽ: : 37400-79000 ( അംഗീകൃത ശമ്പള സ്കെയിലിന് മുകളിലുള്ള ജീവനക്കാർ അപേക്ഷിക്കേണ്ടതില്ല ) .
യോഗ്യത :
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം ഉള്ളവരായിരിക്കണം .
- ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന .
- കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം .
- സർക്കാർ / അർദ്ധസർക്കാർ / കേന്ദ്രസർക്കാർ സർവ്വീസിലോ , പ്രമുഖ എൻ.ജി.ഒ.കളിലോ ചുരുങ്ങിയത് 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം . നിലവിൽ സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കുന്നവരായിരിക്കണം .
- അപേക്ഷകർ 01/01/2023 ന് 50 വയസ്സിന് താഴെയുള്ളവരായിരിക്കണം
ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ്
ഒഴിവുകളുടെ എണ്ണം : ആകെ 10
ജില്ല | ഒഴിവുകള്‍ |
---|---|
കോട്ടയം | 2 |
ഇടുക്കി | 2 |
തൃശൂർ | 2 |
കണ്ണൂർ | 1 |
കാസറഗോഡ് | 3 |
ശമ്പള സ്കെയിൽ : 26500-60700 (അംഗീകൃത ശമ്പള സ്കെയിലിന് മുകളിലുള്ള ജീവനക്കാർ അപേക്ഷിക്കേണ്ടതില്ല ) .
യോഗ്യത:
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം .
- മൈക്രോസോഫ്റ്റ് വേഡ് , എക്സൽ ,പവ്വർപോയിന്റ് തുടങ്ങിയവയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം . ഇംഗ്ലീഷ് / മലയാളം ടൈപ്പ് ചെയ്യുന്നതിന് അറിവുണ്ടാകണം .
- ക്ലറിക്കൽ ജോലിയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം .
- അപേക്ഷകർ 01/01/2023 ന് 50 വയസ്സിന് താഴെയുള്ളവരായിരിക്കണം .
അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടർ , കുടുംബശ്രീ , ട്രിഡ ബിൽഡിംഗ് , ചാലക്കുഴി ലെയിൻ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം -695011 . ഇ – മെയിൽ : – [email protected]
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 25/02/2023 വൈകുന്നേരം5.00 മണി
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |