HomeLatest Jobജില്ലാ കുടുംബശ്രീ മിഷനിൽ തൊഴിലവസരങ്ങൾ

ജില്ലാ കുടുംബശ്രീ മിഷനിൽ തൊഴിലവസരങ്ങൾ

കുടുംബശ്രീ ജില്ലാ മിഷനിൽ സര്‍വ്വീസ് പ്രൊവൈഡര്‍, സെക്യൂരിറ്റി ഓഫീസര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍, ജി. ആര്‍. സി. റിസോഴ്‌സ്‌പേഴ്‌സണ്‍, ക്രൈം മാപ്പിംഗ് റിസോഴ്‌സ്‌പേഴ്‌സണ്‍ എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു.

സര്‍വ്വീസ് പ്രൊവൈഡര്‍ : യോഗ്യത- ഏതെങ്കിലും വിഷയത്തില്‍ 50% മാര്‍ക്കില്‍ കുറയാതെ റെഗുലര്‍ ബിരുദം, കുടുംബശ്രീ മിഷനില്‍ ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിപരിചയം.

സെക്യൂരിറ്റി ഓഫീസര്‍ : എസ് എസ് എൽ സി , സമാന തസ്തികയില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തിപരിചയം.

കമ്മ്യൂണിറ്റി കൗണ്‍സിലര്‍ – കുടുംബശ്രീ ജില്ലാമിഷനില്‍ കമ്മ്യൂണിറ്റി കൗണ്‍സിലറായി 2 പ്രവൃത്തിപരിചയം. അല്ലെങ്കില്‍ 50% മാര്‍ക്കില്‍ കുറയാതെ സോഷ്യല്‍ വര്‍ക്ക്/ സൈക്കോളജി/ സോഷ്യോളജി/ വിമന്‍ സ്റ്റഡീസ്/ ജെന്‍ഡര്‍ സ്റ്റഡീസ് എന്നിവയിലേതിലെങ്കിലും നേടിയ ബിരുദാനന്തരബിരുദം.

അല്ലെങ്കില്‍ പ്രിഡിഗ്രി/പ്ലസ്ടു പാസ് , ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണായി 10 വര്‍ഷത്തെ പ്രവൃത്തിപരിചയം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം, കുടുംബശ്രീ കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പംഗമായിരിക്കണം, ഒഴിവുള്ള സി. ഡി. എസിലെ (കൊന്നത്തടി, ചിന്നക്കനാല്‍, ദേവികുളം ഇടമലക്കുടി) നിവാസിയായിരിക്കണം.

ജി. ആര്‍. സി. റിസോഴ്‌സ്‌പേഴ്‌സണ്‍ – മോഡല്‍ ജി ആര്‍ സി റിസോഴ്‌സ്‌പേഴ്‌സണ്‍- ഏതെങ്കിലും വിഷയത്തില്‍ റെഗുലര്‍ ബിരുദം, കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം എന്നിവയണ് യോഗ്യത ( ഒഴിവുകൾ -വെള്ളത്തൂവല്‍, കരിമണ്ണൂര്‍, വെള്ളിയാമറ്റം)

ക്രൈം മാപ്പിംഗ് റിസോഴ്‌സ്‌പേഴ്‌സണ്‍ – 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 6 സി. ഡി. എസുകളില്‍ ക്രൈം മാപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഓരോ സി ഡി എസുകളിലും 6 ക്രൈം മാപ്പിംഗ് റിസോഴ്‌സ് പേഴ്‌സണ്‍ ഒഴിവുണ്ട്. 3 മാസത്തേക്കുള്ള വിവര ശേഖരണമാണ് നടത്തുക.

യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ റെഗുലര്‍ പഠനത്തില്‍ നേടിയ ബിരുദം, (2) കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, (3) ഡി. റ്റി. പി. മലയാളം, എം എസ് ഓഫീസ് പ്രാവീണ്യം. സര്‍വ്വേയിലും, ഡാറ്റ വിശകലനത്തിലും മുന്‍ പരിചയമുള്ളവര്‍ക്കും ഒഴിവുള്ള ക്രൈം മാപ്പിംഗ് സി ഡി എസുകളിലെ (അടിമാലി, മുന്നാര്‍, പീരുമേട്, അറക്കുളം, കരുണാപുരം, ഉടുമ്പന്നൂര്‍ ) നിവാസികള്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.

അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ, സി.ഡി.എസ്സുകളില്‍ നിന്നോ www.kudumbashree.org എന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്. അവസാന തീയതി ജൂലൈ 24 വൈകുന്നേരം 5 വരെ. 25 നും 45 വയസ്സിനുമിടയില്‍ പ്രായമുള്ള, ഇടുക്കി ജില്ലയില്‍ സ്ഥിര താമസക്കാരാരയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം. എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കുടുംബശ്രീ കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഇവ ഉള്ളടക്കം ചെയ്യേണ്ടതാണ്.ഉദ്യോഗാര്‍ത്ഥി അപേക്ഷാ ഫോറം പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ്. ചെയര്‍പേഴ്‌സന്റെ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി, സി.ഡി.എസ്. ചെയര്‍പേഴ്‌സന്റെ/സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ ,തപാല്‍ മുഖേനയോ 2024ജൂലൈ 22-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി സമര്‍പ്പിക്കണം.ഗ്രൂപ്പ് ചര്‍ച്ചയുടേയും, അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് നിയമനം. നിയമനം ലഭിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഹോണറേറിയം ലഭ്യമാക്കുന്നതാണ്. അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ , സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ കുയിലിമല, ഇടുക്കി ജില്ല പിന്‍കോഡ്.685603 ഫോണ്‍ 04862 232223

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments