HomeLatest Jobകുടുംബശ്രീയില്‍ ജോലി നേടാം - പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ ജോലികള്‍

കുടുംബശ്രീയില്‍ ജോലി നേടാം – പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ ജോലികള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

കുടുംബശ്രീയില്‍ ജോലി ഒഴിവുകള്‍

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് നിയമനം

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡില്‍ (കേരള ചിക്കന്‍) മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും മാര്‍ക്കറ്റിംഗ് രംഗത്തെ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും / എം ബി എ (മാര്‍ക്കറ്റിംഗ്). ഉയര്‍ന്ന പ്രായപരിധി 2024 ജനുവരി ഒന്നിന് 30 വയസ്. പ്രതിമാസ ശമ്പളം 20000 രൂപ. അപേക്ഷ ഫോമുകള്‍ www.keralachicken.org.in യിലും ഔട്ട്‌ലൈറ്റ് ഹെഡിലും ലഭിക്കും. ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, അയ്യന്തോള്‍, തൃശൂര്‍ 680003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ജനുവരി 15ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍ 9061107656.

അക്കൗണ്ടന്റ് താത്ക്കാലിക ഒഴിവ്

കുടുംബശ്രീ ജില്ലാ മിഷന്റെ പരിധിയിലുള്ള പറപ്പൂക്കര സിഡിഎസ് അക്കൗണ്ടന്റ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്. അപേക്ഷകര്‍ സിഡിഎസ് ഉള്‍പ്പെടുന്ന ഇരിഞ്ഞാലക്കുട ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തി ആയിരിക്കണം. കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആകണം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബികോം ബിരുദവും ടാലി യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (എംഎസ് ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം. അക്കൗണ്ടിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. പ്രായപരിധി 2023 ഡിസംബര്‍ 31ന് 20ന് 35 നും മധ്യേ. ഈ യോഗ്യതകളുടെ അഭാവത്തില്‍ മാത്രം ലഭ്യമായ അപേക്ഷകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥിയെ പരിഗണിക്കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സിഡിഎസുകളുടെ ശുപാര്‍ശയോടുകൂടി നേരിട്ടോ തപാല്‍ വഴിയോ ജനുവരി 12ന് വൈകിട്ട് 5 നകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, അയ്യന്തോള്‍, തൃശൂര്‍- 680003 വിലാസത്തില്‍ ലഭ്യമാക്കണം. യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടുത്തണം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0487 2362517.

മറ്റു താല്‍ക്കാലിക ഒഴിവുകള്‍

ഓഫീസ് അസിസ്റ്റന്റ് നിയമനം

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിഗ്രി, പി.ജി.ഡി.സി.എ, കമ്പ്യൂട്ടര്‍ പരിജ്ഞാനം. താല്‍പര്യമുള്ളവര്‍ യോഗ്യത, ബയോഡാറ്റ, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജനുവരി 9ന് രാവിലെ 9.30 ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 85476005060.

ക്ലാര്‍ക്ക് താൽക്കാലിക നിയമനം

കോട്ടയം: തിരുവനന്തപുരം കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയത്തിൽ ക്ലർക്ക് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബി.കോം/ ബി.എസ് സി. മാത്തമാറ്റിക്‌സും കെ.ജി.ടി.ഇ. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗും ( ഹയർ ) സർക്കാർ /അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ക്ലറിക്കൽ/ഓഫീസ് അക്കൗണ്ടന്റ് ജോലി കൈകാര്യം ചെയ്തുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായ പരിധി 2023 ജനുവരി ഒന്നിന് 18-41 . താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. അവസാന തീയതി ജനുവരി 12.

ജോലി ഒഴിവ്

ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റ൯്റ് മാനേജർ പേഴ്സണൽ അഡ്മിനിസ്ട്രേഷ൯ &പർച്ചേസ് തസ്തികയില്‍ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്.ശമ്പളം 51400-110300.
ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ്ക്ലാസ് ബിരുദവും, റെഗുലറായി ഹ്യൂമൻ റിസോഴ്സസിൽ എംബിഎ ഫസ്റ്റ്ക്ലാസ്സും, ലേബർ അല്ലെങ്കിൽ എച്ച് ആർ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ 5 വര്‍ഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും (മെറ്റീരിയൽ പർച്ചേസിൽ പ്രവൃത്തി പരിചയം അഭികാമ്യം) യോഗ്യതയായുള്ള 18-36 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തല്പരരായ ഉദ്യോഗാർത്ഥികൾ 15/01/2024 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആ൯്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

അപ്രന്റീസ് ക്ലർക്ക് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു

എറണാംകുളം ജില്ലയിലെ അഭ്യസ്‌ത വിദ്യരും തൊഴിൽ രഹിതരുമായ പട്ടികജാതി യുവതീ യുവാക്കൾക്ക് ജില്ലയിലെ വകുപ്പിന് കീഴിലുളള ഇടപ്പളളി ഐടിഐ-യിലേക്ക് (ഒരു ഒഴിവ്) അപ്രൻ്റീസ് ക്ലർക്കിനെ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു.
ബിരുദവും ഡിസിഎ/കോപ്പ (DCA/COPA) മലയാളം കമ്പ്യൂട്ടിങ്ങിലെ അറിവും ഉളളവരും 21 നും 35 വയസ്സിനുമിടയ്ക്ക് പ്രായമുള്ള എറണാകുളം ജില്ലയിലുളളവരുമായിരിക്കണം. ഒരു വർഷമാണ് പരിശീലന കാലയളവ്. 10,000 രൂപ സ്റ്റൈപ്പൻ്റായി നൽകും. അപ്രൻറീസ് ക്ലർക്കായി നിയമിക്കപ്പെടുന്നവർക്ക് സ്ഥിരനിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ 15.01.2024, വൈകിട്ട് 5-ന് മുമ്പായി സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0484 2422256.

പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള എട്ടിന്

പാലക്കാട്‌ ജില്ലയില്‍ പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള ജനുവരി എട്ടിന് ഗവ ഐ.ടി.ഐ മലമ്പുഴ ക്യാമ്പസില്‍ നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ള എന്‍ജിനീയറിങ്/നോണ്‍ എന്‍ജിനീയറിങ്/ഐ.ടി.ഐ പൂര്‍ത്തീകരിച്ചിട്ടുള്ള (ഗവ/പ്രൈവറ്റ് ഐ.ടി.ഐ) എന്‍.ടി.സി/എസ്.ടി.സി (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/സ്റ്റേറ്റ് ട്രേഡ് സര്‍ട്ടിഫിക്കറ്റ്) കരസ്ഥമാക്കിയ ട്രെയിനികള്‍ ജനുവരി എട്ടിന് രാവിലെ ഒമ്പതിന് ക്യാമ്പസില്‍ എത്തണമെന്ന് ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2815761, 9495171818.

ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം

സാമൂഹ്യനീതി വകുപ്പ് മെയിന്റനന്‍സ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള ഒറ്റപ്പാലം, പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് കരാര്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദമാണ് യോഗ്യത. വേഡ് പ്രോസസിങ്ങില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ് പാസായിരിക്കണം. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18-35. പ്രതിമാസ വേതനം 21,000 രൂപ. യോഗ്യരായവര്‍ ജനുവരി 11 ന് രാവിലെ 8.30 ന് തിരിച്ചറിയല്‍ രേഖ, ആധാര്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം പാലക്കാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505791.

സ്റ്റാഫ് നഴ്‌സ് നിയമനം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ ആര്‍ട് സെന്ററില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ്/ജനറല്‍ നഴ്‌സിങ് അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും എ.എന്‍.എം എന്നിവയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷ നാളെ (ജനുവരി 6)വൈകീട്ട് അഞ്ചിനകം [email protected] എന്ന വിലാസത്തില്‍ ലഭിക്കണം. മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കിയിരിക്കണം. അധികയോഗ്യത, പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 0483 2764056

മെഡിക്കൽ കോളേജിൽ കരാർ നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യോളജി, എമർജൻസി മെഡിസിൻ, ജനറൽ സർജറി,ജനറൽ മെഡിസിൻ, ഓബിജി, ഒറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി, ഓഫ്തൽമോളജി, പി എം ആർ ഡി, സൈക്കാട്രി,റേഡിയോഡയഗ്നോസിസ്, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ എന്നീ വിഭാഗങ്ങളിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ/ സീനിയർ റെസിഡന്റുമാരെ പ്രതിമാസം 70000 രൂപ നിരക്കിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖ സഹിതം ജനുവരി 11ന് രാവിലെ 11 മണി മുതൽ ഒരു മണി വരെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാക്കുക. പ്രവർത്തി പരിചയം അഭികാമ്യം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0484 2754000

കരാർ നിയമനം

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ കേന്ദ്രത്തിൽ ഒഴിവുള്ള കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 10 വൈകിട്ട് അഞ്ച് മണി. കരാർ അടിസ്ഥാനത്തിലുള്ള പ്രസ്തുത നിയമനം സംബന്ധിച്ച വിശദവിവരം https://kscsa.org യിൽ ലഭ്യമാണ്. ഫോൺ: 8281098863

കരാര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പില്‍ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിന് ഇടുക്കി ബ്ലോക്കിലേയ്ക്ക് വെറ്ററിനറി ഡോക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. രാത്രികാല സേവനത്തിന് താല്‍പര്യമുള്ള ബി വി എസ് സി അല്ലെങ്കില്‍ എ എച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ളതുമായ വെറ്ററിനറി ബിരുദധാരികള്‍ക്കാണ് അവസരം.
ജനുവരി 8ന് രാവിലെ 11 മണിക്ക് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും . താത്പര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തേണ്ടതാണ്. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കുന്നതാണ്. നിയമനം എംപ്ലോയ്‌മെന്റില്‍ നിന്നുള്ള നിയമനംവരെയോ അല്ലെങ്കില്‍ 90 ദിവസം വരെയോ ആയിരിക്കും.

വാക് ഇ൯ ഇ൯റർവ്യൂ

പുല്ലേപ്പടിയിലുളള സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ഫാർമസിസ്റ്റിനെ ആശുപത്രി മാനേജ്മെ൯്റ് കമ്മിറ്റി മുഖേന ദിവസവേതന അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. സി.സി.പി/എ൯.സി.പി കോഴ്സ് കഴിഞ്ഞവർക്കും ഹോമിയോപ്പതി വകുപ്പിൽ നിന്നും വിരമിച്ച ഫാർമസിസ്റ്റുമാർക്കും വാക്-ഇ൯-ഇ൯്റർവ്യൂ നടത്തുന്നു. പ്രായ പരിധി 18-60. താത്പര്യമുളള ഉദ്യോഗാർഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസൽ രേഖകളും ബയോഡാറ്റയും സഹിതം ജനുവരി 16 ന് രാവിലെ 10.30 ന് പുല്ലേപ്പടിയിലുളള ജില്ലാ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2401016.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments