HomeLatest Jobകുടുംബശ്രീയില്‍ ജോലി അവസരം | കേരളത്തില്‍ വിവിധ സര്‍ക്കാര്‍ ജോലി നേടാം | kudumbashree...

കുടുംബശ്രീയില്‍ ജോലി അവസരം | കേരളത്തില്‍ വിവിധ സര്‍ക്കാര്‍ ജോലി നേടാം | kudumbashree job vacancy

മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് നിയമനം

കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദവും രണ്ട് വർഷത്തെ മാർക്കറ്റിംഗ് പ്രവർത്തന പരിചയമോ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള എം.ബി.എ(മാർക്കറ്റിംഗ്) എന്നിവയാണ് യോഗ്യത. ഉയർന്ന പ്രായപരിധി 30 വയസ്സ്. പ്രതിമാസ ശമ്പളം 20,000 രൂപ. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് മുൻഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം വയസും യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ജില്ലാ മിഷനിൽ നേരിട്ടോ, തപാൽ വഴിയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 13ന് വൈകീട്ട് അഞ്ചിന്. ഫോൺ: 8891008700.

Kudumbashree kerala chicken jobs
Kudumbashree kerala chicken jobs

മറ്റു താല്‍കാലിക ജോലി ഒഴിവുകള്‍

അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

മേലടി ഐ സി ഡി എസ് പ്രോജക്ടിലെ പയ്യോളി നഗരസഭ അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പയ്യോളി നഗരസഭയിൽ സ്ഥിരം താമസക്കാരായിരിക്കണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും പയ്യോളി നഗരസഭ ഓഫീസിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 16 വൈകീട്ട് അഞ്ച് മണി. അപേക്ഷകൾ മേലടി ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടി കേന്ദ്രത്തിൽ ബന്ധപ്പെടാവുന്നതാണെന്ന് ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു.

വാർഡൻ തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ

പട്ടികജാതി വികസന വകുപ്പിൻറെ കീഴിൽ വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ ഒഴിവുള്ള വാർഡൻ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിന് വനിതാ ഉദ്യോഗാർത്ഥികൾക്കായി മെയ് 8 രാവിലെ 10.30 നു അതിയന്നൂർ ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസിൽ വച്ച് ഇൻറർവ്യൂ നടത്തുന്നു. അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി യാണ്. ഉയർന്ന യോഗ്യതയും വാർഡൻ തസ്തികയിൽ മുൻ ജോലിപരിചയവും ഉള്ളവർക്ക് മുൻഗണന. യോഗ്യതയും ജോലിപരിചയവും തെളിയിക്കുന്ന രേഖകൾ ഇൻറർവ്യൂ സമയത്തു ഹാജരാക്കണം. പട്ടികജാതിയിൽപെട്ടവർ ജാതി തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.

നിയമസഭയിലേക്ക് പരിഭാഷകരെ വേണം

ഭാരതത്തിന്റെ ഭരണഘടനാ നിർമാണസഭയുടെ ഡിബേറ്റ്സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രോജക്ട് നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തിൽ പുരോഗമിക്കുകയാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന ഈ പ്രോജക്ടിലേക്ക് ഓണറേറിയം വ്യവസ്ഥയിൽ പരിഭാഷകരെ ആവശ്യമുണ്ട്. നിയമബിരുദധാരികളും ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ളവരുമായവർക്ക് അപേക്ഷിക്കാം. പരിഭാഷാ പ്രവൃത്തിയിലുള്ള പ്രായോഗിക പരിചയം അഭിലഷണീയ യോഗ്യതയാണ്. പരിഭാഷകരെ തെരഞ്ഞെടുക്കുന്നതിന് സ്ക്രീനിങ് ടെസ്റ്റ് ഉണ്ടാകും. അപേക്ഷാഫോം www.niyamasabha.org യിൽ ലഭ്യമാണ്. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ, അപേക്ഷയിൽ സൂചിപ്പിച്ച മേൽവിലാസത്തിൽ തപാൽ മാർഗമോ നേരിട്ടോ മെയ് 25ന് വൈകിട്ട് 5ന് മുമ്പ് ലഭിക്കണം. ഫോൺ: 0471-2512499, 2512019.

പ്രോജക്ട് അസോസിയേറ്റ്സ് ഒഴിവുകൾ

റവന്യൂ വകുപ്പിന്റെ പരീശീലന സ്ഥാപനമായ ഐ.എൽ.ഡി.എം (ILDM) ന്റെ ഭാഗമായ റിവർ മാനേജ്മെന്റ് സെന്ററിൽ ഐ.ഇ.സി പ്രവർത്തനങ്ങൾക്കും യങ് പ്രൊഫഷണൽ പ്രോഗ്രാം ന്റെ ഭാഗമായി രണ്ട് ഹാൻഡ് ബുക്കുകൾ തയ്യാറാക്കുന്നതിനും ജിയോളജി, എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിൽ ഒന്നും വീതം പ്രോജക്ട് അസോസിയേറ്റ്സിന്റെ ഒഴിവുണ്ട്. ഒരു വർഷ കാലയളവിലേക്ക് പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പോടു കൂടിയാണ് അവസരം. ജിയോളജി, എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് ഓൺലൈനായി ബയോഡേറ്റ സഹിതം അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകും. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 16. വെബ്സൈറ്റ്: https://ildm.kerala.gov.in/en, ഇ-മെയിൽ: ildm.revenue@gmail.com. ഫോൺ: 0471 2365559, 9446066750, 9961378067.

സ്റ്റാഫ് നഴ്സ് ഒഴിവ്

ദേശീയ ആരോഗ്യ ദൗത്യത്തിൻറെ (എൻഎച്ച്എം) കീഴിലുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. യോഗ്യത: ജിഎൻഎം/ ബി എസ് സി നഴ്സിങ്ങ് കൂടാതെ കേരള നഴ്സസ്സ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 40 വയസ്സിൽ താഴെ. വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകൾ മേയ് 12ന് വൈകിട്ട് 5 മണിക്ക് മുൻപായി ആരോഗ്യകേരളം തൃശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്കായി www.arogyakeralam.gov.in സന്ദർശിക്കുക.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ റീജിയണല്‍ പ്രിവന്‍ഷന്‍ ഓഫ് എപ്പിഡമിക് ആന്റ് ഇന്‍ഫെക് ഷ്യസ് ഡിസീസ് (RPEID) സെല്ലിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് 21,175 രൂപ മാസ ശമ്പളത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ മെയ് 19 നു രാവിലെ 11-ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടത്തും. യോഗ്യത: അംഗികൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ഡിഗ്രി, പിജിഡിസിഎ/ഡിസിഎ. പ്രായം: 35 വയസ്സിനു താഴെ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, ആധാര്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ ഓരോ പകര്‍പ്പ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റര്‍വ്യൂവിനു ഹാജരാകണം.

ലൈബ്രറി ഇന്റേണ്‍സ് താത്കാലിക നിയമനം

എറണാകുളം മഹാരാജാസ് കോളേജ് ലൈബ്രറിയിലേക്ക് താല്ക്കാലിക അടിസ്ഥാനത്തില്‍ ലൈബ്രറി ഇന്റേണ്‍സിനെ നിയമിക്കുന്നു. യോഗ്യത BLiSc / MLISc. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളുമായി മെയ് ഒമ്പതിന് രാവിലെ 11-ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകുക.

പ്രോജക്ട് ഫെല്ലോ ഇന്റർവ്യൂ 9 ന്

കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ഐഡന്റിഫിക്കേഷൻ ആൻഡ് ഡാറ്റാബേസ് ഡവലപ്‌മെന്റ് ഓഫ് ഡൈ-യീൽഡിങ് പ്ലാന്റ്‌സ് ഇൻ കേരള വിത്ത് എംഫസിസ് ഓൺ നാച്ചുറൽ ഫുഡ് കളറൻസിൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലികമായി നിയമിക്കുന്നതിന് മെയ് 9 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments