HomeLatest Jobഅടുത്തുള്ള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇന്ന് വന്ന താല്‍ക്കാലിക ഒഴിവുകള്‍ | Latest Kerala Govt...

അടുത്തുള്ള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇന്ന് വന്ന താല്‍ക്കാലിക ഒഴിവുകള്‍ | Latest Kerala Govt Temporary Jobs 2023

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ എൻഡോക്രൈനോളജി അസി. പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 18ന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
രണ്ട് ഒഴിവുകളാണുള്ളത്. എൻഡോക്രൈനോളജിയിൽ ഡി.എം, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവ വേണം. 70,000 രൂപയാണ് പ്രതിമാസ വേതനം. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിലാണ് ഇന്റർവ്യൂ.
വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം, ജനനതീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം അഭിമുഖത്തിനെത്തണം.

Today Govt Job Updates
Today Govt Job Updates

മേട്രണ്‍ നിയമനം

ഇടുക്കി എന്‍ജിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ മേട്രണ്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ആഗസ്റ്റ് 22 ന് അഭിമുഖം നടക്കും . എസ്.എസ്.എല്‍.സി യും അക്കൗണ്ടിങ്ങില്‍ മുന്‍പരിചയവുമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം 22 ചൊവ്വാഴ്ച്ച രാവിലെ 10 ന് കോളേജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം.

സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ നിയമനം

മഹിള സമഖ്യ സൊസൈറ്റിയുടെ തൊടുപുഴ കുമാരമംഗലത്തെ എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലെ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് മാസത്തില്‍ കുറഞ്ഞത് 8 ദിവസം എന്ന രീതിയില്‍ പാര്‍ട്ട് ടൈം ജീവനക്കാരെ നിയമിക്കുന്നു. എം.എസ്.സി/ എം.എ സൈക്കോളജി വിദ്യാഭ്യാസ യോഗ്യതയുളള സ്ത്രീകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ക്ക് കുറഞ്ഞത് 25 വയസ്സ് പൂര്‍ത്തിയാകണം, 30-45 പ്രായപരിധിയിലുളളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 23 ന് വൈകിട്ട് 5 മണിക്ക് മുമ്പായി സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍,കേരള മഹിള സമഖ്യ സൊസൈറ്റി,റ്റി.സി. 201652, കല്പന കുഞ്ചാലുംമീട്, കരമന പി.ഒ തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712348666.

അക്കൗണ്ടന്റ് നിയമനം

കുടുംബശ്രീ മിഷന്‍ മുഖാന്തിരം വണ്ടൂര്‍ ബ്ലോക്കില്‍ നടപ്പിലാക്കുന്ന മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ് സെന്റര്‍ പദ്ധതിയുടെ ഭാഗമായുള്ള എം.ഇ.ആര്‍.സി സെന്ററിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. വണ്ടൂര്‍ ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍ , ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് എം.കോമും , ടാലി യോഗ്യതയും ഉണ്ടായിരിക്കണം. വെള്ള പേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ആഗസ്റ്റ് 18 ന് വൈകിട്ട് അഞ്ചിന് മുമ്പായി അതാത് പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ നല്‍കണം.

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ നിയമനം

മലപ്പുറം ജില്ലയിൽ തവനൂരിൽ പ്രവർത്തിക്കുന്ന വൃദ്ധമന്ദിരത്തിലേക്ക് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ (എം.ടി.സി.പി) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ആഗസ്റ്റ് 23ന് രാവിലെ 11ന് തവനൂർ വൃദ്ധമന്ദിരം ഓഫീസിൽ ഹാജരാവണം. ഉദ്യോഗാർത്ഥികൾ എട്ടാം ക്ലാസ് പാസ് ആയിരിക്കണം. 50 വയസ് കവിയരുത്. ജെറിയാട്രിക് കെയർ പരിശീലനം ലഭിച്ചവർ, ജോലിയിൽ മുൻപരിചയമുള്ളവർ എന്നിവർക്ക് മുൻഗണനയുണ്ട്. ഫോൺ: 0494 2698822.

ലാബ് അസിസ്റ്റന്റ് നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. വി.എച്ച്.എസി (എം.എല്‍.ടി) യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 14 ന് ഉച്ചയ്ക്ക് 2.30 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം.

വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍

ക്ഷീരവികസന വകുപ്പ് വെട്ടിക്കവല, ചടയമംഗലം ക്ഷീരവികസന യൂണിറ്റുകളുടെ പരിധിയില്‍ വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറെ താത്ക്കാലികമായി നിയമിക്കുന്നു. 18നും 45 നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 19 വൈകിട്ട് അഞ്ചിനകം ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് വെട്ടിക്കവല, ചടയമംഗലം ക്ഷീരവികസന യൂണിറ്റ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474 2748098.

കെയര്‍ഗിവര്‍ നിയമനം

ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ ആരംഭിക്കുന്ന പകല്‍വീട്ടിലേക്ക് കെയര്‍ഗിവറെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 7000 രൂപ ലഭിക്കും. പ്ലസ്ടുവാണ് യോഗ്യത. വയോജന സംരക്ഷണ മേഖലയില്‍ പരിശീലനം ലഭിച്ചവര്‍ക്കും പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന ലഭിക്കും. ഓഗസ്റ്റ് 16-നകം അപേക്ഷ നല്‍കണം. ഫോണ്‍: 0477 2258238.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments