ഹൈക്കോടതിയിൽ ടെലഫോൺ ഓപ്പറേറ്റർ
കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിലേക്ക് ഇന്ത്യൻ പൗരന്മാരായ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ ഇലക്ട്രോണിക്സ് ഡിപ്ലോമ, ടെലിഫോൺ ഓപ്പറേറ്റർ/റിസപ്ഷണിസ്റ്റ് ആയും കമ്പ്യൂട്ടർ ഓപ്പറേഷനിലും 6 മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ 1973 ജനുവരി 2നും 2005 ജനുവരി 1നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. അന്ധർ, കാഴ്ച പരിമിതിയുള്ളവർക്ക് ഒരു ഒഴിവും, ബധിരർ, ശ്രവണ പരിമിതിയുള്ളവർക്ക് ഒരു ഒഴിവുമാണുള്ളത്. 31100-66800 പേ സ്കെയിലിലാണ് നിയമനം. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckrecruitment.nic.in) ലഭ്യമാണ്. ഉദ്യോഗാർഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷകൾ (സ്റ്റെപ്പ് – I & സ്റ്റെപ്പ് – II) സമർപ്പിച്ചു തുടങ്ങേണ്ട തീയതി ഓഗസ്റ്റ് 2, ഓൺലൈനായി അപേക്ഷകൾ (സ്റ്റെപ്പ് – I & സ്റ്റെപ്പ് – II) സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 23.
പട്ടികജാതി പട്ടകവർഗ വികസന വകുപ്പിൽ 71 അക്രഡിറ്റഡ് എൻജിനീയർ/ ഓവർസീയർ
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എൻജിനീയർ/ഓവർസീയർ നിയമനത്തിന് അർഹരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 71 ഒഴിവുകളുണ്ട്.
അക്രഡിറ്റഡ് എൻജിനീയർ/ഓവർസീയർ നിയമനം പൂർണമായും ഒരു പരിശീലന പദ്ധതിയാണ്. പ്രൊഫഷണൽ യോഗ്യതയുള്ള പട്ടികവർഗ ഉദ്യോഗാർഥികളെ മികവുറ്റ ജോലികൾ കരസ്ഥമാക്കുവാൻ പ്രാപ്തരാക്കുന്നതിന് പട്ടികവർഗ വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ പ്രാദേശിക പശ്ചാത്തല സൗകര്യ വികസന പദ്ധതികളുടെയും നിർവഹണത്തിൽ പങ്കാളികളാക്കി പ്രവൃത്തി പരിചയം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഉദ്യോഗാർത്ഥികൾ പട്ടികവർഗ വിഭാഗത്തിൽ നിന്നും ഉള്ളവരായിരിക്കണം. തിരുവനന്തപുരം – 7, കൊല്ലം & ആലപ്പുഴ – 3, കോട്ടയം – 3, ഇടുക്കി – 6, എറണാകുളം – 2, തൃശൂർ – 3, പാലക്കാട് – 15, മലപ്പുറം – 9, കോഴിക്കോട് – 3, വയനാട് – 9, കണ്ണൂർ – 9, കാസർഗോഡ് – 2 എന്നിങ്ങനെയാണ് ഒഴിവുകൾ. വിദ്യാഭ്യാസ യോഗ്യത – സിവിൽ എൻജിനീയറിംഗിൽ ബിരുദം/ഡിപ്ലോമ/ഐ.റ്റി.ഐ സർട്ടിഫിക്കറ്റ്. പ്രായപരിധി 21-35 വയസ്. പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള വിവിധ ഓഫീസുകളിലും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി ഉദ്യോഗാർഥികൾക്ക് നിയമനം നൽകും. പ്രതിമാസ ഓണറേറിയം 18,000 രൂപ. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അക്രഡിറ്റഡ് എൻജിനീയർ/ഓവർസീയറായി നിയമിക്കപ്പെടുന്നവർക്ക് സ്ഥിര നിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. നിയമന കാലാവധി 1 വർഷം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കുന്ന ജില്ലയിലെ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ്/ഐ.റ്റി.ഡി പ്രൊജക്ട് ഓഫീസ് എന്നിവിടങ്ങളിൽ സമർപ്പിക്കണം . ഒരാൾ ഒന്നിലധികം ജില്ലകളിൽ അപേക്ഷ സമർപ്പിക്കാൻ പാടില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ന് വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലകളിലെ പട്ടികവർഗ വികസന ഓഫീസ്/ഐ.റ്റി.ഡി പ്രൊജക്ട് ഓഫീസ്/ട്രൈബൽ എക്സ്റ്റഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും www.stdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും
കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവുകള്‍
കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണി/പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസ് ബിരുദനാന്തര ബിരുദമാണ് യോഗ്യത. ഔഷധ സസ്യങ്ങൾ, ടിഷ്യു കൾച്ചർ ടെക്‌നിക്‌സ് എന്നിവയിലുള്ള ഗവേഷണ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള അറിവ് എന്നിവ അഭികാമ്യം.രണ്ടു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും നിയമാനുസൃത വയസ് ഇളവ് ലഭിക്കും. താത്പര്യമുള്ള ഉദ്യോഗർഥികൾക്ക് ഓഗസ്റ്റ് 4 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പുനര്‍നിര്‍ണ്ണയിക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനുമായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടി.ഐ (ഡ്രാഫ്റ്റ്മാന്‍ സിവില്‍), ഐ.ടി.ഐ സര്‍വ്വെയര്‍ എന്നിവയില്‍ കുറയാതെ യോഗ്യതയുള്ളവരെ ദിവസവേതനടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 7 നകം ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 260423.
മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ കെയര്‍ടേക്കര്‍ ഒഴിവ്
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങുന്ന എം ബി ബി എസ് പുരുഷ, വനിതാ ഹോസ്റ്റലുകളിലേക്ക് കെയര്‍ടേക്കര്‍ കം സെക്യൂരിറ്റി (പുരുഷന്‍-ഒഴിവുകള്‍ 3), കെയര്‍ടേക്കര്‍ (വനിത-ഒഴിവ് 1), പാര്‍ട്ട് ടൈം ക്ലീനര്‍ (വനിത-ഒഴിവ് 2) എന്നീ തസ്തികകളിലേക്ക് താത്കാലിക ജീവനക്കാരെ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 7 ന് നടക്കും. എസ് എസ് എല്‍ സി പാസായിരിക്കണം എന്നതാണ് കെയര്‍ടേക്കര്‍ തസ്തികകളിലേക്കുള്ള യോഗ്യത. പാര്‍ട്ട് ടൈം ക്ലീനര്‍ തസ്തികളിലേക്ക് അപേക്ഷിക്കുന്നവര്‍ എട്ടാം ക്ലാസ്സ് പാസായിരിക്കണം. കെയര്‍ടേക്കര്‍ തസ്തികയില്‍ 15000 രൂപയും പാര്‍ട്ട് ടൈം ക്ലീനര്‍ തസ്തികയില്‍ 10000 രൂപയുമായിരിക്കും പ്രതിഫലം.
ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ആഗസ്റ്റ് 7 ന് രാവിലെ 11 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862233075
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രി നിര്‍വഹണസമിതി മുഖേന 500 രൂപ ദിവസക്കൂലി അടിസ്ഥാനത്തില്‍ സെക്യൂരിറ്റി കം നൈറ്റ് വാച്ചറായി താല്‍ക്കാലിക നിയമനത്തിന് യോഗ്യതയുള്ള പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം നടത്തും. മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ആഗസ്റ്റ് 4ന് രാവിലെ 11 മണിക്കായിരിക്കും അഭിമുഖം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്സ്, ജോലിപരിചയം എന്നിവ തെളിയിക്കുന്ന ബയോഡാറ്റയും അസ്സല്‍ രേഖകളും സഹിതം അന്നേ ദിവസം രാവിലെ 9.30 ന് ആശുപത്രി സൂപ്രണ്ട് മുന്‍പാകെ ഹാജരാകണം. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസ്സായവരും ദുശ്ശീലങ്ങള്‍ ഇല്ലാത്തവരും 18 നും 50 നും മധ്യേ പ്രായമുളളവരുമായിരിക്കണം.