വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ കോമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ആഫ്റ്റര്‍ കെയര്‍ ഹോംസില്‍ ഹോം മാനേജര്‍, കെയര്‍ ടേക്കര്‍ എന്നീ തസ്തികകളിലേക്കും
ഹോളിക്രോസ് എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലേക്ക് സൈക്കോളജിസ്‌റ് (പാര്‍ട്ട് ടൈം), സെക്യൂരിറ്റി എന്നീ തസ്തികകളിലേക്കും ഇന്റര്‍വ്യൂ നടത്തുന്നു. സെപ്റ്റംബര്‍ 15 ന് ഉച്ചക്ക് 2 ന് എറണാകുളം കളക്ടറേറ്റിലാണ് ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം അന്നേ ദിവസം ഉച്ചക്ക് 1.30 ന് മുന്‍പായി ജില്ലാ വനിത ശിശു വികസന ഓഫീസില്‍ ഹാജരാകണം.
ഫോണ്‍ : 0484 2391820
ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖം
വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിൽ എച്ച്.എം.സി മുഖേന ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. സെപ്റ്റംബർ 11 രാവിലെ 11നാണ് അഭിമുഖം.
കെജിറ്റിഇ ടൈപ്പ്‌റൈറ്റിങ് ലോവർ (ഇംഗ്ലീഷ്, മലയാളം), ഡിജിഎ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം വെള്ളറട സാമൂഹികാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. കെഎഎസ്പി പ്രവർത്തി പരിചയം അഭികാമ്യം.
നൈറ്റ് വാച്ചർ ഒഴിവ്
കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ വിമുക്തഭടൻമാർക്കായി നീക്കിവെച്ച നൈറ്റ് വാച്ചർ തസ്തികയുടെ ഒരു ഒഴിവിലേക്ക് വാക്-ഇൻ-ഇന്റർവ്യു നടത്തുന്നു. ശമ്പളം പ്രതിമാസം 18390 രൂപ. യോഗ്യത : മലയാളം എഴുതാനും വായിക്കാനുമുള്ള പരിജ്ഞാനം, തൃപ്തികരമായ സർവീസ് റെക്കോർഡ് ഉള്ള വിമുക്തഭടന്മാർ ആയിരിക്കണം. പ്രായം 2023 സെപ്റ്റംബർ 1 ന് 18 നും 55 നും ഇടയിലായിരിക്കണം. സെപ്റ്റംബർ 13 ന് രാവിലെ 11 ന് തിരുവനന്തപുരം പേരൂർക്കടയിലെ കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ ആസ്ഥാനത്താണ് ഇന്റർവ്യൂ നടക്കുക.
വനിതാ ശിശു വികസന വകുപ്പില്‍ അക്കൗണ്ടന്റ് ഒഴിവ്
വനിതാ ശിശു വികസന വകുപ്പിലെ പോഷൻ അഭിയാൻ 2.0 യിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് വിരമിച്ച ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ അക്കൗണ്ടന്റായി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം/ഓഡിറ്റ് ഓഫീസറായി മൂന്നു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. 2023 ജനുവരി 1 അനുസരിച്ച് 65 വയസ് കവിയരുത്. മാസശമ്പളം 30,000 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18 വൈകിട്ട് 5 മണി. അപേക്ഷിക്കേണ്ട വിലാസം ഡയറക്ടർ വനിതാ ശിശു വികസന വകുപ്പ്, പൂജപ്പുര, തിരുവനന്തപുരം. അപേക്ഷയുടെ മാതൃകക്കായി wcd.kerala.gov.in സന്ദർശിക്കുക.
റിസർച്ച് അസിസ്റ്റന്റ് നിയമനം
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ്) വകുപ്പിലേക്ക് 2023-24 സാമ്പത്തിക വർഷത്തെ വിവിധ പദ്ധതികളിലെ താത്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്കാണു നിയമനം. അപേക്ഷകർക്ക് 01.01.2023ന് 36 വയസ് കവിയരുത്. പട്ടികജാതി/വർഗ പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികജാതി, പട്ടികവർഗ സമുദായക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക്: www.kirtads.kerala.gov.in സന്ദർശിക്കുക.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്
പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ ആന്റ് ഹെല്‍പ്പര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് തുമ്പമണ്‍ പഞ്ചായത്തില്‍ സ്ഥിരം താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 20. ഫോണ്‍ : 04734 256765.
ഫിറ്റ്നസ് സെന്റര്‍ ട്രെയിനര്‍ ഒഴിവ്
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫിറ്റ്നസ് സെന്റര്‍ ട്രെയിനറുടെ ഒഴിവ്. കേന്ദ്ര സ്പോര്‍ട്സ് അതോറിറ്റിയില്‍ നിന്നും ഫിറ്റ്നസ് ട്രെയിനിങ് യോഗ്യതയോ അംഗീകൃത സര്‍വകലാശാലയില്‍നിന്നും ഫിറ്റ്നസില്‍ ഡിപ്ലോമ യോഗ്യതയോ ഉള്ള 18 നും 41 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി അതത് എംപ്ലോയ്മെന്റ് എക്സേഞ്ചുകളില്‍ സെപ്റ്റംബര്‍ ഒന്‍പതിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204
ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോലി ഒഴിവ്
ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ കാർപെന്റർ ( ഹെൽപ്പർ) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. മുസ്ലിം സമുദായത്തിനായി സംവരണം ചെയ്യപ്പെട്ട താൽക്കാലിക ഒഴിവിലേക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 11ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, കാർപെന്റർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, കാർപെന്ററായി രണ്ടു വർഷത്തെ പ്രവർത്തി പരിചയം എന്നിവ ഹാജരാക്കണം. പ്രായപരിധി 18 മുതൽ 41 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ വയസിളവ് അനുവദിക്കും.
വെറ്ററിനറി സയന്‍സില്‍ ബിരുധദാരികള്‍ക്ക് അവസരം
കേരള സര്‍ക്കാര്‍ മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്കിന് വെറ്ററിനറി സര്‍ജനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍ രഹിതരായ വെറ്ററിനറി സയന്‍സില്‍ ബിരുധദാരികള്‍ക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുളള ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസില്‍ സെപ്റ്റംബര്‍ 12 ന് രാവിലെ 11 മുതല്‍ 01.15 വരെ നടത്തുന്ന ഇന്റര്‍വ്യുവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമനം നല്‍കും. താല്‍പര്യമുളളവര്‍ ബയോഡേറ്റ, ആധാര്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുും സഹിതം സെപ്റ്റംബര്‍ 12 ന് രാവിലെ 11 ന് മുന്‍പ് ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസില്‍ ഇന്‍ന്റര്‍വ്യുവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചുവരെ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പടാം. ഫോണ്‍: 0468 2270908.