HomeLatest Jobഅടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ ഇന്ന് വന്ന താല്‍ക്കാലിക ഒഴിവുകള്‍ | Latest Kerala Govt...

അടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ ഇന്ന് വന്ന താല്‍ക്കാലിക ഒഴിവുകള്‍ | Latest Kerala Govt Temporary Jobs 2023

Today Govt Job Updates
Today Govt Job Updates

താത്കാലിക ക്ലർക്ക് നിയമനം

ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൽ ക്ലറിക്കൽ ജോലികൾ ലഘൂകരിക്കുന്നതിനായി താത്കാലിക ക്ലർക്കിനെ നിയമിക്കുന്നു. താത്പര്യമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. അഭിമുഖം സെപ്റ്റംബർ 9 ന് രാവിലെ 10 മണിക്ക് ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കും.
ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവരായിരിക്കണം.പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകണം. പ്രതിദിന വേതനം 755 / – രൂപ. ഫോൺ 0480 2706100.

സ്വീപ്പർ തസ്തിക ഒഴിവ്

പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ പാര്‍ട്ട് ടൈം സ്വീപ്പറുടെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത . താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 4 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:- 04862 232246, 297617, 8547005084.

കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ നിയമനം

ജില്ലയിൽ കുടുംബശ്രീ നടപ്പിലാക്കുന്ന സാമൂഹ്യ വികസന പദ്ധതികൾ സിഡിഎസ് തലത്തിൽ നിർവഹിക്കുന്നതിന് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യമുള്ളവർ സെപ്റ്റംബർ ഒന്നിന് വൈകുന്നേരം 5 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.
പ്ലസ് ടു / തത്തുല്യം വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നവർ കുടുംബശ്രീ അയൽക്കൂട്ടാംഗമോ, കുടുംബശ്രീ കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രായപരിധി 18 -35 വയസ്സ്.
എഴുത്തു പരീക്ഷയുടേയും കമ്പ്യൂട്ടർ പരീക്ഷയുടേയും, അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 10000/- രൂപ ഓണറേറിയവും പരമാവധി 2000/- രൂപ യാത്രാബത്തയും മാത്രമാണ് ലഭിക്കുക.
അപേക്ഷ ഫോറം www.kudumbashree.org എന്ന വെബ്സൈറ്റിൽ നിന്നോ സിഡിഎസിൽ നിന്നോ ലഭിക്കും. അപേക്ഷകർ അപേക്ഷ തയ്യാറാക്കി ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നീ തെളിയിക്കുന്ന സർട്ടഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ജനന തിയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, സിഡിഎസിൽ നിന്നും സിഡിഎസ് ചെയർപേഴ്സൺ സാക്ഷ്യപ്പെടുത്തിയ അയൽക്കൂട്ട അംഗത്വം /കുടുംബാംഗം / ഓക്സിലറി അംഗത്വം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് / തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, പരീക്ഷാഫീസായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, തൃശൂർ ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് തുടങ്ങിയവ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.
ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കുടുംബശ്രീ,രണ്ടാം നില, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ 680003 എന്നീ വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. ഫോൺ 0487 2362517.

അക്രഡിറ്റഡ് എൻജിനീയർ നിയമനം

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാ ഗാന്ധി എൻ ആർ ഇ ജി എസ് പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് കരാറടിസ്ഥാനത്തിൽ അക്രഡിറ്റഡ് എൻജിനീയറെ നിയമിക്കുന്നു.
സിവിൽ /അഗ്രികൾച്ചർ എൻജിനീയറിങ് ഡിഗ്രിയാണ് യോഗ്യത. ഇവയുടെ അഭാവത്തിൽ മൂന്ന് വർഷം പോളിടെക്നിക് സിവിൽ ഡിപ്ലോമയും തൊഴിലുറപ്പ് പദ്ധതി / തദ്ദേശസ്വയംഭരണ / സർക്കാർ / അർധസർക്കാർ / പൊതുമേഖല /സർക്കാർ മിഷൻ / സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിൽ കുറഞ്ഞത് അഞ്ച് വർഷം പ്രവർത്തി പരിചയവും അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയംഭരണ / സർക്കാർ/ അർധസർക്കാർ / പൊതുമേഖല / സർക്കാർ മിഷൻ / സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിൽ കുറഞ്ഞത് 10 വർഷം പ്രവർത്തി പരിചയമുള്ളവരെയും പരിഗണിക്കും.
ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം സെപ്റ്റംബർ എട്ടിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0487 2262473, 8281040586.

കണ്ടന്റ് എഡിറ്റര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നടപ്പാക്കുന്ന പ്രിസം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുള്ള കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് സെപ്റ്റംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സര്‍വകലാശാല ബിരുദവും വീഡിയോ എഡിറ്റിംഗിലും കണ്ടന്റ് എഡിറ്റിംഗിലുമുള്ള പ്രാവീണ്യവുമാണ് യോഗ്യത. വീഡിയോ എഡിറ്റിംഗില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായം 2023 ആഗസ്റ്റ് ഒന്നിന് 35 വയസ്സ് കവിയരുത്. പ്രതിഫലം 17,940 രൂപ. 2024 മാര്‍ച്ച് വരെയായിരിക്കും കാലാവധി.
ജില്ലാ അടിസ്ഥാനത്തില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. താത്പര്യമുള്ളവര്‍ ബയോഡാറ്റ, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി, സിവില്‍സ്റ്റേഷന്‍, കുയിലിമല, പിന്‍- 685603 എന്ന വിലാസത്തിലോ dio.idk@gmail.com എന്ന ഇ മെയിലിലോ സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബര്‍ അഞ്ച് വൈകിട്ട് അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233036.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

മലപ്പുറം ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി താത്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. സൈക്യാട്രിയില്‍ എം.ഡി/ഡി.പി.എം/ഡി.എന്‍.ബി ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സെപ്റ്റംബര്‍ അഞ്ച് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2736241.

സർക്കാർ സ്ഥാപനത്തിൽ താൽക്കാലിക നിയമനം

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജെൻഡർ സ്‌പെഷ്യലിസ്റ്റ് തസ്തികയിൽ ഓപ്പൺ, ഇ ടി ബി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു. യോഗ്യത: സോഷ്യൽ വർക്കിലുള്ള ബിരുദം/ ഏതെങ്കിലും ഗവ. സ്ഥാപനത്തിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്തംബർ നാലിനകം പേര് രജിസ്റ്റർ ചെയ്യണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments