HomeLatest Jobകേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ |പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ജോലികള്‍ നേടാം Kerala...

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ |പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ജോലികള്‍ നേടാം Kerala Govt Temporary Job Vacancies

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ | Kerala Govt Temporary Job Vacancies

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍: PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാവുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുത്തത്.

ഉദ്യോഗാർഥികളെ താത്ക്കാലികമായി നിയമിക്കുന്നു

ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡാറ്റാ എന്ട്രി ക്കുമായി ഉദ്യോഗാർഥികളെ താത്ക്കാലികമായി നിയമിക്കുന്നു. ഡിപ്ലോമ സിവിൽ എൻജിനീയറിങ്ങ്, ഐ.റ്റി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐ.റ്റി.ഐ സർവെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവർ ഒക്ടാബർ 11 ന് രാവിലെ 11 ന് മതിയായ രേഖകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ ഹാജരായി അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9847312698, 9496043657.

പ്രോജക്ട് കോഡിനേറ്ററെ നിയമിക്കുന്നു

ആലപ്പുഴ: ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യക്കൃഷി പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് പ്രോജക്ട് കോഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത -ബി.എഫ്്.എസ്.സി ഫിഷറീസ്/അക്വാകൾചറിൽ ബിരുദാനന്തര ബിരുദം എന്നീ അടിസ്ഥാന യോഗ്യതയുള്ളവർക്ക് ബയോഡേറ്റ സഹിതം വെള്ള പേപ്പറിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ആലപ്പുഴയ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിലവിൽ തൃക്കുന്നപ്പുഴയിലാണ് ഒഴിവുള്ളത്. തൃക്കുന്നപ്പുഴ പ്രദേശവാസികൾക്ക് മുൻഗണന ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 10 വൈകുന്നരം 4 മണി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0477 2252814, 0477 2251103

സിഡിഎസ് അക്കൗണ്ടന്റ്‌ താൽക്കാലിക നിയമനം

കുടുംബശ്രീ തൃശ്ശൂർ ജില്ലാമിഷന്റെ പരിധിയിൽ വരുന്ന അവണൂർ സിഡിഎസ് അക്കൗണ്ടന്റ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷക സിഡിഎസ് ഉൾപ്പെടുന്ന പുഴക്കൽ ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തിയാകണം. കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആകണം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബികോം ബിരുദവും ടാലി യോഗ്യതയും ഉണ്ടാകണം. കമ്പ്യൂട്ടർ പരിജ്ഞാനം (എംഎസ് ഓഫീസ്, ഇൻർനെറ്റ് അപ്ലിക്കേഷൻസ്) ഉണ്ടാകണം. അക്കൗണ്ടിംഗിൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയം. പ്രായപരിധി 20 നും 35 നും മദ്ധ്യേ (2023 ഓഗസ്റ്റ് 31ന് ). മേൽപ്പറഞ്ഞ യോഗ്യതകൾ ഇല്ലാത്ത അപേക്ഷകൾ മാത്രം ലഭ്യമാകുന്ന സാഹചര്യത്തിൽ ലഭ്യമായ അപേക്ഷയിൽ നിന്നുള്ള ഉദ്യോഗാർത്ഥിയെ പരിഗണിക്കും.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സിഡിഎസ്സുകളുടെ ശുപാർശയോടുകൂടി നേരിട്ടോ തപാൽ വഴിയോ ഒക്ടോബർ 11 ന് വൈകീട്ട് 5 ന് 5 മണി വരെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ അപേക്ഷ സ്വീകരിക്കും.

യോഗ്യത, പ്രായം, പ്രവർത്തിപരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ അയക്കേണ്ട വിലാസം ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ രണ്ടാംനില, അയ്യന്തോൾ, തൃശ്ശൂർ – 680003. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് രേഖപ്പെടുത്തണം. പൂർണ്ണമല്ലാത്ത അപേക്ഷകൾ നിരസിക്കും.

ദേശീയ ആരോഗ്യ ദൗത്യത്തില്‍ വിവിധ തസ്തികകളില്‍ ഒഴിവ്

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പാലക്കാട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡേഴ്സ് തസ്തികയില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ബി.എസ്.സി നഴ്സിങ് അല്ലെങ്കില്‍ ജി.എന്‍.എം ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. 17,000 രൂപയാണ് പ്രതിമാസ വേതനം. ടി.എയും ഉണ്ടായിരിക്കും. അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് 40 വയസ് കവിയരുത്. യോഗ്യരായവര്‍ ആരോഗ്യ കേരളം വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ വഴി ഒക്ടോബര്‍ 16 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷകള്‍ നേരിട്ടോ ഇ-മെയില്‍ വഴിയോ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2504695

ഇലക്ട്രീഷ്യന്‍ ഒഴിവ്

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴിലുള്ള ഇലക്ട്രീഷ്യന്റെ താത്കാലിക തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ പത്തിന് പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2432071.

സ്പേസ് പാർക്കിൽ ഒഴിവുകൾ

ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിർമാണത്തിനും ഗവേഷണത്തിനുമായി വിഭാവനം ചെയ്തിട്ടുള്ള കേരള സ്പേസ് പാർക്കിൽ ചീഫ് ഫിനാൻസ് ഓഫീസർ, മാനേജർ (പി.എം.ഒ./പി.ആർ.ഒ.) എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 17. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in.

സെക്യൂരിറ്റി ഗാർഡ് നിയമനം

വടകര കോളേജ് ഓഫ് എൻജിനീയറിംഗിൽ ദിവസ വേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നതിന് 40നും 60നും ഇടയിൽ പ്രായമുള്ള മെട്രിക്കുലേഷൻ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിമുക്ത ഭടന്മാർക്ക് മുൻഗണന. അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഒക്ടോബർ 11ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളേജിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0496 2536125, 2537225 

എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം

കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ഒക്ടോബർ 10 രാവിലെ 10 മണിക്ക് ജില്ലയിലെ  സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള ഷോറൂം സെയിൽസ്, സെയിൽസ് കോ-ഓർഡിനേറ്റർ, ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജർ / എക്‌സിക്യൂട്ടീവ്, ക്ലയന്റ് റിലേഷൻഷിപ്പ് മാനേജർ, സോഷ്യൽ മീഡിയ എക്‌സിക്യൂട്ടീവ്, വിഷ്വൽ മെർച്ചന്റൈസർ, സ്റ്റോർ മാനേജർ, ഓഫീസ് സ്റ്റാഫ്, ഫിനാൻഷ്യൽ അഡൈ്വസർ (യോഗ്യത: ബിരുദം),  ബില്ലിംഗ് എക്‌സിക്യൂട്ടീവ്  (ബികോം), സർവ്വീസ് ടെക്‌നീഷ്യൻ, ഫ്രന്റ് ഓഫീസ് മാനേജർ  (ഐ.ടി.ഐ/ ഡിപ്ലോമ- സിവിൽ/ പ്ലംബിംഗ്),  ഇൻസൈഡ് സെയിൽസ് എക്‌സിക്യൂട്ടീവ്, കളക്ഷൻ ഏജന്റ്, ഓഫീസ് ബോയ് (പ്ലസ് ടു) തുടങ്ങിയ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താൽപര്യമുളള ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകണം. പ്രായപരിധി 35 വയസ്. ഫോൺ: 0495  2370176

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments