കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
താത്ക്കാലികനിയമനം
തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍സ്ഥാപനത്തില്‍ റേഡിയോതെറപ്പി വിഭാഗത്തില്‍ ലെക്ച്‌റര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ റേഡിയേഷന്‍ ഫിസിക്‌സ് തസ്തികയില്‍ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും.യോഗ്യത: ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിലെ എം എസ് സി ഫിസിക്‌സ് രണ്ടാം ക്ലാസ്സ് ബിരുദം ആന്‍ഡ് റേഡിയോളജിക്കല്‍ ഫിസിക്‌സില്‍ ഒരു വര്‍ഷത്തെ പരിശീലനം അല്ലെങ്കില്‍ റേഡിയേഷന്‍ ഫിസിക്‌സ്, മെഡിക്കല്‍ റേഡിയേഷന്‍ ഫിസിക്‌സ്, മെഡിക്കല്‍ ഫിസിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം ആന്‍ഡ് ഭാഭാ അറ്റോമിക് റീസര്‍ച്ച് സെന്ററില്‍ നിന്നുള്ള ആര്‍ എസ് ഒ ലെവല്‍ III സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി: 18-41 (ഇളവുകള്‍ അനുവദനീയം). യോഗ്യതതെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് നാലിനകം പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ -0484 2312944.
ഡാറ്റ എൻട്രി ഓപ്പറേഷൻ വാക്-ഇൻ-ഇന്റർവ്യൂ
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് പാഠ്യപദ്ധതി പരിഷ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തമിഴ്, കന്നട വിഷയങ്ങളിൽ ഡാറ്റാ എൻട്രി ജോലികൾ ചെയ്യുന്നതിനു വാക്-ഇൻ-ഇന്റർവ്യൂ നടത്തി താത്കാലികാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു. പ്ലസ്ടുവും തമിഴിലോ കന്നടയിലോ ടൈപ്പിങ് വേഗതയും ഇൻ-ഡിസൈൻ സോഫ്റ്റ് വെയറിൽ പ്രാവീണ്യവുമുള്ളവർക്കു പങ്കെടുക്കാം. മാർച്ച് ഒന്നിനാണ് അഭിമുഖം. പങ്കെടുക്കാൻ താത്പര്യമുള്ളവർ ബയോഡാറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം പ്രായോഗിക പരീക്ഷയിൽ പങ്കെടുക്കണമെന്ന് ഡയറക്ടർ അറിയിച്ചു.
സിഡിറ്റിൽ വാക് ഇൻ ഇന്റവ്യൂ
സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യുടെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന സ്റ്റേറ്റ് ലെവൽ ഏജൻസി ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് പ്രോജക്ടിലേയ്ക്ക് കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
പ്രതിമാസ വേതനം 21,175 രൂപ. മൂന്ന് വർഷ Engineering Diploma in CS/IT/Electronics, രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി 27ന് രാവിലെ 10 മണി മുതൽ സി-ഡിറ്റ് ഓഫീസുകളിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ള ഒഴിവുകൾക്കുള്ള ഇന്റർവ്യൂ സി-ഡിറ്റ് സിറ്റി സെന്റർ – സ്റ്റാച്യുവിലെ എസ് എം എസ് എം ഇൻസ്റ്റിറ്റൂട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ചിറ്റേഴം ലാവണ്യ ടവേഴ്‌സിലെ ഓഫീസിൽ നടക്കും. എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളിലുള്ള ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ സി-ഡിറ്റ് റീജിയണൽ സെന്റർ- ഡി-ബ്ലോക്ക്, സെക്കൻഡ് ഫ്ലോർ, ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം, കലൂർ, എറണാകുളത്ത് നടക്കും. കണ്ണൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള താൽകാലിക ഒഴിവുകൾക്കുള്ള ഇന്റർവ്യൂ സി-ഡിറ്റ് റീജയണൽ സെന്റർ, അഞ്ചാം നില, റബ്കോ ഹൗസ്, സൗത്ത് ബസാർ, കണ്ണൂരിൽ നടക്കും.
ഉയർന്ന പ്രായപരിധി 35 വയസ്സ്. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, സർട്ടിഫിക്കേഷനുകൾ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകേണ്ടതാണ്. വെബ്സൈറ്റ്: www.cdit.org, www.careers.cdit.org.
തിയേറ്റർ അസിസ്റ്റന്റ് നിയമനം
കൊല്ലം സർക്കാർ മെഡിക്കൽ കോളജിൽ തിയേറ്റർ അസിസ്റ്റന്റ് (അനാട്ടമി വിഭാഗം) തസ്തികയിലേക്ക് താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഫെബ്രുവരി 29ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0474-2572574.
വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ എൻഡോക്രൈനോളജി തസ്തികയിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 70,000 രൂപയായിരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ മാർച്ച് 5ന് രാവിലെ 11 ന് ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിശ്ചിത സമയത്ത് ഹാജരാകണം.
ലാബ് ടെക്നീഷ്യൻ നിയമനം
തിരുവനന്തപുരം, പുതുക്കുറിച്ചി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ വാക് ഇൻ ഇന്റർവ്യൂ മുഖേന ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. DMLT(DME)/ BSC MLT പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ആണ് യോഗ്യത. 2024 ഫെബ്രുവരി 28 രാവിലെ 11 മണിക്ക് പുതുക്കുറിച്ചി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്റർവ്യൂ നടക്കും. ഫോൺ: 0471 2426562.
ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
കാസര്‍കോട് ജില്ലയിലെ കാസര്‍കോട് പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വേണ്ടി അര്‍ഹരും സന്നദ്ധരുമായ വിരമിച്ച കോടതി ജീവനക്കാരില്‍ നിന്നും വിരമിച്ച മറ്റ് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, എല്‍.ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്റന്റ്, പ്യൂണ്‍ എന്നീ ഒഴിവുകളിലേക്ക് പി.എസ്.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജില്ലാ ജഡ്ജ്, ജില്ലാ കോടതി കാസറഗോഡ് 671123 എന്ന വിലാസത്തിലേക്ക് 29 ഫെബ്രുവരി വൈകുന്നേരം അഞ്ചിനകം നേരിട്ടും തപാലിലും സ്വീകരിക്കുന്നതാണ്. കവറിനുമുകളില്‍ കരാര്‍ നിയമനത്തിനുള്ള അപേക്ഷ എന്ന പ്രത്യേക കാണിക്കേണ്ടതാണ്. https://kasargod.dcourts.gov.in എന്ന വെബ്‌സൈറ്റി ല്‍ ലഭ്യമാണ്. ഫോണ്‍- 04994 256390.
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സണെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യാ സർവീസിലോ സംസ്ഥാന സർവീസിലോ പ്രവർത്തിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. കൃഷി, പൊതുവിതരണം, പോഷകാഹാരം, ആരോഗ്യം അല്ലെങ്കിൽ സമാന മേഖലകളിൽ ഭക്ഷ്യസുരക്ഷ, നയരൂപീകരണം, ഭരണനിർവഹണം എന്നിവയിൽ അറിവും പരിചയവുമുള്ളവരുമായിരിക്കണം. പൊതുഭരണം, കൃഷി, നിയമം, മനുഷ്യാവകാശം, സാമൂഹ്യ സേവനം, മാനേജ്‌മെന്റ്, പോഷണം, ആരോഗ്യം, ഭക്ഷ്യനയം എന്നിവയിൽ വിപുലമായ അറിവും പ്രവൃത്തിപരിചയവുമുള്ളവർക്കും അപേക്ഷിക്കാം. ദരിദ്ര വിഭാഗങ്ങളുടെ ഭക്ഷ്യ, പോഷണ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിൽ കഴിവു തെളിയിച്ചിട്ടുള്ളവർക്കും അപേക്ഷ നൽകാം. 65 വയസാണ് പ്രായപരിധി. ബയോഡാറ്റ സഹിതമുള്ള അപേക്ഷ സെക്രട്ടറി, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, കേരളം എന്ന വിലാസത്തിലോ [email protected] എന്ന മെയിലിലോ 15 ദിവസത്തിനകം സമർപ്പിക്കണം.
സാംസ്കാരിക വകുപ്പിൽ ജില്ലാ കോ-ഓർഡിനേറ്റർമാർ
സംസ്ഥാന സാംസ്കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരന്മാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ-ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നു നേടിയ ബിരുദവും കലാസാംസ്കാരിക രംഗത്ത് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 2024 ജനുവരി 1 ൽ 40 വയസ് പൂർത്തിയാകാൻ പാടില്ല. പ്രതിമാസം യാത്രാബത്ത ഉൾപ്പെടെ 30,000 രൂപ വേതനം നൽകും. താത്പര്യമുള്ളവർ മാർച്ച് 22ന് മുൻപായി യോഗ്യത, വയസ്, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം http://www.culturedirectorate.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കും വൈബ്സൈറ്റ് സന്ദർശിക്കുക.
അപ്രന്റീസ് നഴ്സുമാരെ നിയമിക്കുന്നു
മലപ്പുറം ജില്ലയില്‍ ജില്ലാ, താലൂക്ക്, സി.എച്ച്.സി ആശുപത്രികളിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്ക് അപ്രന്റീസ് നഴ്‌സായി നിയമിക്കപ്പെടുന്നതിന് മലപ്പുറം ജില്ലയിലെ യോഗ്യരായ പട്ടികജാതി യുവതി-യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയൻസ് ഗ്രൂപ്പെടുത്ത് ബി.എസ്.സി നഴ്‌സിങ്, ജനറൽ നഴ്‌സിങ് വിജയിച്ചവരും കേരള നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ 35 വയസ് കഴിയാത്തവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ പൂർണമായി പൂരിപ്പിച്ച അപേക്ഷ ജാതി,വരുമാനം, യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് മാർച്ച് ആറിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2734901.
ഏകാരോഗ്യപദ്ധതിയില്‍ ഒഴിവുകള്‍
ഇടുക്കി ജില്ലയില്‍ ഏകാരോഗ്യപദ്ധതിയുമായി ബന്ധപ്പെട്ട് വണ്‍ ഹെല്‍ത്ത് മാനേജര്‍ (ഒഴിവ് 1), പബ്ലിക് ഹെല്‍ത്ത് സ്പെഷ്യലിസ്ററ് (ഒഴിവ് 1), ഡാറ്റ മാനേജ്മെന്റ് അസിസ്റ്റന്റ് (ഒഴിവ് 1)എന്നീ തസ്തികകളിലേക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബിരുദാനന്തര ബിരുദം, (പബ്ലിക് ഹെല്‍ത്ത് അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സ്) സോഷ്യല്‍ ഡെവലപ്‌മെന്റ് മേഖലയില്‍ ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയം, ഇന്ത്യയിലെയും കേരളത്തിലെയും ആരോഗ്യ സംവിധാനത്തെക്കുറിച്ച് പരിജ്ഞാനവും സര്‍ക്കാര്‍ മേഖലയിലുള്ള പ്രവൃത്തിപരിചയവും എന്നിവയാണ് വണ്‍ ഹെല്‍ത്ത് മാനേജര്‍ തസ്തികയിലേക്കുളള യോഗ്യത. പ്രായം 2023 ജൂണ്‍ ഒന്നിന് 55 വയസ്സിനു താഴെയായിരിക്കണം. പ്രതിമാസ വേതനം 60 ,000 രൂപ.
പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്‌റ് തസ്തികയിലേക്കുളള യോഗ്യത അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും കരസ്ഥമാക്കിയ ബിരുദവും(അലോപ്പതി, ആയുര്‍വേദം, ഹോമിയോ, വെറ്ററിനറി സയന്‍സ്, ബിഡിഎസ്, ബിഎസ്സി നഴ്‌സിംഗ്) പബ്ലിക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദവും എം.എസ് ഓഫീസിലും സ്റ്റാറ്റിസ്റ്റിക്കല്‍ സോഫ്‌ട്വെയറിലും ഉള്ള പ്രാവീണ്യവും. പ്രായം 2023 ജൂണ്‍ ഒന്നിന് 40 വയസ്സില്‍ താഴെയായിരിക്കണം. പ്രതിമാസവേതനം 45,000 രൂപ. ഡാറ്റ മാനേജ്മെന്റ് അസിസ്റ്റന്റ് തസ്തികയിലേക്കുളള യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയുമാണ്. പ്രായം 2023 ജൂണ്‍ ഒന്നിന് 35 വയസ്സില്‍ താഴെയായിരിക്കണം. പ്രതിമാസ വേതനം 20,000 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 28 ന് രാവിലെ 10 മണിക്ക് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233030.