HomeLatest Jobഅടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ ജോലി - PSC പരീക്ഷ ഇല്ലാതെ ജോലി നേടാം | Latest...

അടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ ജോലി – PSC പരീക്ഷ ഇല്ലാതെ ജോലി നേടാം | Latest Kerala Temporary Job Vacancies 2023

പ്രതീക്ഷാ ഭവനില്‍ നിയമനം

തവനൂര്‍ പ്രതീക്ഷാഭവനില്‍ മള്‍ട്ടി ടാസ്ക് പ്രൊവൈഡര്‍ (8 ഒഴിവുകള്‍), സൈക്കോളജിസ്റ്റ് (1 ഒഴിവ്) തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് മള്‍ട്ടി ടാസ്ക് പ്രൊവൈഡര്‍ തസ്തികകളിലേക്കും സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. സമൂഹത്തോട് പ്രതിബദ്ധതയുള്ള, സേവന തല്‍പരരായവരായിരിക്കണം അപേക്ഷകര്‍. സമാന തസ്തികയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ hr.kerala@hlfppt.org എന്ന മെയില്‍ അഡ്രസ്സിലേക്ക് ജൂണ്‍ 16 ന് മുമ്പ് ബയോഡാറ്റ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 269 9050, pratheekshabhavanthavanur@gmail.com.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ പ്രവർത്തിക്കുന്ന സഹായകേന്ദ്രയിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പട്ടികവർഗ്ഗക്കാരും എസ്.എസ്.എൽ.സി വിജയിച്ചവരും മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് അറിയുന്നവരുമായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനത്തിൽ അടിസ്ഥാന യോഗ്യത കോഴ്‌സ് (പി.ജി.ഡി.സി.എ, ഡി.സി.എ, എം.എസ് ഓഫീസ് തുടങ്ങിയവ) വിജയിച്ചവരുമായിരിക്കണം. താത്പര്യമുള്ളവർ എസ്.എസ്.എൽ.സി ബുക്ക്, ജാതി, വരുമാനം, കമ്പ്യൂട്ടർ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പും സഹിതം ജൂൺ 20ന് രാവിലെ 11 മുതൽ 12 വരെ നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ പാലിയേറ്റീവ് ഹോം കെയര്‍ വാഹനത്തിലേക്ക് ഡ്രൈവറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 14 ന് രാവിലെ 10 ന് മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കും. ഫോണ്‍: 04936 294370.

വാക് ഇന്‍ ഇന്റര്‍വ്യു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ മുണ്ടേരിയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക്ക് ഹോസ്റ്റലിലെ അന്തേവാസികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനായി താത്ക്കാലികാടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച ജൂണ്‍ 20 ന് രാവിലെ 11 ന് കല്‍പ്പറ്റ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. പട്ടികവര്‍ഗ്ഗക്കാര്‍ക്കും പരിചയ സമ്പന്നര്‍ക്കും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. യോഗ്യരായവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 9947835702.

Kerala Govt Temporary Jobs 2023 March 03
Kerala Govt Temporary Jobs 2023 March 03

വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവ്

വാമനപുരം അഡീഷണല്‍ പാലോട് ശിശു വികസന പദ്ധതി ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലറ ഗ്രാമപഞ്ചായത്തിലെ അംഗണവാടികളില്‍ നിലവിലുള്ള സ്ഥിരം വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്കും ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയില്‍ എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് വിജയിച്ചവര്‍ക്കും മുന്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ഹെല്‍പ്പര്‍ തസ്തികയില്‍ എസ്.എസ്.എല്‍.സി തോറ്റ മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ നാല് വരെ. 2016 ല്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ 0472-2841471.

ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ: അപേക്ഷിക്കാം

ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന്റെ കീഴിലുള്ള ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിൽ നിലവിലുള്ള ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരുടെ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വേതനം 57525 രൂപ. ജൂൺ 15ന് വൈകിട്ട് അഞ്ചിന് മുമ്പായി താൽപര്യമുള്ളവർ എം.ബി.ബി.എസ്. ബിരുദ സർട്ടിഫിക്കറ്റ്, റ്റി.സി.എം.സി. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇ-മെയിൽ, ഫോൺ നമ്പർ സഹിതം cru.czims@kerala.gov.in ഇ-മെയിൽ വിലാസത്തിൽ നൽകണം. ഫോൺ: 04842391018.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം

സമഗ്ര ശിക്ഷാ കേരളം നിലമ്പൂർ ബി ആർ സിയുടെ നേതൃത്വത്തിൽ നിലമ്പൂരിൽ പ്രവർത്തിക്കുന്ന ഫിസിയോതെറാപ്പി കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. താത്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ജൂൺ 16ന് മുമ്പ് ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ, ബ്ലോക്ക് റിസോഴ്‌സ് സെൻറർ നിലമ്പൂർ, നിലമ്പൂർ പി ഒ എന്ന വിലാസത്തിൽ അപേക്ഷക നൽകണം.
ഇ-മെയിൽ: brcnilambur@gmail.com.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments