കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
വകേരള സദസ് വേദിയിലോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലോ വീഡിയോ എഡിറ്റര്‍മാരെ ആവശ്യമുണ്ട്
തൃശ്ശൂര്‍ ജില്ലയില്‍ വീഡിയോ ഫൂട്ടേജ് എഡിറ്റ് ചെയ്ത് ഷോര്‍ട്ട് വീഡിയോ, റീല്‍സ് എന്നിവ തയ്യാറാക്കി പരിചയമുള്ളവര്‍ക്ക് നവംബര്‍ 30ന് രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടത്തുന്ന വാക്ക് – ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഡിസംബര്‍ 4 മുതല്‍ 7 വരെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെ നവകേരള സദസ് വേദിയിലോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലോ ഡ്യൂട്ടി ചെയ്യേണ്ടതാണ്. എഡിറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഉദ്യോഗാർത്ഥികൾ കൊണ്ടുവരേണ്ടതാണ്. സര്‍ക്കാര്‍ നിരക്കിലുള്ള പ്രതിഫലം നല്‍കും. തയ്യാറാക്കുന്ന ക്രിയേറ്റീവ്‌സിന്റെ പൂര്‍ണ അവകാശം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനായിരിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സാമൂഹ്യ മാധ്യമ പേജുകളില്‍ അവ പ്രസിദ്ധീകരിക്കും. ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ അനുമതിയില്ലാതെ സ്രഷ്ടാവ് പ്രസിദ്ധീകരിക്കാന്‍ പാടില്ല. ഫോണ്‍: 9447973128.
അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം
നെന്മേനി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച ഡിസംബര്‍ 5ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. സിവില്‍,അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ഡിഗ്രി അല്ലെങ്കില്‍ മൂന്ന് വര്‍ഷ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമയും 5 വര്‍ഷത്തില്‍ കുറയാത്ത സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിലെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമയും 10 വര്‍ഷത്തില്‍ കുറയാത്ത സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപന പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പുകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. നെന്മേനി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. ഫോണ്‍ 04936 267310
വോക് ഇന്‍ ഇന്റര്‍വ്യു
കേരള സംസ്ഥാന കശുമാവ് കൃഷിവികസന ഏജന്‍സിയില്‍ ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനഅഭിമുഖം നവംബര്‍ 30ന് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ രാവിലെ 10ന് നടക്കും. വി എച്ച് എസ്ഇ, അഗ്രികള്‍ച്ചര്‍ ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍ തതുല്യ യോഗ്യതയുള്ള അതാത് ജില്ലകളില്‍ താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം-1, കൊല്ലം-1,പത്തനംതിട്ട-1. ആലപ്പുഴ- 1, കോട്ടയം-2, ഇടുക്കി -1, എറണാകുളം -1 എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യതതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ഹാജരാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kasumavukrishi.org സന്ദര്‍ശിക്കാം. ഫോണ്‍:9446307456, 9496045000.
പ്രൊജക്റ്റ് ട്രെയിനി നിയമനം
ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ -ഹെൽത്ത് കേരള പ്രോജക്റ്റിൽ ട്രെയിനി സ്റ്റാഫ് താത്കാലിക തസ്തികയിൽ നിയമനം നടത്തുന്നു. മൂന്നുവർഷ ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ, ഹാർഡ്‌വെയർ ആന്റ് നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്‌വെയർ ആന്റ് ഇമ്പ്ലിമെന്റഷനിൽ പ്രവർത്തി പരിചയം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാസം പതിനായിരം രൂപ വേതനം ലഭിക്കും.
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ഒന്ന് രാവിലെ 11ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. രാവിലെ പത്തിന് ഹാജരാക്കണം. 11.30ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. വെരിഫിക്കേഷനിൽ നിശ്ചിത യോഗ്യത കണക്കാക്കുന്നവരെ മാത്രമായിരിക്കും അഭിമുഖത്തിൽ പങ്കെടുക്കാൻ അനുവദിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9495981772 (ജില്ലാ പ്രൊജക്റ്റ് എഞ്ചിനീയർ )
ഫാര്‍മസിസ്റ്റ് നിയമനം
തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ (ആഴ്ചയില്‍മൂന്നുദിവസം ) ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍: ഗവണ്‍മെന്റ് അംഗീകൃത ഡിഫാം /ബിഫാം /എംഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. യോഗ്യത ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ 27 മുതല്‍ ഡിസംബര്‍ നാലിനു വൈകുന്നേരം അഞ്ചുവരെ തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായപരിധി -40 വയസ് . ഫോണ്‍ : 0468 2382020.
മിനി ജോബ് ഫെയർ
കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് നവംബർ 30ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ അഭിമുഖം നടത്തുന്നു. സിവിൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ, ഇലക്ട്രീഷ്യൻ, നേഴ്സറി ടീച്ചർ, കളക്ഷൻ ക്ലാർക്ക്, സ്‌കൂൾ അറ്റൻഡർ, എച്ച് ആർ എക്സിക്യൂട്ടീവ്, സീനിയർ അക്കൗണ്ടന്റ്, അക്കൗണ്ടന്റ്, പ്ലേസ്മെന്റ് കോ ഓർഡിനേറ്റർ, പി ആർ ഒ, അക്കാദമിക് കോ ഓർഡിനേറ്റർ, വീഡിയോ എഡിറ്റർ, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ടെലി കോളർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഫ്ളോർ സൂപ്പർവൈസർ, സ്റ്റോർ മാനേജർ, ടീം ലീഡർ, ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, സർവീസ് അഡൈ്വസർ, ടെക്‌നീഷ്യൻ, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് എന്നിവയാണ് ഒഴിവുകൾ. യോഗ്യത: ബി.ടെക്/ഡിപ്ലോമ സിവിൽ, ഇലക്ട്രിക്കൽ, ഐ ടി ഐ ഇലക്ട്രീഷ്യൻ, എം ബി എ, ഡിഗ്രി, പി ജി, ബി കോം, എം കോം, പ്ലസ് ടു, എൻ ടി ടി സി, എസ് എസ് എൽ സി. താൽപര്യമുള്ളവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർ
രജിസ്റ്ററേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 -2707610, 6282942066
ഓഫീസ് സ്റ്റാഫ് നിയമനം
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഓഫീസ് സ്റ്റാഫിനെ നിയമിക്കുന്നു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നവംബര്‍ 29ന് രാവിലെ 10ന് കൂടിക്കാഴ്ച്ച നടക്കും. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും,തൊഴില്‍ പരിചയവുമുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതാ രേഖകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ 04936 282854