HomeLatest Jobഹോമിയോ ആശുപത്രിയിലേക്ക് താത്ക്കാലിക നിയമനം - PSC പരീക്ഷ ഇല്ലാതെ താല്‍ക്കാലിക ജോലികള്‍ – |...

ഹോമിയോ ആശുപത്രിയിലേക്ക് താത്ക്കാലിക നിയമനം – PSC പരീക്ഷ ഇല്ലാതെ താല്‍ക്കാലിക ജോലികള്‍ – | Latest Kerala Temporary Job Vacancy November 2023

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Latest Kerala Temporary Job Vacancy November 2023
Latest Kerala Temporary Job Vacancy November 2023

ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് താത്ക്കാലിക നിയമനം

തൃശൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ക്ലറിക്കല്‍ അസിസ്റ്റന്റ്, ലിഫ്റ്റ് ഓപ്പറേറ്റര്‍ ഇലക്ട്രീഷ്യന്‍ എന്നീ തസ്തികകളിലേക്ക് എച്ച്.എം.സിയില്‍ നിന്നും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സ്‌ക്രൂട്ടനി ഡിസംബര്‍ 6 ന് ജില്ലാ ഹോമിയോ ആശുപത്രി ഓഫീസില്‍ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ആവശ്യമായ രേഖകളുടെ പകര്‍പ്പും സഹിതം ഡിസംബര്‍ 5 ന് വൈകീട്ട് 4 നകം ഓഫീസില്‍ ലഭ്യമാക്കണം.

ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയ്ക്ക് ബികോം, ടാലി, കമ്പ്യൂട്ടര്‍ എക്‌സ്പീരിയന്‍സ്, ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്, എം.എസ് ഓഫീസ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ലിഫ്റ്റ് ഓപ്പറേറ്റര്‍ ഇലക്ട്രീഷ്യന്‍ തസ്തികയ്ക്ക് പത്താം ക്ലാസ് ജയിച്ചിരിക്കണം. ഐ.ടി.ഐ, ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 50 വയസ്സ്. ഫോണ്‍: 0487 2389065.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

സാമൂഹ്യനീതി വകുപ്പ് മെയിന്റന്‍സ് ട്രൈബ്യൂണലുകളായി പ്രവര്‍ത്തിക്കുന്ന റവന്യൂ സബ് ഡിവിഷന്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രായ പരിധി 18 നും 35 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം പാസായിരിക്കണം. വേര്‍ഡ് പ്രോസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസായിരിക്കണം. എം.എസ്.ഡബ്യു യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 12 ന് രാവിലെ 11 ന് തൃശൂര്‍ കളക്ടറേറ്റിലുള്ള സബ് കളക്ടറുടെ ചേമ്പറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം. രേഖകളുടെ ഫോട്ടോ കോപ്പി ഇന്റര്‍വ്യൂ സമിതിക്ക് മുമ്പാകെ ലഭ്യമാക്കണം. ഫോണ്‍: 0487 2321702.

എംപ്ലോയബിലിറ്റി സെ൯്ററിൽ അഭിമുഖം

ജില്ലാ എംപ്ലോയ്മെ൯്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെ൯്ററിൽ വ്യാഴാഴ്ച ( 30 ) രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.
യോഗ്യത ഡിപ്ലോമ (ഫ്രഷേഴ്സ്/എക്സ്പീരിയ൯സ്ഡ്), ഡിഗ്രി/എം.ബി.എ, ഐ.ടി.ഐ/ ഡിപ്ലോമ, ഏതെങ്കിലും വിഷയത്തിൽ ബിരുദം, തമിഴ്, ഹിന്ദി ഭാഷാ പ്രാവീണ്യം അഭികാമ്യം,. ബി.ടെക്ക്/ഡിപ്ലോമ (സിവിൽ, ഇലക്ട്രിക്കൽ), പ്ലസ് ടു, ബിരുദം. പ്രായം 18-35. താത്പര്യമുളളവർ
29നകം [email protected] ഇ-മെയിലിൽ അപേക്ഷിക്കുക. ഫോൺ 0484-2422452, 2427494.

സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം

മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. സ്പീച്ച് തെറാപ്പിയിൽ ഡിഗ്രി/ഡിപ്ലോമ, പി.ജി, അംഗീകൃത സ്ഥാപനത്തിൽ (ആശുപത്രികളിൽ) കുറഞ്ഞത് മൂന്നു വർഷം പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ നവംബർ 30ന് ഉച്ചയ്ക്ക് രണ്ടിന് മുണ്ടുപറമ്പിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയിൽ അസ്സൽ രേഖകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 9446 614577.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ: അപേക്ഷ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴിലെ ഡിസ്ട്രിക്ട് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വുമണിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു.
യോഗ്യത: ബിരുദം, കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യം, ഡാറ്റ മാനേജ്‌മെന്റ് പ്രോസസ്, ഡോക്യുമെന്റേഷൻ ആന്റ് വെബ്ബ് ബേസ്ഡ് റിപ്പോർട്ടിങ് ഫോർമാറ്റ് എന്നീ വിഷയങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. പ്രായം: 40 വയസ്സ് കവിയരുത്. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ വനിത ശിശുവികസന ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്കകം ജില്ലാ വനിത ശിശുവികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700708.

അക്കൗണ്ട് അസിസ്റ്റന്റ് താൽക്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രൊജക്റ്റിന്റെ ഭാഗമായി അക്കൗണ്ട് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓപ്പൺ വിഭാഗത്തിലാണ് ഒഴിവുള്ളത്. അക്കൗണ്ടസ് ഒരു വിഷയമായുള്ള ഡിഗ്രി/ ഡിപ്ലോമയും ഈ മേഖലയിൽ മൂന്നുവർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 8 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രായപരിധി 18-40. കൂടുതൽ വിവരങ്ങൾക്ക് 0484 2422458.

പിആര്‍ഡി ഡ്രോണ്‍ ഓപ്പറേറ്റേഴ്‌സ് പാനലിലേക്ക് അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രോണ്‍ ഓപ്പറേറ്റേഴ്‌സിന്റെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാനലിലേക്ക് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കോ അപേക്ഷിക്കാം.
ഡ്രോണ്‍ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ എന്നിവ ഷൂട്ട് ചെയ്യുന്നതില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സംഘടനയില്‍ നിന്നോ സമാന സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമാണ് അപേക്ഷകര്‍ക്കുള്ള അടിസ്ഥാന യോഗ്യത. വിദ്യാഭ്യാസ യോഗ്യതയില്‍ പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അഭിലഷണീയം. ഡ്രോണ്‍ ഷൂട്ട് ജോലികള്‍ ഏറ്റെടുത്ത് ചെയ്തിട്ടുള്ള മൂന്നു വര്‍ഷത്തെ പരിചയമാണ് സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമുള്ള യോഗ്യത. വാര്‍ത്താ മാധ്യമങ്ങള്‍ക്കായി ഏരിയല്‍ ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയം, ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി അല്ലെങ്കില്‍ വീഡിയോ എഡിറ്റിംഗില്‍ പ്രവര്‍ത്തിപരിചയം, സ്വന്തമായി നാനോ ഡ്രോണ്‍ ഉള്ളവര്‍, പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ്പ് സ്വന്തമായി ഉള്ളവര്‍, ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനം ലാപ് ടോപില്‍ ഉള്ളവര്‍, എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവ സ്വന്തമായി ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ടെക്നിക്കല്‍ സ്പെസിഫിക്കേഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് prd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. അപേക്ഷയോടൊപ്പം അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ഫോട്ടോ, ഐഡി കാര്‍ഡിന്റെ പകര്‍പ്പ്, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും അരമണിക്കൂര്‍ ഷൂട്ട്, ഒരു മണിക്കൂര്‍ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസലും ഉണ്ടായിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ 11ന് വൈകീട്ട് 5 നകം
ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കണയന്നൂര്‍ താലൂക്ക് ഓഫീസ് സമുച്ചയം, പാര്‍ക്ക് അവന്യു, എറണാകുളം, കൊച്ചി-11 എന്ന വിലാസത്താല്‍ നേരിട്ടോ തപാല്‍ വഴിയോ ലഭിക്കണം.

മിനി ജോബ് ഫെയർ

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് നവംബർ 30ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ അഭിമുഖം നടത്തുന്നു. സിവിൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ, ഇലക്ട്രീഷ്യൻ, നേഴ്സറി ടീച്ചർ, കളക്ഷൻ ക്ലാർക്ക്, സ്‌കൂൾ അറ്റൻഡർ, എച്ച് ആർ എക്സിക്യൂട്ടീവ്, സീനിയർ അക്കൗണ്ടന്റ്, അക്കൗണ്ടന്റ്, പ്ലേസ്മെന്റ് കോ ഓർഡിനേറ്റർ, പി ആർ ഒ, അക്കാദമിക് കോ ഓർഡിനേറ്റർ, വീഡിയോ എഡിറ്റർ, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ടെലി കോളർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഫ്ളോർ സൂപ്പർവൈസർ, സ്റ്റോർ മാനേജർ, ടീം ലീഡർ, ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, സർവീസ് അഡൈ്വസർ, ടെക്‌നീഷ്യൻ, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് എന്നിവയാണ് ഒഴിവുകൾ. യോഗ്യത: ബി.ടെക്/ഡിപ്ലോമ സിവിൽ, ഇലക്ട്രിക്കൽ, ഐ ടി ഐ ഇലക്ട്രീഷ്യൻ, എം ബി എ, ഡിഗ്രി, പി ജി, ബി കോം, എം കോം, പ്ലസ് ടു, എൻ ടി ടി സി, എസ് എസ് എൽ സി. താൽപര്യമുള്ളവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർ
രജിസ്റ്ററേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 -2707610, 6282942066

ഓഫീസ് സ്റ്റാഫ് നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഓഫീസ് സ്റ്റാഫിനെ നിയമിക്കുന്നു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നവംബര്‍ 29ന് രാവിലെ 10ന് കൂടിക്കാഴ്ച്ച നടക്കും. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും,തൊഴില്‍ പരിചയവുമുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതാ രേഖകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ 04936 282854

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments