കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
ഓഫീസ് അസിസ്റ്റന്റ്: കരാര്‍ നിയമനം
ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍ (സാഫ്) ആലപ്പുഴ ജില്ല നോഡല്‍ ഓഫീസില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. പ്രായം 2024 ജൂലൈ ഏഴിന് 45 വയസ്സ് കവിയരുത്. പ്രതിമാസ വേതനം 12,000/ രൂപ. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ആലപ്പുഴയുടെ കാര്യാലയത്തിലോ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മേഖല ഓഫീസിനോട് ചേര്‍ന്നുള്ള സാഫിന്റെ നോഡല്‍ ഓഫീസിലോ നല്‍കണം. അവസാന തീയതി ജൂലൈ 10. ഫോണ്‍: 0477 2251103.
താല്‍ക്കാലിക നിയമനം
ജില്ലാ പഞ്ചായത്തിന്റെ തെരുവ് നായ പ്രജനന നിയന്ത്രണ പദ്ധതിയിലേക്ക് പടിയൂര്‍ എ ബി സി കേന്ദ്രത്തില്‍ ഡോഗ് ക്യാച്ചര്‍/ ഡോഗ് ഹാന്റ്‌ലര്‍ സേവനം ലഭ്യമാക്കുന്നതിന് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. പരിശീലനം ലഭിച്ചവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെയും തിരിച്ചറിയല്‍ രേഖയുടെയും അസ്സലും പകര്‍പ്പും സഹിതം ജൂലൈ നാലിന് വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2700267.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം
തലശ്ശേരി, തളിപറമ്പ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷകാലയളവിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. പ്രായം: 18-35.
അംഗീകൃത സര്‍വകലാശാല ബിരുദം, വേര്‍ഡ് പ്രോസസിങ്ങില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ്, മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്്, എം എസ് ഡബ്ല്യു യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന, മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ മേഖലയിലുള്ള പ്രവൃത്തി പരിചയം അികാമ്യം.
ഇന്റര്‍വ്യൂവും സര്‍ട്ടിഫിക്കറ്റ് പരിശോധനയും ജൂലൈ 10ന് രാവിലെ 10 മണിക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും. മലയാളം ടൈപ്പിങ് പ്രായോഗിക പരിശോധനയും ഉണ്ടാകും. തുടര്‍ന്ന് അസിസ്റ്റന്റ് കലക്ടറുടെ ചേമ്പറില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് തിരിച്ചറിയല്‍ രേഖ, ആധാര്‍, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുമായി നേരിട്ട് ഹാജരാകണം.
ഡ്രൈവര്‍ നിയമനം
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയുടെ ഇലക്ട്രിക് ഗുഡ്‌സ് വാഹനം ഓടിക്കുന്നതിന് ഓട്ടോ/ഫോര്‍ വീലര്‍ ലൈസന്‍സ് ഉള്ളവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രായ പരിധി 50 വയസ്സ്. എസ്.എസ്.എല്‍.സി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍രേഖകളുമായി ജൂലൈ ഒമ്പതിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍- 049362866
സാമൂഹിക സുരക്ഷ പെൻഷൻ ലിമിറ്റഡിൽ ഓഡിറ്റ് അസിസ്റ്റന്റ്
കേരള സാമൂഹിക സുരക്ഷ പെൻഷൻ ലിമിറ്റഡിൽ ഓഡിറ്റ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവുണ്ട്. പ്രായം 2024 ജനുവരി ഒന്നിന് 50 വയസിൽ താഴെയായിരിക്കണം. യോഗ്യത സി.എ/ ഐ.സി.എം.എ ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം. പ്രതിഫലം 40,000 രൂപ. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയിലൂടെയായിരിക്കും നിയമനം. അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയൊടൊപ്പം റെസൂമേ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉണ്ടായിരിക്കണം. അപേക്ഷ അയയ്ക്കുന്ന കവറിന് പുറത്ത് ‘ആപ്ലിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് ഓഡിറ്റ് അസിസ്റ്റന്റ്’ എന്ന് രേഖപ്പെടുത്തണം. അപേക്ഷ അയയ്ക്കേണ്ട വിലാസം: മാനേജിങ് ഡയറക്ടർ, ഒന്നാംനില, ബി.എസ്.എൻ.എൽ സെൻട്രൽ ടെലഫോൺ എക്സ്ചേഞ്ച് ബിൽഡിങ്, ഗവ. പ്രസിനു സമീപം, സ്റ്റാച്യു, തിരുവനന്തപുരം-695 001. കൂടുതൽ വിവരങ്ങൾക്ക്: 0471-2994660.
വാക് ഇന്‍ ഇന്റര്‍വ്യൂ
എറണാകുളം ഗവ: മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആര്‍ഡിഎല്‍ ല്‍ ഒരു വര്‍ഷത്തേക്ക് സയന്റിസ്റ്റ് ബി (മെഡിക്കല്‍) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍: എംസിഐ/ഡിസിഐ/വിസിഐ അംഗീകരിച്ച യഥാക്രമം എംബിബിഎസ്/ബിഡിഎസ്/ബിവിഎസ് സി ആന്റ് എ എച്ച് ബിരുദം. അഭിലഷണീയമായ യോഗ്യതകള്‍: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും മൈക്രോബയോളജിയില്‍ എം ഡി ഫസ്റ്റ് ക്ലാസ് ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ശമ്പളം 56,000 പ്ലസ് എച്ച് ആര്‍ എ ഡിഎസ്ടി മാനദണ്ഡങ്ങള്‍ അനുസരിച്ച് അനുവദനീയമായ വര്‍ദ്ധന. അധിക പോസ്റ്റ് ഡോക്ടറല്‍ ഗവേഷണ പരിചയം അല്ലെങ്കില്‍ പ്രസക്തമായ വിഷയങ്ങളില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള പരിശീലന പരിചയം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് അല്ലെങ്കില്‍ ബിസിനസ് ഇന്റലിജന്‍സ് ടൂളുകള്‍/ഡാറ്റാ മാനേജ്മെന്റ് എന്നിവയെക്കുറിച്ചുള്ള അറിവ്.
രണ്ട് വര്‍ഷത്തെ ആര്‍ ആന്റ് ഡി പരിചയം അല്ലെങ്കില്‍ അത്യാവശ്യ യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട വിഷയത്തിലുള്ള അധ്യാപക പരിചയം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എറണാകുളം ഗവ: മെഡിക്കല്‍ കോളേജില്‍ ജൂലൈ 11-ന് രാവിലെ 11-ന് പ്രായം, യോഗ്യത, അനുഭവപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (അസലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും) സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം.
സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (പേഴ്‌സണല്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 77200-140500) നിലവിലുണ്ട്. ഫസ്റ്റ്ക്ലാസ് ബിടെക്/ബിഇ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദം, എംബിഎ(എച്ച് ആര്‍)/പിജിഡിഎം (റഗുലര്‍ കോഴ്‌സ്) എന്നീ യോഗ്യതകളും ഒരു അംഗീകൃത വ്യവസായ സ്ഥാപനത്തില്‍ 8 വര്‍ഷത്തെ പ്രവൃത്തി പരിചയവും (മാനേജീരിയല്‍ കേഡറില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം) ഉള്ള 18-45 പ്രായപരിധിയിലുള്ള (ഇളവുകള്‍ അനുവദനീയം) തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 10നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
കുടുംബശ്രീ നിയമനം
കുടുംബശ്രീ എറണാകുളം ജില്ലയില്‍ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റല്‍ ലെവല്‍ ഐഎഫ്സി ആങ്കര്‍, സീനിയര്‍ സിആര്‍പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്രായം 40 ല്‍ അധികരിക്കാത്ത കുടുംബശ്രീ/ഓക്സിലറി/ കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. 3 വര്‍ഷമാണ് ഐഎഫ്സി പദ്ധതിയുടെ കാലാവധി. ഈ കാലയളവില്‍ ഓരോ വര്‍ഷവും അപ്രൈസല്‍ നടത്തി മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്ക് തുടര്‍ നിയമനം നല്‍കും. കോതമംഗലം, കൂവപ്പടി, മൂവാറ്റുപുഴ, ആലങ്ങാട്, വടവുകോട്, അങ്കമാലി എന്നീ ബ്ലോക്കുകളിലാണ് നിയമനം. അപേക്ഷകര്‍ മുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ താമസിക്കുന്നവരായിരിക്കണം.
ക്ഷീരവികസന വകുപ്പിൽ അനലിസ്റ്റ് ഒഴിവ്
ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകളുടെ എണ്ണം രണ്ട്. എം.ടെക്(ഡയറി കെമിസ്ട്രി)/ബി.ടെക് (ഡയറി ടെക്നോളജി)/ എം.എസ്‌സി (ബയോകെമിസ്ട്രി) ആണ് യോഗ്യത. വെള്ളത്തിന്റെ IS 10500 പ്രകാരമുള്ള പരിശോധനയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, എഎഎസ്, ഐസിപി എംഎസ്, ജിസി, എച്ച്പിഎൽസി എന്നീ ഉപകരണങ്ങളുടെ പ്രവർത്തനത്തിലുള്ള പ്രായോഗിക പരിചയം എന്നിവ ഉണ്ടായിരിക്കണം. എൻഎബിഎൽ അംഗീകൃത ലാബിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 18നും 40നും മധ്യേയായിരിക്കണം. പ്രതിമാസ വേതനം 30,000 രൂപ (കൺസോളിഡേറ്റഡ്). അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ ജൂലൈ എട്ടിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് ഓഫീസിൽ ലഭിക്കണം.
അപേക്ഷകൾ അയക്കേണ്ട വിലാസം: ജോയിന്റ് ഡയറക്ടർ/ക്വാളിറ്റി മാനേജർ, സ്റ്റേറ്റ് ഡയറി ലബോറട്ടറി, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം- 695 004. ഇ-മെയിൽ: [email protected], വെബ്സൈറ്റ്: www.dairydevelopment.kerala.gov.in, ഫോൺ: 0471 2440074.