HomeLatest JobPSC പരീക്ഷ ഇല്ലാതെ ജോലി: ഇന്ന് വന്ന താല്‍ക്കാലിക സര്‍ക്കാര്‍ ജോലി ഒഴിവുകള്‍ -...

PSC പരീക്ഷ ഇല്ലാതെ ജോലി: ഇന്ന് വന്ന താല്‍ക്കാലിക സര്‍ക്കാര്‍ ജോലി ഒഴിവുകള്‍ – നിങ്ങളുടെ പഞ്ചായത്തിലും ജോലി ഒഴിവുകള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

പി.ആർ.ഡിയിൽ ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനൽ

ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനൽ രൂപീകരിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കും അപേക്ഷിക്കാവുന്നതാണ്. പ്രീഡിഗ്രി/പ്ലസ്ടു ആണ് വിദ്യാഭ്യാസ യോഗ്യത.
ഡ്രോൺ ഓപ്പറേറ്റ് ചെയ്ത് ഫോട്ടോ, വീഡിയോ ഷൂട്ടിംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ, സംഘടനയിൽ നിന്നോ, സമാന സ്ഥാപനങ്ങളിൽ നിന്നോ ഉള്ള മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇത്തരം പ്രവൃത്തി ഏറ്റെടുത്ത് ചെയ്തതിലുള്ള മൂന്ന് വർഷത്തെ പരിചയമാണ് സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമുള്ള അടിസ്ഥാന യോഗ്യത.


വാർത്താ മാധ്യമങ്ങൾക്ക് വേണ്ടി ഏരിയൽ ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയവും ഇലക്ട്രോണിക് വാർത്താ മാധ്യമത്തിൽ വീഡിയോഗ്രാഫി അല്ലെങ്കിൽ വീഡിയോ എഡിറ്റിംഗിലുള്ള പരിചയവും അഭികാമ്യമാണ്. കൂടാതെ സ്വന്തമായി നാനോ ഡ്രോൺ, പ്രൊഫഷണൽ എഡിറ്റ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്‌ടോപ്, ദൃശ്യങ്ങൾ തത്സമയം നിശ്ചിത സെർവറിൽ അയയ്ക്കാൻ സംവിധാനമുള്ള ലാപ്‌ടോപ്, സ്വന്തമായി എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സൗകര്യങ്ങൾ എന്നിവയുള്ളവർക്ക് മുൻഗണനയുണ്ടാകും.
അപേക്ഷകർ ക്രിമിനൽ കേസുകളിൽപെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. വിശദമായ ബയോഡാറ്റയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളും അരമണിക്കൂർ ഷൂട്ട്, ഒരുമണിക്കൂർ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസലും ഉണ്ടാകണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ഡിസംബർ 5 വൈകിട്ട് അഞ്ചിന് മുൻപായി കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2731300 ഇ-മെയിൽ dioprdtvm@gmail.com

സ്റ്റാഫ് നഴ്‌സ് നിയമനം

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാത്ത് ലാബിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു.താൽപര്യമുള്ളവർ നവംബർ 30ന് രാവിലെ 11 മണി മുതൽ ഒരുമണി വരെ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാകേണ്ടതാണ്

ലിഫ്റ്റ് ഓപ്പറേറ്റർ അഭിമുഖം 29ന്

കോട്ടയം: ജില്ലയിലെ വിവിധ വകുപ്പുകളിലേക്കുള്ള ലിഫ്റ്റ് ഓപ്പറേറ്റർമാർക്കുള്ള അഭിമുഖം നവംബർ 29 ന് രാവിലെ 9.30ന് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ തിരുവനനന്തപുരം ആസ്ഥാന ആഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കേറ്റ്, വെയിറ്റേജ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കേറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അഭിമുഖത്തിന് ഹാജരാകണം.

നഴ്‌സിങ് ട്യൂട്ടര്‍ ഒഴിവ്

ഇടുക്കി സർക്കാർ നഴ്‌സിങ് കോളേജില്‍ ഒരു വര്‍ഷക്കാലത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് നഴ്‌സിങ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. പ്രായപരിധി 40 വയസ്. എം എസ് സി നഴ്‌സിങ്, കേരള നഴ്‌സസ്
അല്ലെങ്കില്‍ മിഡ് വൈഫറി രജിസ്‌ട്രേഷന്‍ ആണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളും, പകര്‍പ്പുകളും (2 എണ്ണം വീതം) സഹിതം നവംബര്‍ 29 11 മണിക്ക് നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പാള്‍ മുൻപാകെ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കുമ്മിള്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ സര്‍വേയര്‍ ട്രേഡില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത: സര്‍വ്വേ എന്‍ജിനീയറിങ്/ സിവില്‍ എന്‍ജിനീയറിങ് ബിവോക് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ സര്‍വേ എന്‍ജിനീയറിങ്/സിവില്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും സര്‍വേ ട്രേഡില്‍ എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. ഡി ജി ടിക്ക് കീഴിലുള്ള നാഷണല്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റിന്റെ (എന്‍ സി ഐ സി) റെലവന്റ് റെഗുലര്‍ / ആര്‍ പി എല്‍ വേരിയന്റ്‌സ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 28ന് രാവിലെ 10ന് അഭിമുഖത്തിന് എത്തണം. ഫോണ്‍ : 0474 2914794.

പ്രൊജക്ട‌് കോ-ഓർഡിനേറ്റർ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ എറണാകുളം മേഖലാ ഓഫീസിലേയ്ക്ക് പ്രൊജക്ട‌് കോ-ഓർഡിനേറ്ററെ ഇ൯്റേൺഷിപ്പ് വ്യവസ്ഥയിൽ നിയോഗിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.ബി.എ/എം.എസ്.ഡബ്ല്യു/എൽ.എൽ.ബിയിൽ അംഗീക്യത സർവ്വകാലാശാലയിൽ നിന്നുള്ള ഫസ്‌റ്റ് ക്ലാസ്സിൽ ബിരുദാനന്തര ബിരുദം (റഗുലർ സ്ട്രീം). ഒഴിവുകളുടെ എണ്ണം (എറണാകുളം-1,). പ്രതിമാസ സ്‌റ്റൈപ്പൻറ് 10000 രൂപ. അവസാന തീയതി ഡിസംബർ അഞ്ച് വൈകിട്ട് 5 വരെ. വിശദവിവരങ്ങൾക്ക് www.kswdc.org വെബ്‌സൈറ്റ് സന്ദർശിക്കുക.

പ്രൊജക്റ്റ് ട്രെയിനി നിയമനം

ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ -ഹെൽത്ത് കേരള പ്രോജക്റ്റിൽ ട്രെയിനി സ്റ്റാഫ് തസ്തികയിൽ നിയമനം നടത്തുന്നു. മൂന്നുവർഷ ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ, ഹാർഡ്‌വെയർ ആന്റ് നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്‌വെയർ ആന്റ് ഇമ്പ്ലിമെന്റഷനിൽ പ്രവർത്തി പരിചയം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാസം പതിനായിരം രൂപ വേതനം ലഭിക്കും.
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ഒന്ന് രാവിലെ 11ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. രാവിലെ പത്തിന് ഹാജരാക്കണം. 11.30ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. വെരിഫിക്കേഷൻ നിശ്ചിത യോഗ്യത കണക്കാക്കുന്നവരെ മാത്രമായിരിക്കും അഭിമുഖത്തിൽ പങ്കെടുക്കാൻ അനുവദിക്കുക.

സ്റ്റാഫ് നഴ്‌സ് കരാർ നിയമനം

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കണ്ണൂർ റീജിയൺ ഇ.കെ. നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രി പേവാർഡിലേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് 30ന് രാവിലെ 10.30ന് പയ്യന്നൂർ താലൂക്ക് ആശുപത്രി റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ അഭിമുഖം നടത്തും. താത്പര്യമുള്ളവർ രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

ഡയറി പ്രമോട്ടര്‍: അപേക്ഷ 29 വരെ

ഒറ്റപ്പാലം ക്ഷീര വികസന യൂണിറ്റില്‍ 2023-24 വാര്‍ഷിക പദ്ധതി തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡയറി പ്രമോട്ടര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി പാസായിരിക്കണം. 18-45 ആണ് പ്രായപരിധി. കൃഷിപ്പണി, കഠിനാധ്വാനം മുതലായവ ചെയ്യുന്നതിനുള്ള ശാരീരികശേഷി ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 8000 രൂപ. അപേക്ഷകര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നവംബര്‍ 29 ന് വൈകിട്ട് അഞ്ചിനകം ക്ഷീരവികസന യൂണിറ്റ് ഓഫീസില്‍ നല്‍കണം.
അപേക്ഷകരുടെ പട്ടിക നവംബര്‍ 30 ന് പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പ്രസിദ്ധീകരിക്കും. ഡിസംബര്‍ ആറിന് രാവിലെ പത്തിന് അഭിമുഖം നടത്തും. പങ്കെടുക്കുന്നവര്‍ രേഖകളുടെ അസലുമായി പരിശോധനക്ക് എത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടണ ം. ഫോണ്‍: 0491-2505137

ഫാർമസി അസിസ്റ്റന്റ് ഒഴിവ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഫാർമസി അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എൽ.സി. ഏതെങ്കിലും സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ കാർഡിയോ തൊറാസിക് സർജറി ആൻഡ് കാർഡിയോ വാസ്‌കുലർ സർജറി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ 10 വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പതിനെട്ടിനും 41 വയസിനുമിടയിൽ പ്രായമുണ്ടായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഡിസംബർ 21നകം രജിസ്റ്റർ ചെയ്യണം.

ഡാറ്റാ മാനേജർ ഒഴിവ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഡാറ്റാ മാനേജർ തസ്തികയിൽ ഒരൊഴിവുണ്ട്. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സെറ്റിംഗുകൾ കൈകാര്യം ചെയ്യുന്നതിലും കാർഡിയോ തൊറാസിക് ആൻഡ്
വാസ്‌കുലർ സർജറി വിഭാഗത്തിലെ ഡാറ്റാ എൻട്രി എന്നിവ സംബന്ധിച്ച് മൂന്നു വർഷം പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പ്രായം പതിനെട്ടിനും 41 വയസിനും മധ്യേ. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 22നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

ട്രേഡ്‌സ്മാൻ നിയമനം

കോട്ടയം: പമ്പാടി രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ( കോട്ടയം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ്) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്ന സഹിതം നവംബർ 30 ന് രാവിലെ 10 ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗങ്ങളിൽ ഹാജരാകണം. ഫോൺ: 0481 256153, 0481 2507763

പ്രോജക്റ്റ് ഫെല്ലോ നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒരു വര്‍ഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണല്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ സസ്റ്റയിനബിള്‍ ഡെവലപ്‌മെന്റ് ഓഫ് മെഡിസിനല്‍ പ്ലാന്റ്‌സ്’ (Regional cum facilitation Centre for sustainable development of medicinal plants, Southern region) ഒരു പ്രോജക്റ്റ് ഫെല്ലോ/ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ ഫോറസ്ട്രി ഇവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, തമിഴ് ഭാഷയില്‍ പ്രാവീണ്യം എന്നിവ അത്യാവശ്യ യോഗ്യത.
ഔഷധസസ്യങ്ങളുടെ ഗവേഷണ അനുഭവം, ഫീല്‍ഡ് ബോട്ടണിയില്‍ പരിചയം, കമ്പ്യൂട്ടര്‍ പ്രവര്‍ത്തി പരിചയം എന്നിവ അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 36 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 4 ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0487 2690100.

വാക്ക്-ഇൻ-ഇന്റർവ്യൂ

തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് ഡെൻ്റൽ ഹൈജീനിസ്റ്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യത – ഡെന്റൽ ഹൈജീനിസ്റ്റ് ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്സ്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 21ന് രാവിലെ 11.00 മണിക്ക് തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

സ്റ്റാഫ് നഴ്‌സ് കരാർ നിയമനം

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കണ്ണൂർ റീജിയൺ ഇ.കെ. നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രി പേവാർഡിലേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി നവംബർ 30ന് രാവിലെ 10.30ന് പയ്യന്നൂർ താലൂക്ക് ആശുപത്രി റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ അഭിമുഖം നടത്തും. താത്പര്യമുള്ളവർ രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്

കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മൂലകവിജ്ഞാനകോശത്തിന് ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബുരുദധാരികളും പ്ലസ്ടു വരെ സയൻസ് വിഷയം പഠിച്ചവരുമായവർക്ക് അപേക്ഷിക്കാം. വിഷയ പരിജ്ഞാനം, എഴുത്തു പരിചയം, ഭാഷാശേഷി, ആഖ്യാന പരിചയം എന്നിവ ആവശ്യമാണ്. അച്ചടി രൂപത്തിലുള്ള മൂലകവിജ്ഞാനകോശത്തിന്റെ ഓഡിയോബുക്ക് നിർമിക്കുന്നതിനാവശ്യമായ സ്‌ക്രിപ്റ്റ് മലയാളത്തിൽ തയ്യറാക്കുകയാണ് ചുമതല. പ്രതിഫലം 50,000 രൂപ. അപേക്ഷdirector.siep@kerala.gov.in ൽ ഇ-മെയിലായോ, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപെഡിക് പബ്ലിക്കേഷൻസ്, ജവഹർ സഹകരണ ഭവൻ, പത്താം നില, ഡി.പി.ഐ ജങ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014 എന്ന വിലാസത്തിൽ തപാലായോ അയക്കണം. അവസാന തീയതി നവംബർ 27.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments