ന്യൂനപക്ഷ ക്ഷേമ ഡയറക്‌ടറേറ്റിൽ ജോലി: ന്യൂനപക്ഷ ക്ഷേമ ഡയറക്‌ടറേറ്റിൽ പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പ്രോജക്ടുകൾക്കായിജില്ലാതല ഫെസിലിറ്റേറ്റർമാരെയും, ഐ.ടി പേഴ്സണൽ/ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജരെയും, ഡാറ്റാഎൻട്രി ഓപ്പറേറ്റർമാരെയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കോൺട്രാക്ട് വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. പദ്ധതിപ്രകാരം സമാഹൃതവേതനമായി പ്രതിമാസം 25000/- രൂപ നൽകും. കൂടാതെ യാത്രചെലവും നൽകുന്നതാണ്. (TA/ DA/ Other expense പരമാവധി 5000/- രൂപ).
ജില്ലാതല ഫെസിലിറ്റേറ്റർന്മാരായിഅപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ളബിരുദവും, സോഷ്യൽ സെക്ടറിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.
ഐ.ടി പേഴ്സനലിന് ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദാനന്തരബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഡാറ്റ എൻട്രി ഓപ്പറേറ്റർമാർക്ക് ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻറ്, ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്ട്മെന്റ് അംഗീകരിച്ച Data Entry Operator Course with Training in MS Office അല്ലെങ്കിൽ DCA അല്ലെങ്കിൽ COPA യോഗ്യത ഉണ്ടായിരിക്കണം.
യോഗ്യതയുള്ള അപേക്ഷകർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകശ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി, ഫോട്ടോ എന്നിവ സഹിതം ബയോഡേറ്റ ഡയറക്ടർ, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, നാലാം നില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ ജനുവരി 22 ന് വൈകിട്ട് അഞ്ചിനു മുമ്പായി നേരിട്ടോ/ തപാൽ മുഖേനയോ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2300523, 24, 2302090.