HomeLatest Jobപത്താംക്ലാസുകാർക്ക് യുഎഇയില്‍ ജോലി നേടാം: ശമ്പളം 2262 ദിർഹം- കേരള സര്‍ക്കാര്‍ വഴി നിയമനം |...

പത്താംക്ലാസുകാർക്ക് യുഎഇയില്‍ ജോലി നേടാം: ശമ്പളം 2262 ദിർഹം- കേരള സര്‍ക്കാര്‍ വഴി നിയമനം | ബയോ ഡാറ്റ ഇപ്പോള്‍ മെയില്‍ അയക്കാം

Recruitment of Security Guards to UAE

കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ ഓവർസീസ്‍ ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയിമെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) വഴി യു എ ഇയിലേക്ക് വീണ്ടും ജോലി അവസരം. യു എ ഇയിലെ പ്രമുഖ കമ്പനികളിലേക്ക് സെക്യുരിറ്റി ഗാർഡുമാരായി പ്രവർത്തിക്കാന്‍ താല്‍പര്യമുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്.

നിരവധി പുരുഷന്മാർക്ക് അവസരമുണ്ട്.പ്രായപരിധി 25 നും 40 നും ഇടയിലായിരിക്കണം. കുറഞ്ഞത് പത്താംക്ലാസ് യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. ഏതെങ്കിലും മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം. സുരക്ഷാ ഫീൽഡ് (പട്ടാളം, പൊലീസ്) മേഖലയില്‍ മുന്‍ പരിചയം ഉള്ളവർക്ക് മുന്‍ഗണന ലഭിക്കും. പരിചയത്തിന് മുൻഗണന പരിചയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഇഗ്ലീഷ് ഭാഷ മോശമല്ലാത്ത കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.

MALE SECURITY GUARD TO UAE – Job Details

CriteriaRequirement
Post NameSECURITY GUARD
Physical AttributesStrength and Fitness
AgeBetween 25 – 40 years
HeightMinimum 5’7″
Medical FitnessNo pre-existing conditions, major sicknesses, good hearing, and optical status
Physical AppearanceSmart, no visible Tattoos, Scars, etc.
Communication Skills-English is a must (speaking, reading, and writing). Any other language will be an advantage.
-Good understanding of legal guidelines for security and public safety
-Knowledge of standard security concepts, practices and procedures
ExperienceMinimum proven 2 years’ experience in any security field (Army, Police, Security, etc). Experience certificate must be submitted.
Educational QualificationsHigh school qualification or equivalent.

അപേക്ഷകർ പൂർണാരോഗ്യം ഉള്ളവരായിരിക്കണം. ശരീരത്തില്‍ പുറമേയ്ക്ക് കാണത്തക്ക രീതിയിലുള്ള ടാറ്റുവോ മറ്റ് പാടുകളോ ഉണ്ടായിരിക്കരുത്. പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് നല്ല ധാരണ, സാധാരണ സുരക്ഷാ ആശയങ്ങൾ, സമ്പ്രദായങ്ങൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവും അധിക യോഗ്യതയായി പരിഗണിക്കും.

MALE SECURITY GUARD TO UAE – Salary Details

അടിസ്ഥാന ശമ്പളം 1200 യു എ ഇ ദിർഹമാണെങ്കിലും വിവിധ അലവന്‍സുകള്‍ സഹിതം ആകെ 2262 ദിർഹം മാസം ശമ്പളമായി ലഭിക്കും. അതായത് 51274 ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. ഓവർടൈം ഡ്യൂട്ടിക്ക് അർഹമായ പ്രതിഫലം ലഭിക്കും. സ്ത്രീകള്‍ക്കായുള്ള നോട്ടിഫിക്കേഷനില്‍ വിസ ഇന്‍ഷൂറന്‍സ്, താമസം എന്നിവ ഫ്രീയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പുരുഷന്മാരുടെ കാര്യത്തില്‍ ഇക്കാര്യത്തില്‍ നോട്ടിഫിക്കേഷനില്‍ വ്യക്തയില്ല.

DesignationSecurity Guard
Basic SalaryAED 1,200/-
HousingAED Shared Company Accommodation
TransportAED Company Transport
Security AllowanceAED 720/- (Subject to physical attendance)
Normal Overtime AllowanceAED 342/- (for 52 hours overtime per month. Overtime allowance shall be subject to actual performed overtime hours pursuant to work need by the employer)
Gross SalaryAED 2,262/-

MALE SECURITY GUARD TO UAE – How to Apply

ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റയും പാസ്‌പോർട്ടും  [email protected] എന്ന ഇമെയിലിലേക്ക് 2024 ഏപ്രില്‍ 25 -നോ അതിനുമുമ്പോ അയക്കാം. അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments