Niyukthi Job fest 2022: വിവിധ ജില്ലകളിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മെഗാ തൊഴിൽ മേളയായ നിയുക്തി 2022 വിവിധ ജില്ലകളില്‍ നടന്നു വരുന്നു . വിവിധ ഉദ്യോഗദായകരിൽ നിന്നായി ഓരോ ജില്ലയിലും 4000ത്തില്‍ അധികം വേക്കൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുളള നിർദ്ദേശം ചുവടെ ചേർക്കുന്നു . ഓരോ ജില്ലയിലും നടക്കുന്ന നിയുക്തി തൊഴിൽ മേളതിയതി താഴെ കൊടുക്കുന്നു

“നിയുക്തി 2022” മെഗാ തൊഴിൽ മേള ഡിസംബർ 10ന്.
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററിന്റെയും, പാലാ, അൽഫോൻസാ കോളേജിന്റെയും ആഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ “നിയുക്തി 2022” ഡിസംബർ 10ന് അൽഫോൻസാ
കോളേജിൽ സംഘടിപ്പിക്കുന്നു . അൻപതിൽ പരം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ വിശദമായി വായിക്കുക.
“നിയുക്തി 2022” മെഗാ ജോബ് ഫെയറിൽ കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള പത്താംക്ലാസ്സ് യോഗ്യത മുതൽ പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനിയറിങ്, നഴ്സിംഗ് വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം.
പ്രായപരിധി 18 വയസ്സ് മുതൽ 50 വയസ്സ് വരെ.
പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി തൊഴിൽ
അവസരങ്ങളാണ് “നിയുക്തി 2022” തൊഴിൽ മേളയിയിലുള്ളത്.
തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള വെബ് സൈറ്റിലോ, ഗൂഗിൾ ഫോമിലോ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ഡിസംബർ 10നു ഉച്ച കഴിഞ്ഞു നടക്കുന്ന PSC പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് രാവിലെ 9 മണി മുതൽ കോളേജിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള രജിസ്‌ട്രേഷൻ കൗണ്ടറിൽ അന്നത്തെ പരീക്ഷയുടെ ഹാൾ ടിക്കറ്റ് കാണിച്ചു രജിസ്‌ട്രേഷൻ ഫോമുകൾ വാങ്ങാവുന്നതും മുൻഗണന ക്രമത്തിൽ അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതുമാണ്.
ബിരുദം ബിരുദാനന്തര ബിരുദം യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ മേളയിൽ അവസരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
50+ കമ്പനികളിൽ നിന്നും യോഗ്യതയ്ക്കനുസരിച്ച്
എല്ലാ ഉദ്യോഗാർത്ഥികൾക്കും പരമാവധി 5 കമ്പനിയുടെ അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്.
അഭിമുഖങ്ങൾ നടത്തുന്നത് അതാത് സ്ഥാപനങ്ങളിലെ പ്രതിനിധികൾ ആയിരിക്കും .
ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
ഉദ്യോഗാർത്ഥികൾക്കായി Two Wheeler പാർക്കിങ് അൽഫോൻസാ കോളേജ് ഗ്രൗണ്ടിലും, Four Wheeler പാർക്കിങ് St.Thomas കോളേജ് ഗ്രൗണ്ടിലുമാണ് ഒരുക്കിയിട്ടുള്ളത്.
വോളണ്ടിയേഴ്‌സ്, ഒഫീഷ്യൽസ്, സെക്യൂരിറ്റീസ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
2022 ഡിസംബർ 10ന് നടക്കുന്ന തൊഴിൽമേള എല്ലാ ഉദ്യോഗാർത്ഥികൾക്കും മികച്ച കരിയറിലേക്കുള്ള തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ
രണ്ടാം നില,
കളക്ട്രേറ്റ്,
കോട്ടയം -686002
ഫോൺ :0481 -2560413 / 2563451/ 565452
Website: www.jobfest.kerala.gov.in
Google Form: https://forms.gle/yzGf9wgzCqBarLeT9
Latest Job Fest Dates
Idukki fest on 26/11/2022
venue: Carmelgiri College Adimali 04868272262
Palakkad fest on 03/12/2022
venue: Mercy College Palakkad 04912505204
Alappuzha fest on 26/11/2022
venue: St. Thomas College of Engineering and Technology, Kozhuvalloor 04772230622
Kollam fest on 26/11/2022
venue: Fatima Mata National College, Kollam 04742746789
Current Job Fets
Malappuram fest on 26/11/2022
venue: Calicut University Campus 04832734904
Kasaragod fest on 10/12/2022
venue: Sree Narayana College Of Management Studies, Periya 04994255582
Kottayam fest on 10/12/2022
venue: Alphonsa College, Pala 04812560413
Wayanad-II fest on 27/11/2022
venue: WMO ENGLISH SCHOOL SULTHAN BATHERY 04936202534
Thrissur fest on 26/11/2022
venue: Sree KeralaVarma College 04872331016
Pathanamthitta fest on 03/12/2022
venue: Catholicate College, Pathanamthitta 04682222745
പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുളള നിർദ്ദേശം ചുവടെ ചേർക്കുന്നു
- SSLC , Plus Two , ITI / ITC മുതൽ Diploma ബിരുദം , ബിരുദാനന്തര ബിരുദം , നഴ്സിംഗ് , പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതയുളള എല്ലാ ഉദ്യോഗാർത്ഥികൾക്കും തൊഴിൽ മേളയിൽ പങ്കെടുക്കാം .
- പ്രവർത്തി പരിചയം ഉളളവരേയും ഇല്ലാത്തവരേയും മേള ലക്ഷ്യമിടുന്നു .
- തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി വെബ് സൈറ്റ് രജിസ്ട്രേഷൻ നിർബന്ധമാണ് .
- www.jobfest.kerala.gov.in എന്ന വെബ് സൈറ്റിൽ ഉദ്യോഗാർത്ഥികൾ ജോബ് സീക്കർ ആയി രജിസ്റ്റർ ചെയ്ത് ലഭിക്കുന്ന അഡ്മിറ്റ് കാർഡിന്റെ പ്രിന്റുമായി മാത്രം മേളയിൽ ഹാജരാകുക .
- അന്നേദിവസം ഉദ്യോഗാർത്ഥികൾ അഡ്മിറ്റ് കാർഡിനോടൊപ്പം ബയോഡാറ്റയുടെ 5 പകർപ്പും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും , കയ്യിൽ കരുതേണ്ടതാണ് .
Niyukthi Job Fest – Instructions for Job Seekers
- There will be provision for online registration for Job seekers.
- First they have to create a login id and password. Then only they can register for the job fest.
- Mere registration in this website does not guarantee job. But the registrant has to present himself before the preferred employers in the job fest venue in time. Job seekers who meet the requirements of the employer will only be selected for placement.
- Entry to the Job fest is facilitated through online registration only
- There will be a pre-defined timeline for the job seekers for online registration and after that timeline, the facility will be withdrawn
- The Department has the right to restrict the number of registrants for a Job fest.
- Job seeker is expected to fill up all the details including bio data and qualification.
- The job seekers are expected to download the Admit card from the web site to attend the job fest. The reporting time for the candidate will be available on the Admit Card. Date of availability of the Admit Card will be displayed in the website.
- Each registrant is at full liberty to report before any three employers he chooses in the job fest venue.
- Right of inclusion/exclusion of Job seeker is vested with the Employment Department.
- There will be help desks in every Employment Exchange to provide assistance, if necessary, for online registration.
- Job seeker has to bring along with him/her
- Admit Card downloaded from the Job Fest Portal.
- A valid Photo Identity Card
- 5 Copies of your resume along with self-attested copies of your certificates
- All certificates in original
- If a registrant could not gain a suitable job for him in this job fest, he/she can try chances in the next job fests.
- Job Seeker can edit their details if needed.
- You are not entitled to any TA/DA