HomeLatest Jobഇന്‍ഷൂറന്‍സ് ഓഫീസില്‍ സ്റ്റാഫ്‌ ആവാം - തുടക്കം 85000 രൂപ മുതല്‍ ശമ്പളം

ഇന്‍ഷൂറന്‍സ് ഓഫീസില്‍ സ്റ്റാഫ്‌ ആവാം – തുടക്കം 85000 രൂപ മുതല്‍ ശമ്പളം

ഓറിയന്‍റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ഓറിയന്‍റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ അക്കൌണ്ട്സ്,ആക്ച്വറിയൽ, എഞ്ചിനീയറിംഗ്, മെഡിക്കൽ ഓഫീസർ,ലീഗൽ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് ഓറിയന്‍റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി മൊത്തം 100 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ഓറിയന്‍റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 21 മാർച്ച് 2024 മുതല്‍ 12 ഏപ്രിൽ 2024 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി21 മാർച്ച് 2024
അപേക്ഷ അയക്കേണ്ട അവസാന തിയതി12 ഏപ്രിൽ 2024

ഓറിയന്‍റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സർക്കാരിന്റെ കീഴിൽ ഓറിയന്‍റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

OICL Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് അക്കൌണ്ട്സ്,ആക്ച്വറിയൽ, എഞ്ചിനീയറിംഗ്, മെഡിക്കൽ ഓഫീസർ,ലീഗൽ
ഒഴിവുകളുടെ എണ്ണം 100
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം 40,000-85,000/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 21 മാർച്ച് 2024
അപേക്ഷിക്കേണ്ട അവസാന തിയതി 12 ഏപ്രിൽ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് https://orientalinsurance.org.in/

ഓറിയന്‍റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
അക്കൌണ്ട്സ്20Rs.40,000-85,000/-
ആക്ച്വറിയൽ05Rs.40,000-85,000/-
എഞ്ചിനീയറിംഗ്15Rs.40,000-85,000/-
എഞ്ചിനീയറിംഗ്(ഐടി)20Rs.40,000-85,000/-
മെഡിക്കൽ ഓഫീസർ20Rs.40,000-85,000/-
ലീഗൽ20Rs.40,000-85,000/-

ഓറിയന്‍റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി പ്രായപരിധി മനസ്സിലാക്കാം

ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
അക്കൌണ്ട്സ്
ആക്ച്വറിയൽ
എഞ്ചിനീയറിംഗ്
മെഡിക്കൽ ഓഫീസർ
ലീഗൽ
21-30 വയസ്സ്

ഓറിയന്‍റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് പുതിയ Notification അനുസരിച്ച് അക്കൌണ്ട്സ് ആക്ച്വറിയൽ, എഞ്ചിനീയറിംഗ്, മെഡിക്കൽ ഓഫീസർ,ലീഗൽ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
അക്കൌണ്ട്സ്B.COM 60% മാർക്കോടെ പാസ്സായിരിക്കണം
OR
MBA
OR
ICAIയിൽ നിന്നുള്ള ചാറ്റേഡ് അക്കൌണ്ടൻറ്
OR
ICWAIയിൽ നിന്നുള്ള കോസ്റ്റ് ആന്റ് മാനേജ്മെൻറ് അക്കൌണ്ടൻറ്
ആക്ച്വറിയൽ ബാച്ച്ലർ ഡിഗ്രീ സ്റ്റാറ്റിസ്റ്റിക്സ്/മാത്സ്/ആക്ച്വറിയൽ സയൻസ് 60% മരക്കോടെ പാസ്സായിരിക്കണം
OR
മസ്റ്റേർസ് ഡിഗ്രീ സ്റ്റാറ്റിസ്റ്റിക്സ്/മാത്സ്/ആക്ച്വറിയൽ സയൻസ്
എഞ്ചിനീയറിംഗ്(ഐടി)B.E/B.TECH ഇൻ ഇൻഫർമേഷൻ ടെക്നോളജി /കമ്പ്യൂട്ടർ സയൻസ്/എലക്ട്രോണിക്സ് &കമ്യൂണികേഷൻ 60% മാർക്കോടെ പാസ്സായിരിക്കണം
OR
M.E/M.TECH ഇൻ ഇൻഫർമേഷൻ ടെക്നോളജി /കമ്പ്യൂട്ടർ സയൻസ്/എലക്ട്രോണിക്സ് &കമ്യൂണികേഷൻ
OR
MCA
എഞ്ചിനീയറിംഗ്B.E/B.TECH ഇൻ ആട്ടോമൊബൈൽ/മെക്കാനിക്കൽ/എലെക്ട്രികൽ/സിവിൽ/കെമികൽ/പവർ/ഇൻഡസ്ട്രിയൽ/ഇൻസ്ട്രമെൻറേഷൻ എൻജിനിയറിങ് 60%മാർക്കോടെ പാസ്സായിരിക്കണം
OR
M.E/M.TECH ഇൻ ആട്ടോമൊബൈൽ/മെക്കാനിക്കൽ/എലെക്ട്രികൽ/സിവിൽ/കെമികൽ/പവർ/ഇൻഡസ്ട്രിയൽ/ഇൻസ്ട്രമെൻറേഷൻ എൻജിനിയറിങ്
മെഡിക്കൽ ഓഫീസർഎംബിബിഎസ് /ബിടിഎസ് അല്ലെങ്കിൽ തത്തുല്യമായ ഫോറിൻ ഡിഗ്രീ
ലീഗൽനിയമത്തിൽ ബിരുദം 60% മാർക്കോടെ പാസ്സായിരിക്കണം

ഓറിയന്‍റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി അപേക്ഷാ ഫീസ്‌ എത്ര?

ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് 100 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

കാറ്റഗറിഅപേക്ഷ ഫീസ്
മറ്റുള്ളവർ Rs.1000/-
SC, ST, PwBD,OICL-ലെ ജീവനക്കാർRs.250/-

ഓറിയന്‍റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് വിവിധ അക്കൌണ്ട്സ്,ആക്ച്വറിയൽ, എഞ്ചിനീയറിംഗ്, മെഡിക്കൽ ഓഫീസർ,ലീഗൽ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 12 ഏപ്രിൽ 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://orientalinsurance.org.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

ഓറിയന്‍റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments