HomeLatest Jobമലിനീകരണനിയന്ത്രണ ബോര്‍ഡില്‍ ജോലി അവസരം - ഇന്റര്‍വ്യൂ വഴി കേരള സര്‍ക്കാര്‍ ജോലികള്‍ | Kerala...

മലിനീകരണനിയന്ത്രണ ബോര്‍ഡില്‍ ജോലി അവസരം – ഇന്റര്‍വ്യൂ വഴി കേരള സര്‍ക്കാര്‍ ജോലികള്‍ | Kerala Govt Jobs

മലിനീകരണനിയന്ത്രണ ബോര്‍ഡില്‍ അവസരം കൊമേഴ്‌സ്യല്‍ അപ്രന്റീസ് ആവാം

Kerala State Pollution Control Board
Kerala State Pollution Control Board

കേരള സംസ്ഥാന മലിനീകരണനിയന്ത്രണം ബോര്‍ഡിന്റെ കൊല്ലം ജില്ലാ ഓഫീസിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നതിനായി 26-10-2023 തീയതി 10 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്താന്‍ തീരുമാനിച്ചു. യോഗ്യത ഏതെങ്കുലും അംഗീകൃത സര്‍വകാല ബിരുദവും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡി സി എ /തത്തുല്ല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി : ഒക്‌ടോബര്‍ ഒന്നിന് 26 വയസ് കവിയരുത്. പ്രതിമാസം 9000 രൂപ ആയിരിക്കും സ്റ്റപ്പെന്റ്റ്.കാലാവധി ഒരു വര്‍ഷം ആയിരിക്കും താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ബയോഡേറ്റയും സഹിതം ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഒക്ടോബര്‍ 26 രാവിലെ പത്തിന് എത്തണം. ഫോണ്‍ 0474 2762117.

താല്‍ക്കാലിക നിയമനം

ദേവികുളം, രാജാക്കാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സെന്ററുകളിലെ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും. ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് എന്നീ യോഗ്യതകള്‍ ഉളളവര്‍ക്ക് പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയുമായി ഒക്ടോബര്‍ 27 ന് രാവിലേ 10.30 ന് ഇന്റര്‍വ്യുവിന് അടിമാലി ടെക്‌നിക്കല്‍ സ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400006481

പാരാമെഡിക്കൽ സ്റ്റാഫ് നിയമനം

 ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കടൽ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രത്യാശ മറൈൻ ആംബുലൻസിലേക്ക് പാരാ മെഡിക്കൽ സ്റ്റാഫിനെ താത്കാലികമായി   നിയമിക്കുന്നതിനു വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

 ജനറൽ നേഴ്സിംഗ് യോഗ്യതയുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ള ആൺകുട്ടികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഓഖി ദുരന്ത ബാധിത കുടുംബങ്ങളിൽപ്പെട്ടവർക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടവർക്കും മുൻഗണന.

ഉദ്യോഗാർത്ഥികൾ പ്രായം, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ഐഡൻറിറ്റി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഒക്ടോബർ 27 ന് ഉച്ചയ്ക്ക് 2 ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ (മേഖല ) ഓഫീസിൽ  നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ  നേരിട്ട് ഹാജരാകണം.
ഫോൺ :0484-2394476

പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ഒഴിവ്

എറണാകുളം ജില്ലയിൽ സുഭിക്ഷകേരളം-ജനകീയ മത്സ്യ കൃഷി 2022-23ന്റെ ഭാഗമായി രണ്ട് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർമാരെ താത്ക്കാലികമായി നിയമിക്കുന്നു. 

യോഗ്യതകൾ: സംസ്ഥാന കാർഷിക സർവ്വകലാശാലയിൽ നിന്നോ ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ നിന്നോ ബി.എഫ്.എസ്.സി, അംഗീകൃത സർവകലാശാലയിൽ നിന്നും അക്വാ കൾച്ചറിൽ ബിരുദാനന്തര ബിരുദം, അംഗീകൃത സർവകലാശാലയിൽ നിന്നും സുവോളജിയിലോ ഫിഷറീസ് വിഷയങ്ങളിലോ ബിരുദാനന്തര ബിരുദവും സർക്കാർ വകുപ്പിലോ സ്ഥാപനങ്ങളിലോ അക്വാകൾച്ചർ സെക്ടറിൽ 3 വർഷത്തെ പ്രവർത്തി പരിചയവും.പ്രായം: 20-56. ശമ്പളം :30000 രൂപ.

 താത്പര്യമുള്ളവർ   പ്രായം, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 27ന് രാവിലെ 10ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇൻ്റർവ്യൂവിൽ ഹാജരാകേണ്ടതാണ്. 
കൂടുതൽ വിവരങ്ങൾക്കായി  ഫോൺ : 0484-2394476.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments