HomeLatest Jobപൊതുമരാമത്ത് വകുപ്പില്‍ ലൈന്‍മാന്‍ ആവാം | PWD ലൈന്മാന്‍ റിക്രൂട്ട്മെന്റ് 2023 | Free Job...

പൊതുമരാമത്ത് വകുപ്പില്‍ ലൈന്‍മാന്‍ ആവാം | PWD ലൈന്മാന്‍ റിക്രൂട്ട്മെന്റ് 2023 | Free Job Alert

PWD ലൈന്മാന്‍ റിക്രൂട്ട്മെന്റ് 2023: കേരള സര്‍ക്കാരിന്റെ കീഴില്‍ പൊതുമരാമത്ത് വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ Lineman തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സും , ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ നേടിയ ഒരു യോഗ്യതയും ഉള്ളവര്‍ക്ക് ലൈന്മാന്‍ പോസ്റ്റുകളിലായി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 15 മുതല്‍ 2024 ജനുവരി 17 വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from15th December 2023
Last date to Submit Online Application17th January 2024
PWD Lineman Recruitment 2024
PWD Lineman Recruitment 2024

PWD ലൈന്മാന്‍ റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം

കേരള സര്‍ക്കാരിന്റെ കീഴില്‍ പൊതുമരാമത്ത് വകുപ്പില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ പേര് പൊതുമരാമത്ത് വകുപ്പ്
ജോലിയുടെ സ്വഭാവം Kerala Govt
Recruitment Type Direct Recruitment
കാറ്റഗറി നമ്പര്‍ CATEGORY NO. 533/2023
തസ്തികയുടെ പേര് Lineman
ഒഴിവുകളുടെ എണ്ണം Anticipated Vacancies
Job Location All Over Kerala
ജോലിയുടെ ശമ്പളം Rs.26500-60700/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി 2023 ഡിസംബര്‍ 15
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജനുവരി 17
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.keralapsc.gov.in/

PWD ലൈന്മാന്‍ റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം

പൊതുമരാമത്ത് വകുപ്പ് യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsSalary
1.Lineman₹ 26500-60700/-

PWD ലൈന്മാന്‍ റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം

Public Works (Electrical Wing) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SI NoName of PostsAge Limit
1.Lineman19-36, Candidates who born between 2.1.1987 and 1.1.2004
(both dates included) only are eligible to apply for this post. Other Backward Communities and SC/ST candidates are eligible for usual age relaxation

PWD ലൈന്മാന്‍ റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം

പൊതുമരാമത്ത് വകുപ്പ് ന്‍റെ പുതിയ Notification അനുസരിച്ച് Lineman തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SI NoName of PostsQualification
1.Lineman✅►Minimum General Qualification of S.S.L.C standard.
and
✅►Certificate in Electrical Engineering after having undergone a course of study of not less than one year from an Institution recognized by Government (Qualification in Electrical Engineering are specified under Note – 1 below)
OR
✅►City and Guilds Examination in Electrical Engineering London Institute in A.C of the Intermediate Grade (Certificate awarded after 31.3.1985 will not be accepted)
OR
✅►M.G.T.E or K.G.T.E Certificate (Higher) in Electrical Light and Power.
OR
✅►Grade III Certificate as Electrician or Lineman from War Technical Training Centre.

PWD ലൈന്മാന്‍ റിക്രൂട്ട്മെന്റ് 2023 പരീക്ഷയ്ക്ക് മുമ്പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

പൊതുമരാമത്ത് വകുപ്പ് ന്റെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിച്ച് കഴിഞ്ഞാല്‍ , ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് / ഒ.എം.ആർ / ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുമെന്ന് സ്ഥിരീകരണം ( Confirmation ) അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്. അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.

നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരീകരണം നൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ് . സ്ഥിരീകരണം നൽകേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെകുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചുമുള്ള വിവരങ്ങൾ ബന്ധപ്പെട്ട പരീക്ഷ ഉൾപ്പെടുന്ന പരീക്ഷാകലണ്ടറിൽ പ്രസിദ്ധപ്പെടുത്തുന്നതാണ് . ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലും നൽകുന്നതാണ് .

PWD ലൈന്മാന്‍ റിക്രൂട്ട്മെന്റ് 2023 എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ് . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link – ലെ Apply Now ല്‍ മാത്രം – click ചെയ്യേണ്ടതാണ് .

  • Upload ചെയ്യുന്ന ഫോട്ടോ 31 / 12 / 2013 – ന് ശേഷം എടുത്തതായിരിക്കണം . 01.01.2022 മുതൽ പുതുതായി പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോഗാർത്ഥികൾ ആറ് മാസത്തിനുള്ളിൽ എടുത്തിട്ടുള്ള ഫോട്ടോഗ്രാഫ് അപ് ലോഡ് ചെയ്യേണ്ടതാണ് . ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം .
  • നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് upload ചെയ്ത ഫോട്ടോയ്ക്ക് upload ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും . ഫോട്ടോ സംബന്ധിച്ച് മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല .
  • അപേക്ഷാ ഫീസ് നൽകേണ്ടതില്ല .
  • Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ് .
  • ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്‍റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ് .
  • കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User Id പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ് . കമ്മീഷൻ മുമ്പാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ് .
  • അപേക്ഷാസമർപ്പണത്തിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ വിവരങ്ങൾ ഒഴിവാക്കുവാനോ കഴിയുകയില്ല .
  • ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ soft copy / print out എടുത്ത് സൂക്ഷിക്കേണ്ടതാണ് . ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലെ ‘ My applications’ എന്ന Link- ൽ click ചെയ്ത് അപേക്ഷയുടെ print out എടുക്കാവുന്നതാണ് . അപേക്ഷ സംബന്ധമായി കമ്മിഷനുമായി നടത്തുന്ന കത്തിടപാടുകളിൽ അപേക്ഷയുടെ print out കൂടി സമർപ്പിക്കേണ്ടതാണ്
  • തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനവ്യവസ്ഥകൾക്ക് വിരുദ്ധമായി കാണുന്ന പക്ഷം നിരുപാധികമായി നിരസിക്കുന്നതാണ് .
  • വിദ്യാഭ്യാസ യോഗ്യത , പരിചയം , ജാതി , വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള അസൽ പ്രമാണങ്ങൾ കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും .

PWD ലൈന്മാന്‍ റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments