HomeLatest Jobതപാല്‍ വകുപ്പില്‍ ജോലി അവസരം - പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് അവസരം - പരീക്ഷ ഇല്ലാതെ...

തപാല്‍ വകുപ്പില്‍ ജോലി അവസരം – പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് അവസരം – പരീക്ഷ ഇല്ലാതെ മറ്റു നിരവധി താല്‍ക്കാലിക ഒഴിവുകള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ് നിയമനം

പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റര്‍ ലൈഫ് ഇന്‍ഷുറന്‍സ്/ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഏജന്റുമാരെ നിയമിക്കുന്നു. പ്രായപരിധി ഇല്ല. അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരും പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസമുള്ളവരുമായിരിക്കണം. തൊഴില്‍രഹിതര്‍, സ്വയംതൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍, മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്തഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരെ ഫീല്‍ഡ് ഓഫീസറായും നിയമിക്കും.
താത്പര്യമുള്ളവര്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, മറ്റ് യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുകളിലുള്ള പാലക്കാട് സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ നവംബര്‍ 21 ന് രാവിലെ 10 ന് അഭിമുഖത്തിന് എത്തണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ എന്‍.എസ്.സി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെക്കണം. നിലവില്‍ മറ്റേതെങ്കിലും ലൈഫ് ഇന്‍ഷുറന്‍സില്‍ പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കില്ല. ഫോണ്‍: 9567339292, 9744050392

ജില്ലാ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് നിയമനം: അഭിമുഖം 20 ന്

പാലക്കാട് ജില്ലാ ആശുപത്രി കോമ്പൗണ്ടിലുള്ള മെഡികെയര്‍സിന്റെ കീഴിലുള്ള ഏഴ് മെഡിക്കല്‍ ഷോപ്പുകളില്‍ ഫാര്‍മസിസ്റ്റ് നിയമനം. ആറ് ഒഴിവുകളാണുള്ളത്. പ്രായപരിധി 18-36. കേരള സര്‍ക്കാര്‍ അംഗീകരിച്ച ബീ.ഫാം/ഡി.ഫാം ഫാര്‍മസി കൗണ്‍സില്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിപരിചയവും അഭിലഷണീയം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവും മുന്‍ഗണനയും ഉണ്ടായിരിക്കും. യോഗ്യരായവര്‍ എസ്.എസ്.എല്‍.സി അസല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയും അവയുടെ പകര്‍പ്പും സഹിതം നവംബര്‍ 20 ന് രാവിലെ 11 ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0491-2537024.

ലാബ് ടെക്നീഷ്യന്‍: അഭിമുഖം 21 ന്

കുഴല്‍മന്ദം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനം. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ബിരുദം, ബി.എസ്.സി എം.എല്‍.ടി/മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമ, ഡി.എം.എല്‍.ടി എന്നിവയാണ് യോഗ്യത. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. പ്രായപരിധി 40. യോഗ്യരായവര്‍ നവംബര്‍ 21 ന് രാവിലെ പത്തിന് യോഗ്യത സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അഭിമുഖത്തിന് എത്തണം. നിശ്ചിത യോഗ്യത നേടാത്തവരെയും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെയും പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.

വനിത-ശിശുവികസന വകുപ്പിന് കീഴില്‍ കുക്ക്, സെക്യൂരിറ്റി ഒഴിവ്

കോട്ടയം: വനിത-ശിശുവികസന വകുപ്പിന്റെയും ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രമോഷൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ എൻട്രി ഹോമിലേക്ക് കുക്ക്, സെക്യൂരിറ്റി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കുക്കിന് അഞ്ചാം ക്ലാസും സെക്യൂരിറ്റിക്ക് എസ്.എസ്.എൽ.സിയുമാണ് യോഗ്യത. സമാന തസ്തികകളിൽ പരിചയമുള്ള സ്ത്രീകൾക്ക് നവംബർ 14നകം [email protected] എന്ന വിലാസത്തിൽ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 9447750004.

ഡയാലിസിസ് ടെക്‌നീഷ്യൻ അഭിമുഖം നവംബർ 13ന്

കോട്ടയം: പാലാ കെ.എം. മാണി സ്മാരക ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ഡയാലിസിസ് ടെക്‌നീഷ്യൻ ഡിഗ്രി കോഴ്‌സ് പാസായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും പകർപ്പുകളും അപേക്ഷയും സഹിതം നവംബർ 13ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം. വിശദവിവരത്തിന് ഫോൺ: 04822 215154.

ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്

കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജലകൃഷി വികസന ഏജന്‍സി കേരള (എ.ഡി.എ.കെ) സെന്‍ട്രല്‍ റീജ്യനുകീഴിലുള്ള ഗവ. സീഡ് ഹാച്ചറി പീച്ചിയിലേക്ക് ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നവംബര്‍ 16 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ബികോം ബിരുദം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവര്‍ എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയത്ത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം അഡാക്ക് സെന്‍ട്രല്‍ റീജിയന്‍ തേവരയിലുള്ള ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0484 2665479.

വയനാട് മെഡിക്കൽ കോളജിൽ ഒഴിവുകൾ

വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള / പ്രതീക്ഷിത ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ (കൺസോളിഡേറ്റഡ് പേ) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം നവംബർ 21ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കണം.

ലബോറട്ടറി ടെക്നീഷ്യന്‍ ഒഴിവ്

വാഴത്തോപ്പ് കുടുംബാരോഗ്യകേന്ദ്രത്തില്‍ ലബോറട്ടറി ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുവാന്‍ താല്‍പര്യമുളള ബിഎസ്സി അല്ലെങ്കില്‍ ഡിഎംഎല്‍റ്റി യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ നവംബര്‍ 17 ന് ഉച്ചക്ക് ഒരു മണിക്ക് മുമ്പായി ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം വാഴത്തോപ്പ് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം.

വനിതാ ശിശു വികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ കരാർ നിയമനം

വനിതാ ശിശു വികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന എസ് ഒ എസ് മോഡൽ ഹോം എന്ന സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. സെക്യൂരിറ്റി കം മൾട്ടി പർപ്പസ് വർക്കർ യോഗ്യത : പത്താം ക്ലാസ്. പ്രായം 30 വയസ്സ്. പാർട്ട് ടൈം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത എം എ സൈക്കോളജി / എം എസ് സി സൈക്കോളജി. പ്രായം 25 വയസിനു മുകളിൽ. അപേക്ഷ അയക്കേണ്ട അവസാന തീയതി ; നവംബർ 20. അപേക്ഷ അയക്കേണ്ട മേൽവിലാസം എസ്. ഒ. എസ് ചിൽഡ്രൻസ് വില്ലേജ്,എടത്തല, ആലുവ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments