HomeLatest Jobപരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ജോലികള്‍ നേടാം – വിവിധ പഞ്ചായത്തിലും ജോലി ഒഴിവുകള്‍...

പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ജോലികള്‍ നേടാം – വിവിധ പഞ്ചായത്തിലും ജോലി ഒഴിവുകള്‍ – Kerala Temporary Govt Jobs December 2023

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Kerala Temp Jobs
Kerala Temp Jobs

കൃഷി വകുപ്പില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ 21 ന്

ഒല്ലൂക്കര ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ നിലവിലുള്ള ആത്മ അസിസ്റ്റന്റ് ടെക്നോളജി മാനേജര്‍ താല്‍ക്കാലിക തസ്തികയിലെ ഒഴിവിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൃഷി /മൃഗസംരക്ഷണം /ഡയറി സയന്‍സ് /ഫിഷറീസ് /അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ് ഇവയില്‍ ബിരുദാനന്തര ബിരുദമുള്ള 45 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് അവസരം. കൃഷി അനുബന്ധ മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. 21175 രൂപയാണ് പ്രതിമാസ വേതനം. താല്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ അപേക്ഷയും വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രായം മേല്‍വിലാസം, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും സഹിതം ചെമ്പുക്കാവ് അഗ്രികള്‍ച്ചര്‍ കോംപ്ലക്സിലെ മൂന്നാം നിലയിലുള്ള ആത്മ ഓഫീസില്‍ പ്രൊജക്റ്റ് ഡയറക്ടര്‍ മുമ്പാകെ ഡിസംബര്‍ 21ന് രാവിലെ 10.30 ന് എത്തണം. ഫോണ്‍: 0487 2332048.

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്/ആര്‍.ബി.എസ്.കെ നഴ്‌സ് നിയമനം. യോഗ്യത എസ്.എസ്. എല്‍.സി, സര്‍ക്കാര്‍ അംഗീകൃത കോളെജുകളില്‍ നിന്ന് ജെ.പി.എച്ച്.എന്‍ കോഴ്‌സ് പൂര്‍ത്തിയായിരിക്കണം. കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം. പ്രായപരിധി 40. പ്രതിമാസവേതനം 14,000 രൂപ. താത്പര്യമുള്ളവര്‍ ഡിസംബര്‍ 16 ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.arogyakeralam.gov.in , 0491 2504695.

ട്രസ്റ്റി നിയമനം

പാലക്കാട് താലൂക്കിലെ മൂത്താന്തറ കാച്ചനാംകുളം തിരുപുരായ്ക്കല്‍ ഭഗവതി ദേവസ്വത്തില്‍ ട്രസ്റ്റി നിയമനം. അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ഡിസംബര്‍ 23 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. അപേക്ഷാ ഫോറവും വിവരങ്ങളും അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍: 0491 2505777.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തില്‍ കണ്‍സള്‍ട്ടന്റ് (മാര്‍ക്കറ്റിങ്) തസ്തികയില്‍ ഒഴിവുണ്ട്. എം ബി എ (മാര്‍ക്കറ്റിങ്/ അഗ്രി ബിസിനസ് മാനേജ്‌മെന്റ്)/ അഗ്രികള്‍ച്ചര്‍ എക്കണോമിക്‌സ്, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികല്‍ച്ചര്‍ എന്നിവയില്‍ ഏതിലെങ്കിലും ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദം. കാര്‍ഷിക വിപണന മേഖല/ ഔഷധ സസ്യങ്ങളുടെ വില്‍പന/ മാര്‍ക്കറ്റിങ് എന്നിവയിലുള്ള പരിചയവും ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ പ്രാവീണ്യവും അഭികാമ്യം. പ്രതിമാസ ഫെല്ലോഷിപ്പ് 40000 രൂപ. 2023 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 22ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പീച്ചി വനഗവേഷണ സ്ഥാപനത്തില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0487 2690100.

ഹെല്‍പ്പര്‍/ വര്‍ക്കര്‍ അഭിമുഖം

തൃശൂര്‍ ജില്ലയില്‍ വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികയിലെ നിയമനത്തിന് അപേക്ഷിച്ചവര്‍ക്ക് ഡിസംബര്‍ 15നും വര്‍ക്കര്‍ തസ്തികയിലേക്ക് ഡിസംബര്‍ 19, 20, 21 തീയതികളിലും ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 9.30 മുതല്‍ അഭിമുഖം നടത്തും. അപേക്ഷകര്‍ അസല്‍ രേഖകളും പകര്‍പ്പുകളുമായി എത്തണം. അറിയിപ്പ് ലഭിക്കാത്ത അപേക്ഷകര്‍ ചേര്‍പ്പ് ബ്ലോക്ക് ഓഫീസിലുള്ള ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2348388.

സെക്യൂരിറ്റി ഗാര്‍ഡ്/നൈറ്റ് വാച്ച്മാന്‍ ഒഴിവ്

പാലക്കാട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ്/നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. ഏഴാം ക്ലാസ് പാസായ, ബിരുദം നേടിയിട്ടില്ലാത്ത വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. പ്രായം: ജനുവരി ഒന്നിന് 18 നും 50നും മധ്യേ. ശമ്പളം: 21,175 രൂപ. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഡിസംബര്‍ 18 നകം നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസര്‍ അറിയിച്ചു.

ഇ.സി.ജി ടെക്‌നീഷ്യന്‍ നിയമനം: അപേക്ഷ 15 വരെ

ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെ ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താത്ക്കാലിക/കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിക്കാം. യോഗ്യത വി.എച്ച്.എസ്.ഇ ഇന്‍ ഇ.സി.ജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്‌നീഷ്യന്‍ കോഴ്‌സ്/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌ക്കുലര്‍ ടെക്‌നീഷ്യന്‍(ഡി.സി.വി.ടി). പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 45. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടു ബന്ധപ്പെട്ട യോഗ്യത രേഖകളുടെ പകര്‍പ്പ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ഡിസംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04922 224322

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: മത്സ്യഫെഡ് ഒ.ബി.എം. സര്‍വ്വീസ് സെന്ററുകളില്‍ വിവിധ ട്രേഡുകളില്‍ നിര്‍ദിഷ്ട യോഗ്യതയും തൊഴില്‍ പരിചയവും മെക്കാനിക്കുകളെ നിയമിക്കുന്നു.
യോഗ്യത:- 1. ഐ.ടി.ഐ (ഫിറ്റര്‍, ഇലക്ട്രിക്കല്‍, മെഷിനിസ്റ്റ് എന്നീ ട്രേഡുകളില്‍ യോഗ്യതയുള്ളവരും ഒ.ബി.എം സര്‍വ്വീസിംഗില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. 2- നിര്‍ദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണെങ്കില്‍ ഒ.ബി.എം സര്‍വ്വീസിംഗില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. 3- ഹൈഡ്രോളിക് പ്രെസിങ് മെഷീന്‍ ഉപയോഗിച്ച് എന്‍ജിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യം.
അപേക്ഷകര്‍ വ്യക്തിഗത വിവരങ്ങളും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഡിസംബര്‍ 20-ന് വൈകുന്നേരം നാലിന് മുന്‍പ് തപാലിലോ/നേരിട്ടോ മാനേജര്‍, മത്സ്യഫെഡ് ജില്ല ഓഫീസ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ-688001, 0477 2241597 എന്ന വിലാസത്തില്‍ ലഭിക്കണം.

വാക്ക് ഇൻ ഇന്റർവ്യൂ

എറണാകുളം ആത്മ പ്രൊജക്ട് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് കമ്പ്യൂട്ടർ പ്രോഗ്രാമറുടെയും ഞാറക്കൽ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അസി. ടെക്നോളജി മാനേജരുടെയും തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഓരോ ഒഴിവുകൾ നിലവിലുണ്ട്. എറണാകുളം ആത്മ പ്രോജക്ട് ഡയറക്ടറുടെ കാര്യാലയത്തിൽ ഡിസംബർ 28ന് രാവിലെ 10 ന് കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്കും ഡിസംബർ 29ന് രാവിലെ 10 ന് അസി. ടെക്നോളജി മാനേജർ തസ്തികയിലേക്കും വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ബിടെക്, ഒരു വർഷത്തെ പ്രവൃത്തിപരിചയം / എം സി എ, ഒന്നര വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവർക്കും കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്കും കൃഷി അനുബന്ധ മേഖലയിൽ ബിരുദം / ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അസി. ടെക്നോളജി മാനേജർ തസ്തികയിലേക്കും നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.

കൗണ്‍സിലര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 14 ന്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരുടെ തസ്തികയിലേക്ക് നിയമനത്തിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സിലിംഗില്‍ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസ ഓണറേറിയം 20,000 രൂപ. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവരും 40 വയസ്സിന് താഴെ പ്രായമുള്ളവരും പേര്, വിലാസം, ടെലിഫോണ്‍ നമ്പര്‍, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ രേഖപ്പെടുത്തി വെള്ളക്കടലാസില്‍ തയ്യാറാക്കായ അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഡിസംബര്‍ 14 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0487 2360381.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 21 ന്

ചാവക്കാട്, ചേര്‍പ്പ്, ചൊവ്വന്നൂര്‍ ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളില്‍ ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ താല്‍ക്കാലിക തസ്തികയിലെ ഒഴിവിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൃഷി /മൃഗസംരക്ഷണം /ഡയറി സയന്‍സ് /ഫിഷറീസ് /അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ് ഇവയില്‍ ബിരുദാനന്തര ബിരുദമുള്ള 45 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് അവസരം. കൃഷി അനുബന്ധ മേഖലകളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. 28955 രൂപയാണ് പ്രതിമാസ വേതനം. താല്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ അപേക്ഷയും വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രായം മേല്‍വിലാസം, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും സഹിതം ചെമ്പുക്കാവ് അഗ്രികള്‍ച്ചര്‍ കോംപ്ലക്‌സിലെ മൂന്നാം നിലയിലെ ആത്മ ഓഫീസില്‍ പ്രൊജക്റ്റ് ഡയറക്ടര്‍ മുമ്പാകെ ഡിസംബര്‍ 21ന് രാവിലെ 10.30 ന് എത്തണം. ഫോണ്‍: 0487 2332048.

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍ കരാര്‍ നിയമനം

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ആര്‍ എം ഒ (അലോപ്പതി), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രീഷന്‍ എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു.
എം ബി ബി എസ് ആണ് ആര്‍ എം ഒവിന്റെ യോഗ്യത. ഡിപ്ലോമ (ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി) യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ജൂനിയര്‍ കണ്‍സള്‍ട്ടന്റിന് എം ബി ബി എസ്, എം ഡി/ എം എസ് (ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി) ആണ് യോഗ്യത. പി ജി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. വനിതകള്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന.
എം ബി ബി എസ്, എം ഡി(പീഡിയാട്രിക്സ്) ആണ് പീഡിയാട്രീഷ്യന്റെ യോഗ്യത. പി ജി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
എല്ലാ തസ്തികകള്‍ക്കും ടി സി എം സി രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. താല്‍പര്യമുള്ളര്‍ ബയോഡാറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയും സഹിതം ഡിസംബര്‍ 19ന് രാവിലെ 11 മണിക്ക് ആര്‍ എം ഒ (അലോപ്പതി), 20ന് രാവിലെ 11 മണിക്ക് ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രീഷന്‍ പരിയാരം ഗവ.ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ ചേംബറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2800167.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 21 ന്

ചാവക്കാട്, ചേര്‍പ്പ്, ചൊവ്വന്നൂര്‍ ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളില്‍ ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ താല്‍ക്കാലിക തസ്തികയിലെ ഒഴിവിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൃഷി /മൃഗസംരക്ഷണം /ഡയറി സയന്‍സ് /ഫിഷറീസ് /അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ് ഇവയില്‍ ബിരുദാനന്തര ബിരുദമുള്ള 45 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് അവസരം. കൃഷി അനുബന്ധ മേഖലകളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. 28955 രൂപയാണ് പ്രതിമാസ വേതനം. താല്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ അപേക്ഷയും വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രായം മേല്‍വിലാസം, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും സഹിതം ചെമ്പുക്കാവ് അഗ്രികള്‍ച്ചര്‍ കോംപ്ലക്‌സിലെ മൂന്നാം നിലയിലെ ആത്മ ഓഫീസില്‍ പ്രൊജക്റ്റ് ഡയറക്ടര്‍ മുമ്പാകെ ഡിസംബര്‍ 21ന് രാവിലെ 10.30 ന് എത്തണം. ഫോണ്‍: 0487 2332048.

താത്ക്കാലിക ഒഴിവ്

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്‌സ് ഫസ്റ്റ് ക്ലാസ്, ബി എസ് സി ഇലക്ട്രോണിക്‌സ് ഫസ്റ്റ് ക്ലാസ്. ഡിസംബര്‍ 14 രാവിലെ 10 30 ന് കോളജില്‍ അഭിമുഖം നടത്തും. ഫോണ്‍ 0476 2623597, 8547005083, 9447488348.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments