HomeLatest Jobനിങ്ങളുടെ ജില്ലകളില്‍ സര്‍ക്കാര്‍ താല്‍ക്കാലിക ജോലികള്‍ നേടാം - നേരിട്ട് ഇന്റര്‍വ്യൂ മാത്രം

നിങ്ങളുടെ ജില്ലകളില്‍ സര്‍ക്കാര്‍ താല്‍ക്കാലിക ജോലികള്‍ നേടാം – നേരിട്ട് ഇന്റര്‍വ്യൂ മാത്രം

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Kerala Latest temporary Jobs

അപ്രന്റീസ് ക്ലര്‍ക്ക് നിയമനം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിപ്പാട് മാവേലിക്കര ഐ.ടി.ഐകളില്‍ അപ്രന്റീസ് ക്ലര്‍ക്കുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി/വര്‍ഗ വിഭാഗത്തിലുള്ളവരായിരിക്കണം. പ്രായപരിധി: 18-40
വിദ്യാഭ്യാസ യോഗ്യത: ബിരുദം, ഡി.സി.എ, സി.ഒ.പി.എ., മലയാളം കംപ്യൂട്ടിങ് വിജ്ഞാനം.
അപേക്ഷയോടെപ്പം ബയോഡാറ്റ, ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ (അനക്സ്), തത്തംപള്ളി പി.ഒ, ആലപ്പുഴ – 688013 എന്ന വിലാസത്തില്‍ ഫെബ്രുവരി ഏഴ് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി അപേക്ഷ നല്‍കുക.
ഫോണ്‍ : 0477- 2252548, ഇ-െമയില്‍: [email protected]

പ്രൊജക്റ്റ് മാനേജർ തസ്‌തികയിൽ നിയമനം

എറണാകുളം ജില്ലാ നിർമ്മിതി കേന്ദ്രയിൽ പ്രൊജക്റ്റ് മാനേജർ തസ്‌തികയിൽ ഒരു വർഷകാലയളവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ എക്‌സിക്യൂട്ടിവ് എഞ്ചിനീയർ/ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവയിൽ കുറയാത്ത തസ്‌തികയിൽ പ്രവർത്തി പരിചയം അഭികാമ്യം.
യോഗ്യത: ബിടെക് (സിവിൽ). പ്രതിമാസ ശമ്പളം 40,000 രൂപ. ഉയർന്ന പ്രായപരിധി 58 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒമ്പത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2424720.

താത്ക്കാലിക നിയമനം

തൃശ്ശൂര്‍ ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 ഡയറി പ്ലാന്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ നിന്നും താത്ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, മെക്കാനിക്കല്‍ റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ് വിഷയങ്ങളില്‍ ഐ.ടി.ഐയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 36 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 29 നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിലെ കാര്യാലയത്തിലേക്ക് ദിവസവേതാനടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് (വിഷ) തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 5 ന് രാവിലെ 11 നു കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എസ്.എസ്.എൽ.സിയാണ് യോഗ്യത. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെ കൈകാര്യം ചെയ്തിരുന്ന അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

വാക്-ഇ൯-ഇ൯റർവ്യൂ

എറണാംകുളം ജില്ലയിലെ തീരദേശ മത്സ്യഗ്രാമങ്ങളില്‍ ഒഴിവുള്ള സാഗർമിത്ര തസ്തികകളിൽ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു . നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. വിദ്യാഭ്യാസ യോഗ്യത ഫിഷറീസ് സയന്‍സ് /മറൈന്‍ ബയോളജി /സുവോളജി ബിരുദം. അപേക്ഷകര്‍ പ്രാദേശിക ഭാഷാ ആശയ വിനിമയം നടത്താന്‍ പ്രാഗത്ഭ്യമുള്ളവരും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം ഉള്ളവരും ആയിരിക്കണം. തൊഴിൽ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
പ്രായപരിധി 20 – 35 വയസ്. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ അപേക്ഷ തയ്യാറാക്കി ഫെബ്രുവരി 7 ന് രാവിലെ 11 ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസിൽ അഭിമുഖത്തിനു നേരിട്ട് ഹാജരാകണം. ഫോണ്‍ 0484-2394476

ജില്ലാതലത്തിൽ ഓവർസിയറെ നിയമിക്കുന്നു

എറണാംകുളം ജില്ലയില്‍ സമഗ്ര ശിക്ഷാ കേരളം, എറണാകുളം ജില്ല കാര്യാലയത്തിലെ 2023 – 24 സാമ്പത്തിക വർഷത്തെ സിവിൽ വർക്ക് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി ദിവസവേതനാടിസ്ഥാനത്തിൽ ഓവർസിയറെ നിയമനത്തിന് അപേക്ഷ കണിച്ചു.
സിവിൽ എഞ്ചിനിയറിംങ് ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബി ടെക് / ബി.ഇ എഞ്ചിനിയറിംങും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി എട്ട്. പ്രതിദിന വേതനം 755 രൂപ.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സമഗ്രശിക്ഷ കേരള എറണാകുളം ജില്ലാ പ്രോജക്‌ട് ഓഫീസിൽ (എസ്.എസ്.കെ) യിൽ എത്തിക്കേണ്ടതാണ്. വിശദ വിവരങ്ങൾ ജില്ലാ ഓഫീസിൽ നിന്നും ലഭിക്കും.

ഡെമോൺസ്ട്രേറ്റർ നിയമനം

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആർക്കിടെക്ചർ എൻജിനീയറിങ്ങ് വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ദിവസ വേതന വ്യവസ്ഥയിലാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ഫെബ്രുവരി ഏഴിനു രാവിലെ 11 മണിക്ക്് ആർക്കിടെക്ചർ വിഭാഗത്തിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് :www.rit.ac.in ഫോൺ : 0481- 2506153, 0481 – 2507763

ശുചിത്വ മിഷനിൽ റിസോഴ്‌സ് പേഴ്‌സണാകാം

കിളിമാനൂർ ബ്ലോക്ക്, വെള്ളനാട് ബ്ലോക്ക്, വർക്കല നഗരസഭ, നെയ്യാറ്റിൻകര നഗരസഭ ,നെടുമങ്ങാട് നഗരസഭ, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവിടങ്ങളിൽ റിസോഴ്‌സ് പേഴ്‌സൺമാരായി പ്രവർത്തിക്കുന്നതിന് ജില്ല ശുചിത്വമിഷൻ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം. സോഷ്യൽ വർക്ക്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി 45 വയസ്. അപേക്ഷകൾ ഫെബ്രുവരി 5 നകം [email protected] ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9447345031.

താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

എറണാംകുളം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ കാർപ്പെന്റർ തസ്തികയിൽ ഈഴവ, മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള രണ്ട് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു , താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 17 നകം യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
യോഗ്യത – എസ് എസ് എൽ സി, കാർപ്പെന്റർ ട്രേഡിലുള്ള ഐ ടി ഐ സർട്ടിഫിക്കറ്റ്, കാർപ്പെന്ററിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം
പ്രായം പരിധി – 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം)
പ്രതിമാസ ശമ്പളം – 18000 രൂപ.
സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സമുദായക്കാരേയും, ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും.
കൂടുതൽ വിവരങ്ങൾക്ക് :
0484-2422458.

സ്റ്റാഫ് നഴ്സ് താത്കാലിക നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് സ്റ്റാഫ് നഴ്സ് തസ്തികയിലേയ്ക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ അഭിമുഖത്തിനായി ക്ഷണിച്ചു.
ജനറൽ നഴ്സിംഗ് മിഡ് വൈഫറി / ബി.എസ്‌സി നഴ്സിംഗ്, കേരള നഴ്സിംഗ് കൗൺസിൽ രജിസട്രേഷൻ എന്നിവയാണ് യോഗ്യത. സർക്കാർ ആശുപത്രികളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. 18നും 41നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 17,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനായോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി ഫെബ്രുവരി 19 വൈകിട്ട് അഞ്ചു മണി.
ഇന്റർവ്യൂ തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളജിന്റെ വെബ്സൈറ്റിൽ (www.gmckollam.edu.in) പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷകർ അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും, ആയതിന്റെ പകർപ്പുകളും സഹിതം കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0474 2575050

വാക് ഇന്‍ ഇന്റര്‍വ്യു

ഇടുക്കി ജില്ലയിലെ ഐസിഡിഎസ് പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷന്‍ ,ക്ലിനിക്കില്‍ ന്യൂട്രീഷന്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ന്യൂട്രിഷന്‍, ഫുഡ് സയന്‍സ്, ഫുഡ് ആന്‍ഡ് ന്യൂട്രിഷന്‍, ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ് എന്നിവയിലേതിലെങ്കിലും എം.എസ്.സി യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. മുന്‍പരിചയം അഭികാമ്യമാണ്. 2024 ജനുവരി ഒന്നിന് 35 വയസ്സ് കവിയാന്‍ പാടില്ല. പങ്കെടുക്കുന്നവര്‍ ഫെബ്രുവരി 12 ന് രാവിലെ 10 മുതല്‍ 12 വരെ ഇടുക്കി കളക്ട്രേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-221868.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments