കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
മിനി ജോബ് ഫെയർ
കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് സെപ്റ്റംബർ ആറിന് അഭിമുഖം നടത്തുന്നു. മംഗലാപുരം ആസ്ഥാനമായ പ്രമുഖ സ്വകാര്യ കമ്പനിയിലേക്ക് ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് ട്രെയിനി തസ്തികയിലേക്ക് 120 ഒഴിവുകളുണ്ട്.
കൂടാതെ കണ്ണൂർ ജില്ലയിൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ഡ്രൈവർ (എൽഎംവി) എന്നീ തസ്തികകളിലും ഒഴിവുകളുണ്ട്. യോഗ്യത: ബി ഇ, ബിടെക്, ബിസിഎ/എംസിഎ, ബിബിഎ, ബിബിഎം, ബി.കോം, പ്ലസ് ടു.
യോഗ്യരായ ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും, പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. ഫോൺ: 0497 -2707610, 6282942066
കൃഷിഭവനിൽ ഇന്റേൺഷിപ്പ്
ജില്ലയിലെ 89 കൃഷിഭവനുകളിലേക്കും ആറ് മാസത്തേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാസം 5000 രൂപ വീതം ലഭിക്കും. വി എച്ച് എസ് സി (അഗ്രികൾച്ചർ) പൂർത്തിയാക്കിയവർക്കും, അഗ്രികൾച്ചർ/ഓർഗാനിക്ക് ഫാർമിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. പ്രായ പരിധി സെപ്റ്റംബർ ഒന്നിന് 18-41. സെപ്റ്റംബർ 13 വരെ https://keralaagriculture.gov.in/ എന്ന പോർട്ടലിലൂടെയോ, കൃഷിഭവൻ/കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്/പ്രിൻസിപ്പൽ കൃഷി ഒഫീസ് എന്നിവടങ്ങളിലേക്ക് ഓൺലൈൻ/ഓഫ്ലൈൻ ആയോ അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് അതാത് കൃഷി ഭവനുമായി ബന്ധപ്പെടുക.
ഹരിതകർമസേന കോ ഓർഡിനേറ്റർമാരെ നിയമിക്കുന്നു
കുടുംബശ്രീ ജില്ലാ മിഷനിലും, സി ഡി എസിലുമായി ഹരിതകർമസേന പദ്ധതി നിർവ്വഹണത്തിനായി കോ ഓർഡിനേറ്റർമാരെ നിയമിക്കുന്നു. ഹരിതകർമ്മസേന ജില്ലാ കോ-ഓർഡിനേറ്റർ, സി ഡി എസ് കോ ഓർഡിനേറ്റർ എന്നീ തസ്തികയിലാണ് നിയമനം. ജില്ലാ കോ ഓർഡിനേറ്റർ തസ്തികയിലേക്ക് ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, രണ്ട് വർഷത്തെ ഫീൽഡ് ലെവൽ പ്രവൃത്തി പരിചയം വേണം. പ്രതിമാസ ഹോണറേറിയം 25,000 രൂപ. ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള വനിതകൾക്ക് സി ഡി എസ് കോ ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ ഹോണറേറിയം. അപേക്ഷ ഫോം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്/സി ഡി എസ് ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org
എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 13 വൈകീട്ട് അഞ്ച് മണി. പരീക്ഷാ ഫീസായി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കണ്ണൂർ ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കുക. അപേക്ഷകൾ അയക്കേണ്ട മേൽ വിലാസം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, ബി എസ് എൻ എൽ ഭവൻ, മൂന്നാം നില, സൗത്ത് ബസാർ, കണ്ണൂർ. ഫോൺ: 0497 2702080
താല്‍ക്കാലിക മെയില്‍ വാര്‍ഡന്‍ നിയമനം
ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലെ നെടുങ്കണ്ടം ജില്ലാ സ്‌പോര്‍ട്‌സ് അക്കാഡമിയില്‍ നിലവില്‍ ഒഴിവുളള മെയില്‍ വാര്‍ഡന്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലിക/ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം എസ്എസ്എല്‍സിയില്‍ കുറയാത്ത
വിദ്യാഭ്യാസ യോഗ്യതയും മറ്റ് അനുബന്ധ യോഗ്യതയുമുളള ഉദ്യോഗാര്‍ത്ഥികള്‍ ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത മറ്റ് അനുബന്ധ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സെപ്റ്റം ബര്‍ 10 ന് വൈകിട്ട് 5 മണിക്ക് മുൻപായി സെക്രട്ടറി, ഇടുക്കി ജില്ലാ സ്പോർട്ട്സ് കൗൺസിൽ, പൈനാവ്-685603 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ ഇടുക്കി ജില്ലയില്‍ ഉളളവരായിരിക്കണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും മുന്‍പരിചയവും ഉളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9496184765, 04862 232499.
ഡാറ്റഎന്‍ട്രി ഓപ്പറേറ്റർ കരാർ നിയമനം
ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഡാറ്റഎന്‍ട്രി ഓപ്പറേറ്ററെ കാരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 20 രാവിലെ 10ന് കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റിലെ അക്കാദമിക് ബ്ലോക്കില്‍ നടക്കും. ബിരുദവും ഒരുവര്‍ഷത്തെ കമ്പ്യൂട്ടര്‍ ഡിപ്ലോമയും, എംഎസ് വേഡിലും , എം എസ് എക്‌സലിലും പ്രവര്‍ത്തിപരിചയം, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, ഇംഗ്ലീഷ്, മലയാളം ടൈപ്പ്‌റൈറ്റിംഗ് , വേഡ് പ്രോസസിംഗ് എന്നിവയില്‍ പ്രാവീണ്യമുളളവര്‍ക്ക് പങ്കെടുക്കാം. ആരോഗ്യ മേഖലയിൽ പ്രവര്‍ത്തിച്ചിട്ടുള്ളവർക്ക് മുന്‍ഗണന ഉണ്ടായിരിക്കും. യോഗ്യത തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകൾ, പകര്‍പ്പ്എ, തിരിച്ചറിയല്‍ രേഖകൾ എന്നിവ സഹിതമാണ് അഭിമുഖത്തിന് എത്തേണ്ടത്.
ലാബ് അസിസ്റ്റന്റ്-ക്ലീനിങ് സ്റ്റാഫ് നിയമനം
വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ് തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. വി.എച്ച്.എസ്.ഇ, ഡി. എം.എല്‍.ടി/ എം. എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനാണ് ലാബ് അസിസ്റ്റന്റ് യോഗ്യത. ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് ഏഴാം ക്ലാസ് പാസായിരിക്കണം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 9 ന് രാവിലെ 10 ന് അപേക്ഷ, ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി അഭിമുഖത്തിന് എത്തണം. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍- 9048086227, 04935-296562