HomeLatest Jobഇന്റര്‍വ്യൂ മാത്രം: PSC പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ താത്കാലിക ജോലി ഒഴിവുകള്‍

ഇന്റര്‍വ്യൂ മാത്രം: PSC പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ താത്കാലിക ജോലി ഒഴിവുകള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

കൃഷിഭവനുകളിൽ ഇൻ്റേൺഷിപ്പ്

ഇടുക്കി ബ്ലോക്കിൽ കാർഷിക വികസന ക്ഷേമ വകുപ്പിന് കീഴിലുള്ള വിവിധ കൃഷിഭവനുകളിൽ 180 ദിവസത്തെ ഇന്റേൺഷിപ്പിനായി 18 നും 41 നും ഇടയിൽ വിഎച്ച്എസ്ഇ/ ഡിപ്ലോമ ഇൻ ഓർഗാനിക് ഫാമിങ്/ അഗ്രികൾച്ചർ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ www.keralaagriculture.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായും, അനക്സർ I അപേക്ഷ ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച് കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലും സമർപ്പിക്കാം. അപേക്ഷകർക്കായി സെപ്റ്റംബർ 23 ന് തടിയമ്പാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ഇന്റർവ്യൂ നടത്തും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 13. കൂടുതൽ വിവരങ്ങൾ www.keralaagriculture.gov.in പോർട്ടൽ സന്ദർശിക്കുക.ഫോൺ-04862-253288, 9383471172.

താത്ക്കാലിക നിയമനം

തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളേജില്‍ ഇലക്ട്രോണിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് -1, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മര്‍ തസ്തികളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 12 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജില്‍ എത്തണം. ഫോണ്‍- 04935 257321.

പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി നഗരസഭ നടപ്പാക്കുന്ന ഫ്ലൈ ഹൈ പദ്ധതിയുടെ ഭാഗമായി മലയാളം, ഇംഗ്ലീഷ്, കണക്ക്, മെന്റല്‍ എബിലിറ്റി, പൊതുവിജ്ഞാന വിഷയങ്ങളിലേക്ക് പരിശീലകരെയും പ്രൊജക്ട്് കോ-ഓര്‍ഡിനേറ്ററെയും നിയമിക്കുന്നു. ഡിഗ്രി, ബി.എഡ്, എം.എസ്.ഡബ്ല്യൂ ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 12 ന് ഉച്ചക്ക് 12.30 ന് എഴുത്തു പരീക്ഷക്കും കൂടിക്കാഴ്ചക്കുമായി സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തണം. ഫോണ്‍ : 9446153019, 9447887798

കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവ്

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കേന്ദ്ര ഓഫീസ്, തിരുവനന്തപുരം മേഖലാ ഓഫീസ്, തിരുവനന്തപുരം ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ നാല് കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാല ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും (ഡി.സി.എ/പി.ജി.ഡി.സി.എ/തത്തുല്യം) ആണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 29 രാവിലെ 10ന് ബോർഡിന്റെ തിരുവനന്തപുരം മേഖലാ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ അറിയിച്ചു.
ബയോഡാറ്റ, തിരിച്ചറിയൽ രേഖ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അഭിമുഖത്തിന് ഹാജരാക്കണം. ഒരു വർഷമാണ് അപ്രന്റീസ് കാലാവധി. പ്രതിമാസം 9,000 രൂപ സ്റ്റൈപന്റായി ലഭിക്കും. പ്രായപരിധി 01/01/2024 ന് 26 വയസ് കവിയരുത്. മുൻപ് ബോർഡിൽ അപ്രന്റിസ് ട്രെയിനിങ് എടുത്തിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല.

ടെക്നിക്കല്‍ അസിസ്റ്റന്റ് കരാര്‍ നിയമനം

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി മാനന്തവാടി റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമിക്കുന്നു. അംഗീകൃത സര്‍വ്വകലാശാല ബിരുദവും കംപ്യൂട്ടര്‍ വേഡ് പ്രോസസിംഗ്, ടൈപ്പ് റൈറ്റിംഗ് മലയാളം, ഇംഗ്ലീഷ് യോഗ്യതയുമുള്ള 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണ മേഖലയിലുള്ള പ്രവര്‍ത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 13ന് രാവിലെ 9 മുതല്‍ 11 വരെ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 04936205307

ഗാർഡനർ തസ്തികയിൽ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഗാർഡനർ തസ്തികയിൽ എൽ.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിൽ രണ്ട് താത്കാലിക ഒഴിവുകളുണ്ട്.
രണ്ട് വർഷത്തെ പ്രവർത്തി പരിചയം, ശാരീരിക ക്ഷമത എന്നിവയാണ് യോഗ്യത. 01.01.2023ന് 18നും 41നും ഇടയിൽ പ്രായമുണ്ടായിരിക്കണം. ശമ്പളം 17,000- 37,500.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സേചഞ്ചുകളിൽ സെപ്റ്റംബർ 13ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

താത്ക്കാലിക നിയമനം

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ടി.ജി.ടി മാത്ത്‌സ്, മേട്രണ്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബി.എസ്.എസി മാത്ത്‌സ്, ബി.എഡാണ് യോഗ്യത. മേട്രണ്‍ തസ്തികയിലേക്ക് പത്താം ക്ലാസ് പാസാവണം. 35 – 55 നും ഇടയില്‍ പ്രായം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി സെപ്റ്റംബര്‍ 11 ന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍- 04936 298550

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments