HomeLatest Jobവിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാം - PSC പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ വഴി...

വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാം – PSC പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാം |കേരളത്തില്‍ ഇന്ന് വന്ന കേരള സര്‍ക്കാര്‍ താല്‍കാലിക ജോലി ഒഴിവുകള്‍ – | Today Govt Job Updates February 2023 | Free Job Alert

Today Govt Job Updates February 2023
Today Govt Job Updates February 2023

PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാവുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുത്തത്.

Table of Contents

സി ഇ ടി യില്‍ താത്കാലിക ഒഴിവുകള്‍

തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ (സി ഇ ടി) ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് വിവിധ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ തസ്തികയില്‍ (ഒഴിവ്-1) അപേക്ഷിക്കാന്‍ ഫിസിക്കല്‍ എജ്യുക്കേഷനില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം ആണ് യോഗ്യത. ജോലി സമയം ഉച്ചക്ക് 3.30 മുതല്‍ രാത്രി 9.30 വരെ. 21 മുതല്‍ 41 വയസ്സാണ് പ്രായപരിധി. ഫിസിക്കല്‍ എജ്യുക്കേഷന്‍ അറ്റന്‍ഡര്‍ തസ്തികയില്‍ (ഒഴിവ്-1) അപേക്ഷിക്കാന്‍ ഒമ്പതാം ക്ലാസ് വിജയവും മികച്ച ശാരീരിക ക്ഷമതയുമുള്ളവരായിരിക്കണം. ജോലി സമയം ഉച്ചക്ക് 3.30 മുതല്‍ രാത്രി 9.30 വരെ 18 മുതല്‍ 41 വയസ്സ് വരെയാണ് പ്രായപരിധി. മൂന്നു ഒഴിവുകളുള്ള ലൈബ്രറി അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷകര്‍ യോഗ്യത പ്ലസ് ടു, സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, അക്കാദമിക് ലൈബ്രറി പ്രവര്‍ത്തന പരിചയം അഭികാമ്യമുള്ളവരായിരിക്കണം. ജോലി സമയം രാവിലെ 9 മുതല്‍ ഉച്ചക്ക് 3.30 വരെയും ഉച്ചക്ക് 3.30 മുതല്‍ രാത്രി 9.30 വരെയുമാണ്. 21 മുതല്‍ 41 വയസ്സ് വരെയാണ് പ്രായപരിധി. രണ്ടു ഒഴിവുകളുള്ള ലൈബ്രറി അറ്റെന്‍ഡര്‍ തസ്തികയില്‍ അപേക്ഷകര്‍ പന്ത്രണ്ടാം ക്ലാസ് വിജയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അക്കാദമിക് ലൈബ്രറി പ്രവര്‍ത്തന പരിചയം അഭികാമ്യമുള്ളവരായിരിക്കണം ജോലി സമയം രാവിലെ 9 മുതല്‍ ഉച്ചക്ക് 3.30 വരെയും ഉച്ചക്ക് 3.30 മുതല്‍ രാത്രി 9.30 വരെയും. 18 മുതല്‍ 41 വയസ്സ് വരെയാണ് പ്രായപരിധി. എഴുത്ത് പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി ആറിന് മുമ്പ് പ്രിന്‍സിപ്പല്‍, കോളേജ് ഓഫ് എന്‍ജിനീയറിങ്, തിരുവനന്തപുരം 695016 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

എറണാംകുളം ജില്ലയില്‍ അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

എറണാംകുളം ജില്ലയില്‍ വനിതാ ശിശുവികസന വകുപ്പ്, ഐ സി ഡി എസ് വടവുകോട് പ്രോജക്ട് പരിധിയിൽ വരുന്ന മഴുവന്നൂർ, കുന്നത്തുനാട്, തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ്, ഐക്കരനാട്, പൂതൃക്ക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലെ വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് അതത് പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം. എസ്.എസി/എസ്.റ്റി വിഭാഗത്തിലുള്ളവർക്ക് മൂന്ന് വർഷത്തെ വയസ്സിളവ് അനുവദിച്ചിട്ടുണ്ട് . കൂടാതെ അങ്കണവാടി പ്രവൃത്തി പരിചയം ഉള്ളവർക്ക് ഒരു വർഷത്തിന് ഒന്ന് എന്ന നിലയിൽ പരമാവധി മൂന്ന് വർഷത്തെ വയസ്സിളവുണ്ട്. കൂടുതൽ വിവരങ്ങൾ വടവുകോട് ഐ സി ഡി എസ് ഓഫീസിൽ നിന്നും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, ഫെബ്രുവരി 16 വൈകിട്ട് അഞ്ചു വരെ. അപേക്ഷ സ്വീകരിക്കുന്ന സ്ഥലം- ഐ സി ഡി എസ് വടവുകോട്, പുത്തൻകുരിശ് , പി.ഒ, പിൻ-682308.

സാനിറ്റേഷൻ വർക്കർ നിയമനം

കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ രണ്ട് പാർട്ട് ടൈം സാനിറ്റേഷൻ വർക്കർമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ ഫെബ്രുവരി 13ന് രാവിലെ 10 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. പ്രായപരിധി 50 വയസ് കവിയരുത്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 9048180178.

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സ്, യോഗാ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 8 ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസ് കാര്യാലയത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് രാവിലെ 10 നും ആയുര്‍വേദ നഴ്‌സ് ഒഴിവിലേക്ക് രാവിലെ 11 നും യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഉച്ചയ്ക്ക് 1 മണിക്കുമാണ് കൂടിക്കാഴ്ച.
ഫിസിയോ തെറാപ്പിസ്റ്റിന്റെ ഒരു ഒഴിവാണുള്ളത്. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഫിസിയോ തെറാപ്പിയിലുള്ള ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 21,000 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 40 വയസ് കവിയരുത്. ആയുര്‍വേദ നഴ്‌സിന്റെ ഒരു ഒഴിവാണുള്ളത്. എ.എന്‍.എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്/ ആയുര്‍വേദ നഴ്‌സിങിലുള്ള ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. പ്രതിമാസം 14,700 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 40 വയസ് കവിയരുത്. യോഗാ ഇന്‍സ്ട്രക്ടര്‍മാരുടെ 19 ഒഴിവുകളാണുള്ളതത്. യോഗയില്‍ ഉള്ള പി.ജി ഡിപ്ലോമ (അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള, ഒരു വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ളത്)/ യോഗയില്‍ ഉള്ള സര്‍ട്ടിഫിക്കറ്റ് (അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ഉള്ള, ഒരു വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ളത്)/ സ്റ്റേറ്റ് സോഴ്‌സ് സെന്ററില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് ആണ് യോഗ്യത. പ്രതിമാസം 14,000 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 50 വയസ് കവിയരുത്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9778426343. www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭിക്കും.

കാര്‍ഷിക സെന്‍സസ്: എന്യൂമറേറ്റര്‍ നിയമനം

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ്തല വിവരശേഖരണത്തിന് താത്ക്കാലിക എന്യൂമറേറ്റര്‍ നിയമനം നടത്തുന്നു. മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുര്‍ശ്ശി, അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലും മണ്ണാര്‍ക്കാട് നഗരസഭയിലെ ഏതാനും വാര്‍ഡുകളിലേക്കുമാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി (തത്തുല്യം) യോഗ്യതയും സ്വന്തമായി സ്മാര്‍ട്ട്‌ഫോണും പ്രായോഗിക പരിജ്ഞാനവുമുണ്ടായിരിക്കണം. ഒരു വാര്‍ഡിന് 3600 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ ഇന്ന് (ഫെബ്രുവരി രണ്ട്) മുതല്‍ ഫെബ്രുവരി 10 വരെ മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സീനിയര്‍ അക്കൗണ്ടന്റ് നിയമനം

പാലക്കാട്‌ ജില്ലാ ദാരിദ്ര്യ ലഘൂകരണ ഓഫീസില്‍ പി.എം.ജി.എസ്.വൈ പദ്ധതിയിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ് ആവശ്യങ്ങള്‍ക്കായി സീനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 65 വയസ്സിന് താഴെ പ്രായമായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നും സീനിയര്‍ ഓഡിറ്റര്‍/അക്കൗണ്ടന്റായോ, പി.ഡബ്ല്യു.ഡി/ഇറിഗേഷന്‍ ഓഫീസില്‍ നിന്നും കുറഞ്ഞത് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 20 നകം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.എം.ജി.എസ്.വൈ, പി.ഐ.യു, പി.എ.യു ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2505448

KHRWS ല്‍ കരാർ നിയമനം

ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ തൃശ്ശൂർ റീജിയണിൽ ഓവർസിയർ (സിവിൽ) തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തും. യോഗ്യതകളുള്ള ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 4ന് വൈകിട്ട് 3ന് കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് തൃശ്ശൂർ റീജിയണൽ മാനേജരുടെ കാര്യാലയം (ജില്ലാ ആശുപത്രി, തൃശ്ശൂർ)-ൽ അഭിമുഖം നടത്തും. താത്പര്യമുള്ളവർ അന്നേദിവസം 2.30ന് മുമ്പ് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: www.khrws.kerala.gov.in.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താൽക്കാലിക നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാസ്പ് പദ്ധതിയുടെ കീഴില്‍ ഇ.ഇ.ജി ടെക്നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, ന്യൂറോ ടെക്നോളജി (രണ്ട് വർഷത്തെ കോഴ്‌സ്) കുറഞ്ഞത് ആറ് മാസം മെഡിക്കൽ കോളേജിൽ നിന്ന് ഇന്റേൺഷിപ്പ്, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരവും കേരള പാരാമെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ. പ്രായപരിധി 18-36.
ആറു മാസ കാലയളവിലേക്ക് (179 ദിവസം) ദിവസ വേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. താത്പര്യമുളളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ആറിന് എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിന്‍റെ കാര്യാലയത്തില്‍ രാവിലെ 10.30 ന് നടക്കുന്ന വാക്-ഇന്‍-ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ ഒമ്പതു മുതല്‍ 10 വരെ ആയിരിക്കും രജിസ്ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കും. ഫോൺ 0484-2754000.

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ അപേക്ഷ ക്ഷണിച്ചു

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിലെ വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ യുവതിയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും, 35 വയസ്സ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കുന്നതായിരിക്കും.
ഉദ്യോഗാർത്ഥികളുടെ കുടുംബ വാർഷിക വരുമാനം 1,00,000/-രൂപയിൽ കവിയരുത്. പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000/-രൂപ ഓണറേറിയം നൽകുന്നതാണ്. നിയമനം അപ്രന്റിസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങൾക്ക് വിധേയവും തികച്ചും താൽക്കാലികവും പരമാവധി ഒരു വർഷത്തേയ്ക്ക് മാത്രമായിരിക്കുന്നതുമാണ്.
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ജില്ലാ ഓഫീസുകളുടെ കീഴിൽ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോറങ്ങൾ മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, ആലുവ ഇടമലയാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകൾ ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നി വിടങ്ങളിൽ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 15 ആണ്. ഒരു തവണ പരിശീലനം നേടിയവർ വീണ്ടും അപേക്ഷിക്കാൻ പാടുള്ളതല്ല.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തൊഴില്‍മേള ഫെബ്രുവരി നാലിന്

പാലക്കാട്‌ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗത്തിന്റെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ് സെല്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി നാലിന് പഴയലക്കിടി മൗണ്ട് സീന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഇരുപതിലധികം തൊഴില്‍ദായര്‍ ഭാഗമാകുന്ന മേള അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ സൗജന്യമാണ്. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9746472004, 8086854974, 9538838080.

ഐസിഡിഎസ് പ്രൊജക്ട് അങ്കണവാടി വർക്കർ, ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ, എരമം-കൂറ്റൂർ, ചെറുപുഴ ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയിൽ പ്രായമുളള എസ് എസ് എൽ സി പാസായ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ തസ്തികയിലേക്കും എസ് എസ് എൽ സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്ന വനിതകളിൽ നിന്നും ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. 2022 ഡിസംബർ 31 ന് 46 വയസ് കവിയരുത്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷം വരെ ഇളവ് ലഭിക്കും. വർക്കർ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തിൽ എസ് എസ് എൽ സി പാസായ അപേക്ഷകരുടെ അഭാവത്തിൽ എസ് എസ് എൽ സി തോറ്റവരെയും പട്ടികവർഗവിഭാഗത്തിൽ എസ് എസ് എൽ സി പാസാകാത്തവരോ തോറ്റവരോ ഇല്ലെങ്കിൽ എട്ടാം ക്ലാസ് തോറ്റവരെയും പരിഗണിക്കും.
അപേക്ഷ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ച് മണി വരെ പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷ ഫോറത്തിന്റെ മാതൃക പെരിങ്ങോം ടൗണിലെ പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലും പഞ്ചായത്ത് ഹെൽപ്പ് ഡെസ്‌കുകളിലും ലഭിക്കും. ഫോൺ: 04985 236166.

ന്യൂട്രീഷനിസ്റ്റ് താൽക്കാലിക നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ഫെബ്രുവരി 9ന് കാക്കനാട് കളക്ടറേറ്റിലെ ജില്ലാ വനിത ശിശു വികസന വകുപ്പ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ 4 വരെ അഭിമുഖം നടക്കും.
എം.എസ്.സി ന്യൂട്രീഷൻ / ഫുഡ് സയൻസ്/ ഫുഡ് ആൻന്റ് ന്യൂട്രീഷൻ ക്ലിനിക് / ന്യൂട്രീഷൻ ആന്റ് ഡയറ്റിക്സ് യോഗ്യതയും ആശുപത്രികളിൽ ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും അല്ലെങ്കിൽ ഡയറ്റ് കൗൺസിലിംഗ്, ന്യൂട്രീഷനൽ അസ്സസ്മെന്റ്,പ്രഗ്നൻസി ആന്റ് കൗൺസിലിംഗ്, തെറാപ്യൂട്ടിക് ഡയറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അഞ്ചുവർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. 45 വയസ്സാണ് പ്രായപരിധി.
താല്പര്യമുള്ളവർ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാവേണ്ടതാണ്.

കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് താത്കാലിക നിയമനം

കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് 2022-23 സാമ്പത്തിക വർഷത്തിലെ പ്ലാൻ പദ്ധതികൾക്കായി അഗ്രികൾച്ചറൽ ഓഫീസർ, പ്രോജക്ട് സയന്റിസ്റ്റ് (ജ്യോഗ്രഫി), പ്രോജക്റ്റ് സയന്റിസ്റ്റ് (ജിയോ ഇൻഫർമാറ്റിക്സ്), പ്രോജക്റ്റ് സയന്റിസ്റ്റ് (സയന്റിസ്റ്റ്), ഡ്രാഫ്റ്റ്സ്മാൻ (ജി.ഐ.എസ്), ജി.ഐ.എസ് ടെക്നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
2023 മാർച്ച് 31 വരെ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ വികാസ് ഭവനിലുള്ള ഓഫീസിൽ ഫെബ്രുവരി 10 ന് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതമെത്തണം. അതാത് തസ്തികകളിലെ പ്രവൃത്തി പരിചയം അഭികാമ്യം. കൂടുതൽ വിവരങ്ങൾക്ക്: 0471-2307830/2302231, ഇ-മെയിൽ: [email protected].

നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പിന് അവസരം

കോട്ടയം: നവകേരളം കർമ്മ പദ്ധതിയിൽ ഹരിത കേരളം മിഷന്റെ ഭാഗമായി നടക്കുന്ന മാപ്പത്തോൺ പരിപാടിയിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ ചേരുന്നതിന് അവസരം. ജിയോളജി/ ജിയോഗ്രഫി എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും എൻജിനീയറിംഗ് ബിരുദധാരികൾക്കുമാണ് അവസരം. രണ്ടു മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവർ ജില്ലാ മിഷൻ ഓഫീസുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്. അതതു രംഗത്തെ വിദഗ്ദ്ധർ പരിശീലനവും മാർഗനിർദ്ദേശങ്ങളും നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും സർക്കാർ അംഗീകൃത സ്റ്റൈപൻഡും നല്കും. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താല്പര്യമുള്ളവർ ഫെബ്രുവരി ആറിന് രാവിലെ 10.30ന് നവകേരളം കർമ്മ പദ്ധതി (ഹരിത കേരളം മിഷൻ), സിവിൽ സ്റ്റേഷൻ, കോട്ടയം ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

നാഷണൽ ആയുഷ് മിഷൻ വാക് ഇൻ ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന ജൂനിയർ ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സി. എം.എൽ.ടി/ഡി.എം.എൽ.ടിയും ബ്ലഡ് ബാങ്ക് ടെക്നോളജിയിൽ പ്രവർത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗ്, അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 17 രാവിലെ 11 ന് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. 40 വയസാണ് പ്രായപരിധി. ഫെബ്രുവരി 13 വൈകിട്ട് 5 വരെ അപേക്ഷകൾ നേരിട്ട് സ്വീകരിക്കും.

ഭാരതീയ ചികിത്സാ വകുപ്പ്ന് കീഴില്‍ വാക് ഇൻ ഇന്റർവ്യൂ

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന സ്‌നേഹധാര പദ്ധതിയിൽ, പഞ്ചകർമ്മ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ ഡി എ എം ഇ അംഗീകൃത തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഫെബ്രുവരി ആറ് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments