PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാവുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുത്തത്.
ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ്, സെക്യൂരിറ്റി നിയമനം
പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ്, സെക്യൂരിറ്റി തസ്തികകളിലേക്ക് താത്ക്കാലിക നിയമനം. സെക്യൂരിറ്റി തസ്തികയിലേക്ക് എക്‌സ് സര്‍വീസ്മാന്‍, ശാരീരിക മാനസിക വൈകല്യങ്ങള്‍ ഇല്ലാത്ത അന്‍പത് വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ബി.എസ്.സി നഴ്‌സിങ്/ജി.എന്‍.എം, നഴ്‌സിങ് കൗണ്‍സില്‍ നിര്‍ബന്ധം. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി പി.എസ്.സി അംഗീകൃത കോഴ്‌സ് ഉണ്ടായിരിക്കണം. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി ഫെബ്രുവരി മൂന്നിന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466-2213769, 2950400.
പാരാ ലീഗല്‍ വളണ്ടിയര്‍ നിയമനം
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ പാരാ ലീഗല്‍ വളണ്ടിയര്‍ നിയമനം. 25 നും 65 നും മധ്യേ പ്രായമുള്ള നിയമ വിദ്യാര്‍ത്ഥികള്‍ക്കും സേവനസന്നദ്ധതയുള്ള അധ്യാപകര്‍, ഡോക്ടര്‍മാര്‍, എം.എസ്.ഡബ്ല്യു/ബി.എസ്.ഡബ്ല്യു കഴിഞ്ഞ വ്യക്തികള്‍, സന്നദ്ധ സംഘടന-കുടുംബശ്രീ അംഗങ്ങള്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി സെക്രട്ടറി/സബ് ജഡ്ജ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, പാലക്കാട് വിലാസത്തില്‍ ഫെബ്രുവരി 13 വരെ അപേക്ഷ നല്‍കാം. ഫോണ്‍: 9188524181.
വാക് ഇൻ ഇന്റർവ്യൂ
ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന സ്‌നേഹധാര പദ്ധതിയിൽ, പഞ്ചകർമ്മ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ ഡി എ എം ഇ അംഗീകൃത തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഫെബ്രുവരി ആറ് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
സി ഇ ടി യില്‍ താത്കാലിക ഒഴിവുകള്‍
തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ (സി ഇ ടി) ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് വിവിധ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ തസ്തികയില്‍ (ഒഴിവ്-1) അപേക്ഷിക്കാന്‍ ഫിസിക്കല്‍ എജ്യുക്കേഷനില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം ആണ് യോഗ്യത. ജോലി സമയം ഉച്ചക്ക് 3.30 മുതല്‍ രാത്രി 9.30 വരെ. 21 മുതല്‍ 41 വയസ്സാണ് പ്രായപരിധി. ഫിസിക്കല്‍ എജ്യുക്കേഷന്‍ അറ്റന്‍ഡര്‍ തസ്തികയില്‍ (ഒഴിവ്-1) അപേക്ഷിക്കാന്‍ ഒമ്പതാം ക്ലാസ് വിജയവും മികച്ച ശാരീരിക ക്ഷമതയുമുള്ളവരായിരിക്കണം. ജോലി സമയം ഉച്ചക്ക് 3.30 മുതല്‍ രാത്രി 9.30 വരെ 18 മുതല്‍ 41 വയസ്സ് വരെയാണ് പ്രായപരിധി. മൂന്നു ഒഴിവുകളുള്ള ലൈബ്രറി അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷകര്‍ യോഗ്യത പ്ലസ് ടു, സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, അക്കാദമിക് ലൈബ്രറി പ്രവര്‍ത്തന പരിചയം അഭികാമ്യമുള്ളവരായിരിക്കണം. ജോലി സമയം രാവിലെ 9 മുതല്‍ ഉച്ചക്ക് 3.30 വരെയും ഉച്ചക്ക് 3.30 മുതല്‍ രാത്രി 9.30 വരെയുമാണ്. 21 മുതല്‍ 41 വയസ്സ് വരെയാണ് പ്രായപരിധി. രണ്ടു ഒഴിവുകളുള്ള ലൈബ്രറി അറ്റെന്‍ഡര്‍ തസ്തികയില്‍ അപേക്ഷകര്‍ പന്ത്രണ്ടാം ക്ലാസ് വിജയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അക്കാദമിക് ലൈബ്രറി പ്രവര്‍ത്തന പരിചയം അഭികാമ്യമുള്ളവരായിരിക്കണം ജോലി സമയം രാവിലെ 9 മുതല്‍ ഉച്ചക്ക് 3.30 വരെയും ഉച്ചക്ക് 3.30 മുതല്‍ രാത്രി 9.30 വരെയും. 18 മുതല്‍ 41 വയസ്സ് വരെയാണ് പ്രായപരിധി. എഴുത്ത് പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി ആറിന് മുമ്പ് പ്രിന്‍സിപ്പല്‍, കോളേജ് ഓഫ് എന്‍ജിനീയറിങ്, തിരുവനന്തപുരം 695016 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
വിജ്ഞാൻവാടിയിൽ കോ- ഓർഡിനേറ്റർ
കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ വിവിധ ഗ്രാമപഞ്ചായത്തുകളിലെ വിജ്ഞാൻവാടിയിൽ താത്കാലികമായി കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. കങ്ങഴ, ചിറക്കടവ്, കറുകച്ചാൽ, നെടുംകുന്നം, പൂഞ്ഞാർ തെക്കേക്കര എന്നിവിടങ്ങളിലാണ് നിയമനം. അതത് ഗ്രാമപഞ്ചായത്തുകളിൽ താമസമാക്കിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 21 നും 45 നും വയസിന് ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ളവർ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി എട്ടിന് രാവിലെ 11 ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2562503
ലൈബ്രറി അസിസ്റ്റന്റ് നിയമനം
കോട്ടയം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ലൈബ്രറി അസിസ്റ്റന്റിനെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവർത്തി പരിചയസർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജനുവരി 31ന് രാവിലെ 10ന് കോളജ് ഓഫീസിൽ ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2506153
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
നെടുമങ്ങാട് ഐ.റ്റി.ഡി.പിയിൽ ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിൽ പ്രാവിണ്യവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 18നും 42നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. മൂന്നുമാസത്തേക്കാണ് നിയമനം. പ്രതിമാസം 20,000 രൂപയാണ് ശമ്പളം. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ള കടലാസിൽ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഫെബ്രുവരി രണ്ട് വൈകിട്ട് 4ന് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി പി ഓഫീസിൽ സമർപ്പിക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2812557
ജോലി ഒഴിവ്
എറണാംകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ഹെല്‍പ്പര്‍ (കാര്‍പ്പന്‍റര്‍) തസ്തികയില്‍ മൂന്ന് താത്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉളള ഉദ്യോഗാര്‍ത്ഥികൾ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി ഏഴിന് മുമ്പ് അതത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-41. നിയമാനുസൃത വയസിളവ് അനുവദനീയം (സ്ത്രീകളും ഭിന്നശേഷിക്കാരും അര്‍ഹരല്ല). വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി, എന്‍ടിസി കാര്‍പ്പന്‍റര്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
എറണാകുളം മഹാരാജാസ് കോളേജ് കെമിസ്ട്രി വിഭാഗം സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കെമിസ്ട്രി വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഇൻസ്ട്രുമെൻസിൽ പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റയും, അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 31ന് രാവിലെ 10.30 ന് കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.
കൗണ്‍സിലര്‍, കേസ് വര്‍ക്കര്‍ നിയമനം
പെരിന്തല്‍മണ്ണ സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് കൗണ്‍സിലര്‍, കേസ് വര്‍ക്കര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 28നും 40നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം: 15,000 രൂപ. എല്‍.എല്‍.ബി/ എം.എസ്.ഡബ്ല്യു ആണ് കേസ് വര്‍ക്കര്‍ക്ക് വേണ്ട യോഗ്യത. കൗണ്‍സിലര്‍ക്ക് എം.എസ്.ഡബ്ല്യു/ ക്ലിനിക്കല്‍ സൈക്യാട്രിയില്‍ ബിരുദാനന്തര ബിരുദവും വേണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം. അപേക്ഷകള്‍ വനിതാ സംരക്ഷണ ഓഫീസ് സിവില്‍ സ്റ്റേഷന്‍ – ബി2 ബ്ലോക്ക്, 676505 എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ഫെബ്രുവരി 7ന് വൈകിട്ട് 5ന് മുമ്പായി എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281999059, 8714291005.