HomeLatest Jobകേരള ജല അതോറിറ്റിയില്‍ ജോലി അവസരം - നേരിട്ട് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ

കേരള ജല അതോറിറ്റിയില്‍ ജോലി അവസരം – നേരിട്ട് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ

കേരള ജല അതോറിറ്റിയില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ

കേരള ജല അതോറിറ്റി പൈനാവ് പി എച്ച് സബ് ഡിവിഷന്‍ കാര്യാലയത്തിന് കീഴില്‍ വരുന്ന ജല ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വോളന്റിയര്‍മാരെ നിയമിക്കുന്നു. വാഴത്തോപ്പ്, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്ക് 179 ദിവസത്തില്‍ കവിയാത്ത കാലയളവിലേക്കാണ് നിയമനം. 631 രൂപ ദിവസ വേതനം അടിസ്ഥാനത്തിലാണ് ഐഎംഐഎസ് കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നത്. സിവില്‍, മെക്കാനിക്കല്‍ എഞ്ചനീയറിങ്ങില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനവും ജല വിതരണ രംഗത്ത് പ്രവൃത്തിപരിചയവും അഭികാമ്യം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കേരള ജല അതോറിറ്റി പി എച്ച് സബ് ഡിവിഷന്‍ പൈനാവ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ഈ മാസം 8 ന് രാവിലെ 10 ന് ആവശ്യമായ രേഖകളുമായി ഹാജരാകണം. സ്വന്തമായി ഇരുചക്ര വാഹനമുള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547638430.

Kerala Water Authority Recruitment 2023
Kerala Water Authority Recruitment 2023

മറ്റു ജോലി ഒഴിവുകള്‍

വടക്കഞ്ചേരി കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അധ്യാപക ഒഴിവ്

വടക്കഞ്ചേരി കോളെജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഐ.എച്ച്.ആര്‍.ഡി)യില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ്/ പി.എച്ച്.ഡി എന്നിവയാണ് യോഗ്യത. അഭിമുഖം മെയ് ഒന്‍പതിന് രാവിലെ പത്തിന് കോളെജില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.casvdy.org, 04922 255061.

റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) തിരുവനന്തപുരം ഓഫീസിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവിൽ കരാർ നിയമനം നടത്തുന്നു. നിശ്ചിതയോഗ്യതയുള്ള ഉദ്യാഗാർഥികൾ 20നകം അപേക്ഷകൾ [email protected] ൽ അയയ്ക്കണം. അപേക്ഷ ഫോം ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: http://www.img.kerala.gov.in.

വാര്‍ഡന്‍ തസ്തികയില്‍ അഭിമുഖം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ വെങ്ങാനൂരില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ വാര്‍ഡന്‍ തസ്തികയിലേക്കുള്ള താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നു. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന യോഗ്യതയും വാര്‍ഡന്‍ തസ്തികയില്‍ മുന്‍ ജോലിപരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. താത്പര്യമുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ മെയ് എട്ടിന് രാവിലെ 10.30ന് അതിയന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. യോഗ്യതയും ജോലിപരിചയവും തെളിയിക്കുന്ന രേഖകള്‍ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. പട്ടികജാതി വിഭാഗത്തിലുള്ളവര്‍ ജാതി തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണം.

ലൈഫ് ഗാർഡ്സ് നിയമനം

2023 ട്രോൾബാൻ കാലയളവിൽ (2023 ജൂൺ 9 അർദ്ധ രാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ 52 ദിവസങ്ങൾ) ജില്ലയിലെ കടൽ രക്ഷാ പ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ ലൈഫ് ഗാർഡ്മാരെ നിയമിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികൾ ആയിരിക്കണം, ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പരിശീലനം പൂർത്തിയായവർ ആയിരിക്കണം, 20 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുളളവർ ആയിരിക്കണം. പ്രതികൂല കാലവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുളളവരായിരിക്കണം. ലൈഫ് ഗാർഡായി ജോലി ചെയ്തുളള പ്രവൃത്തി പരിചയമുളളവർക്കും അതത് ജില്ലയിൽ താമസിക്കുന്നവർക്കും 2018-ലെ പ്രളയരക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കും മുൻഗണന.

താല്പര്യമുള്ളവർ പ്രായം, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫിഷറീസ് സ്റ്റേഷൻ, അഴീക്കൽ.പി.ഒ, വൈപ്പിൻ കാര്യാലയത്തിൽ മെയ് 15-ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2502768.

ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ സി.ഡി.എം.ആര്‍.പി.യില്‍ ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ വിശദമായ ബയോഡാറ്റ, സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം സി.ഡി.എം.ആര്‍.പി. ഡയറക്ടര്‍ക്ക് 10-ന് വൈകീട്ട് 4 മണിക്കകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments