സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ ഒഴിവ്
വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിര്‍ഭയ സെല്ലിന് കീഴില്‍ നമസ്‌തേ വിങ്‌സ് ടു ഫ്‌ളൈ എന്ന സന്നദ്ധ സംഘടന വെള്ളനാട് നടത്തുന്ന എസ്.ഒ.എസ് മോഡല്‍ ഹോമിലേക്ക് കരാറടിസ്ഥാനത്തില്‍ സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. 30 വയസിന് താഴെ പ്രായമുള്ളതും ബാധ്യതകളില്ലാത്തതും പത്താം ക്ലാസ് യോഗ്യതയുള്ളതും ഹോമില്‍ മുഴുവന്‍ സമയം താമസിച്ച് ജോലി ചെയ്യുവാന്‍ താത്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അവിവാഹിതര്‍, ഭര്‍ത്താവില്‍ നിന്നും വേര്‍പെട്ട് താമസിക്കുന്നവര്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ക്ക് ഫോട്ടോ പതിച്ച ബയോഡേറ്റ, പത്താം ക്ലാസ് അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 30ന് രാവിലെ 11 മണിക്ക് പൂജപ്പുരയിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2345121.
വനിതാ ശിശു വികസന വകുപ്പ്ല്‍ ഇന്റര്‍വ്യൂ
വനിതാ ശിശു വികസന വകുപ്പ് – പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് (സ്ത്രീകള്‍ക്കു മാത്രം) അഭിമുഖം നടത്തുന്നു. നവംബര്‍ മൂന്നിന് രാവിലെ 11: 30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം . ഒഴിവുകളുടെ എണ്ണം മൂന്ന്. പ്രായപരിധി 35 മുതല്‍ 55 വരെ. ഹോണറേറിയം 12000 രൂപ. പ്രവര്‍ത്തി സമയം 24 മണിക്കൂര്‍ ( ഷിഫ്റ്റ് അടിസ്ഥാനത്തില്‍).യോഗ്യത: പത്താം ക്ലാസ് പാസ്/തത്തുല്യം. സെക്യൂരിറ്റി ജോലിയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കായിക ക്ഷമത അഭിലഷണീയം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും കൊണ്ടുവരണം. ഫോണ്‍: 0468 2329053
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം
ആലപ്പുഴ: വയലാര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അക്രഡിറ്റഡ് ഓവര്‍സീയറെ നിയമിക്കുന്നു. ഒക്ടോബര്‍ 31ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ വെച്ചാണ് അഭിമുഖം. മൂന്നു വര്‍ഷ പോളിടെക്നിക് സിവില്‍ എന്‍ജിനീയറിങ് അല്ലെങ്കില്‍ രണ്ടു വര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0478 2592601.
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ പരിശീലകരുടെ ഒഴിവ്
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ഫുട്ബോൾ, വോളിബോൾ, ജൂഡോ (വനിത) കായിക പരിശീലകരുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒക്ടോബർ 27നു രാവിലെ 11നു കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വച്ച് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം.