കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
കൊമേഴ്ഷ്യല്‍ അപ്രന്റിസുമാരെ നിയമിക്കുന്നു
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിലേക്ക് കൊമേഴ്ഷ്യല്‍ അപ്രന്റിസുമാരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാല ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാന (ഡി.സി.എ/പി.ജി.ഡി.സി.എ/തത്തുല്യ യോഗ്യത)വുമാണ് യോഗ്യത. 19നും 26നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബോര്‍ഡില്‍ കൊമേഴ്ഷ്യല്‍ അപ്രന്റിസായി മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഒരു വര്‍ഷമാണ് ട്രെയിനിങ് കാലാവധി. പ്രതിമാസം 9,000 രൂപ സ്റ്റൈപന്റ് ലഭിക്കും. അഭിമുഖം ജനുവരി 24ന് രാവിലെ 11 മണിക്ക് മലപ്പുറം ജില്ലാ കാര്യാലയത്തില്‍ നടക്കും. ഫോണ്‍: 0483 2733211, 6238616174, 9645580023
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
ആലപ്പുഴ: സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി -ഡിറ്റ്) നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. താല്പര്യമുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പ്രവര്‍ത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം അഭിമുഖത്തിനായി നേരിട്ട് എത്തുക. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇമെയില്‍: www.careers.cdit.org. ഫോണ്‍ : 9895788311
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തിലുള്ള കോളേജ് ഓഫ് എന്‍ജിനീയറിങ്് ആന്‍ഡ് മാനേജ്മെന്റ് പുന്നപ്രയില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എം.ടെക്, എം.എസ്‌സി.,( നെറ്റ് ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ എം.എസ്.സി,ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കും) ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി 22-ന് രാവിലെ 10 മണിക്ക് കോളജില്‍ ഹാജരാകണം.
ഫോണ്‍: 0477 2267311, 9846597311
സി-ഡിറ്റില്‍ വാക് ഇന്‍ ഇന്റര്‍വ്യു
സി-ഡിറ്റില്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവുകളിലേക്ക് താല്‍കാലിക നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവില്‍ ബി. ടെക് അല്ലെങ്കില്‍ ബി ഇ, എം സി എ., നെറ്റ് വര്‍ക് അഡ്മിനിസ്‌ട്രേഷനില്‍ കുറഞ്ഞത് മുന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, കൂടാതെ സി.സി.എന്‍.എ, ആര്‍.എച്ച്.സി.ഇ, എം എസ് സി ഇ സര്‍ട്ടിഫിക്കേഷനുകള്‍ എന്നിവയാണ് യോഗ്യത. അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവില്‍ ഐ റ്റി, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്‌സ് എന്നിവയിലേതിലെങ്കിലും മൂന്ന് വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ ബി സി എ അല്ലെങ്കില്‍ ബി എസ് സി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, എം.സി.എസ്.ഇ സര്‍ട്ടിഫിക്കേഷന്‍ എന്നിവയാണ് യോഗ്യത.
പ്രായപരിധി 35 വയസ്സ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സി-ഡിറ്റ്, സിറ്റി സെന്റര്‍, സ്റ്റാച്യൂവിലെ എസ്.എം.എസ്.എം. ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ചിറ്റേഴം ലാവണ്യ ടവേഴ്‌സിലെ ഓഫീസ്, എറണാകുളം ജില്ലയിലെ ഡി ബ്ലോക്ക്, സെക്കന്റ് ഫ്‌ളോര്‍, ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, കലൂര്‍, കണ്ണൂര്‍ ജില്ലയിലെ സൗത്ത് ബസാര്‍ കണ്ണൂര്‍- ഫിഫ്ത്ത് ഫ്‌ളോര്‍ റൂബികോ ഹൗസ് എന്നീ വിവിധ സി-ഡിറ്റ് ഓഫീസുകളില്‍ ജനുവരി 24 ന് 11 മണിക്ക് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9895788311.
സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം
അടിമാലി, കൊന്നത്തടി, പള്ളിവാസല്‍, വെള്ളത്തൂവല്‍, ബൈസണ്‍വാലി എന്നീ പഞ്ചായത്തുകളിലെ സ്പീച്ച് തെറാപ്പി ആവശ്യമുള്ള കുട്ടികള്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സ്പീച്ച് തെറാപ്പി നല്‍കുന്നതിന് യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആര്‍.സി.ഐ രജിസ്ട്രേഷന്‍, ബി.എ.എസ്.എല്‍.പി അല്ലെങ്കില്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ബി.എസ്.സി എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 24ന് അഞ്ച് മണിക്ക് മുന്‍പായി വിശദമായ ബയോഡാറ്റാ സഹിതമുള്ള അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍ അടിമാലി, ഫസ്റ്റ് ഫ്ളോര്‍, ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, അടിമാലി. പിന്‍-685561 എന്ന വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9961897865.
കൗണ്‍സിലര്‍ നിയമനം
മത്സ്യവകുപ്പിന്റെ ലഹരിവിരുദ്ധ ബോധവത്കരണത്തിനായി താത്ക്കാലിക കൗണ്‍സിലറെ രണ്ട് മാസക്കാലയളവിലേക്ക് നിയമിക്കും. യോഗ്യത: എം എസ് ഡബ്ല്യൂ കഴിഞ്ഞ് മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനപരിചയം. ജില്ലയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് മുന്‍ഗണന. ബയോഡേറ്റ, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷ ‘മേഖല എക്സിക്യൂട്ടിവ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്. കാന്തി, ജി ജി ആര്‍ എ-14 എ റ്റി സി 82/258, സമദ് ഹോസ്പിറ്റലിന് സമീപം, അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം- 695035 വിലാസത്തില്‍ ജനുവരി 24 നകം ലഭിക്കണം. ഇ-മെയില്‍ [email protected] ഫോണ്‍ -0471 2325483.
വാക്ക്-ഇൻ-ഇന്റർവ്യൂ
സംസ്ഥാന ശിശുക്ഷേമ സമിതിക്കു കീഴിൽ പ്രവർത്തിക്കുന്ന ദത്തെടുക്കൽ/ ശിശുപരിചരണ കേന്ദ്രങ്ങളിൽ ആയമാരുടെ ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബാലസേവികാ കോഴ്സ് പാസായവർക്കും കുട്ടികളുടെ പരിചരണത്തിനായുള്ള പരിശീലനം നേടിയവർക്കും മുൻപരിചയമുള്ളവർക്കും പങ്കെടുക്കാം. 25നും 40നും ഇടയ്ക്ക് പ്രായമുള്ള വനിതകൾക്കാണ് അവസരം. താൽപര്യമുള്ളവർ ജനുവരി 22ന് രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസിൽ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നേരിട്ടെത്തണം.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ഇ൯്റർവ്യൂ
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇ-ഹെൽത്ത് ഇംപ്ലിമെ൯്റേഷ൯ ടീമിലെ ടെക്നിക്കൽ അസിസ്റ്റൻ്റ് കം ഡാറ്റാ എൻട്രി ഓപ്പറേററർ തസ്‌തികയിലേക്ക് 750 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.ടെക്/ബി.എസ്.സി ഇലക്ട്രോണിക്സ്/ബി.എസ്.സി കമ്പ്യൂട്ടർ സയ൯സ്/ഡിപ്ലോമ ഇ൯ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് . പ്രായപരിധി 18-40. ഇ-ഹെൽത്ത് സോഫ്റ്റ് വയറിലുളള പരിചയം. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം 23/01/2024 എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്‌മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11.00 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇ൯്റർവ്യൂവിലും പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10.00 മുതൽ 10.30 വരെ മാത്രമായിരിക്കും. ഫോൺ 0484-2754000.
മെഡിക്കല്‍ ഓഫീസര്‍ താല്‍ക്കാലിക നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം ബി ബി എസ് /ടി സി എം സി രജിസ്‌ട്രേഷന്‍ (പെര്‍മനന്റ്). പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 62 വയസ്. ശമ്പളം 50,000 രൂപ. ജനനതീയതി, യോഗ്യത, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പുകളും ബയോഡാറ്റയും ജനുവരി 24ന് വൈകിട്ട് അഞ്ചിനകം ആരോഗ്യ കേരളം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് www.arogyakeralam.gov.in ഫോണ്‍: 0487 2325824.
കാത്ത് ലാബ് സ്റ്റാഫ് നേഴ്സ് നിയമനം
ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് സ്റ്റാഫ് നേഴ്സ് തസ്തികയില്‍ കരാര്‍/ദിവസ വേതനാടിസ്ഥാനത്തില്‍ ആശുപത്രി മാനേജ്മെന്റ് സമിതി മുഖാന്തരം തെരഞ്ഞെടുക്കുന്നതിന് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജി.എന്‍.എം/ബി.എസ്.സി നേഴ്സിങ് കോഴ്സ് പൂര്‍ത്തിയാക്കിയവരും കാത്ത്ലാബ്/ഐ.സി.സി.യുവില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരും നേഴ്സിങ് കൗണ്‍സില്‍ ഓഫ് കേരളയില്‍ പെര്‍മനന്റ് രജിസ്ട്രേഷന്‍ ഉള്ളവരുമായിരിക്കണം. പ്രായപരിധി 18-40. താത്്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ജനുവരി 24 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-25333227, 2534524.
വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം
ക്ഷീരവികസന വകുപ്പ് ജില്ലയിലെ ആലത്തൂര്‍, പാലക്കാട് ക്ഷീരവികസന യൂണിറ്റുകളില്‍ മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലുള്‍പ്പെടുത്തി കരാറടിസ്ഥാനത്തില്‍ വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രായപരിധി 18-45. മുന്‍പ് ഈ തസ്തികയില്‍ സേവനമനുഷ്ഠിച്ചവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. കൃഷിപ്പണി, കഠിനാധ്വാനം ചെയ്യുന്നതിന് ശാരീരിക ശേഷി ഉണ്ടായിരിക്കണം. ബന്ധപ്പെട്ട ബ്ലോക്കുകളില്‍ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷകര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ജനുവരി 20 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക് വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷകരുടെ ലിസ്റ്റ് ജനുവരി 22 ന് പാലക്കാട് സിവില്‍ സ്റ്റേഷനിലെ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പ്രസിദ്ധീകരിക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജനുവരി 23 ന് രാവിലെ 10 ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖത്തിനെത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
എസ്.എ.ടി. ആശുപത്രിയിൽ ഒഴിവുകൾ
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ വിവിധ പദ്ധതികളുടേയും ആശുപത്രി വികസന സമിതിയുടേയും കീഴിൽ വിവിധ തസ്തികകളിലേക്കു നിശ്ചിത മാസ വേതന അടിസ്ഥാനത്തിൽ ആറു മാസക്കാലയളവിലേക്കു നിയമനം നടത്തുന്നു. പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്), പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ അനസ്തേഷ്യ ടെക്നിഷ്യൻ, റേഡിയോഗ്രാഫർ, പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ എൻഡോസ്‌കോപ്പി ടെക്നീഷ്യൻ, അനസ്തേഷ്യ വിഭാഗത്തിൽ ഓക്സിജൻ പ്ലാന്റ് ടെക്നിഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, വയസ്, മേൽവിലാസം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി 29ന് ലാബ് അസിസ്റ്റന്റ്(ഡയാലിസിസ്), എൻഡോസ്‌കോപ്പി ടെക്നിഷ്യൻ തസ്തികകളിലേക്കും 30ന് അനസ്തേഷ്യ ടെക്നിഷ്യൻ, ഓക്സിജൻ പ്ലാന്റ് ടെക്നിഷ്യൻ തസ്തികകളിലേക്കും 31ന് റേഡിയോഗ്രാഫർ തസ്തികയിലേക്കും അഭിമുഖത്തിനു ഹാജരാകണം. രാവിലെ 10.30ന് ശ്രീ അവിട്ടം തിരുനാൾ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിലാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 0471 2528870, 2528544, 2528320.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മലമ്പുഴ വനിതാ ഐ.ടി.ഐയിലെ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് ജനുവരി 20 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയറിങ് ബ്രാഞ്ചില്‍ മൂന്നുവര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2815181.
ലാബ് ടെക്നീഷന്‍ നിയമനം
കോട്ടാങ്ങല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ജനുവരി 24 ന് വാക്ക് -ഇന്‍ -ഇന്റര്‍വ്യൂ നടത്തും.
യോഗ്യരായവര്‍ അന്നേ ദിവസം രാവിലെ 11 ന് മുന്‍പായി കോട്ടാങ്ങല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 01/01/2024 ന് 40 വയസ്. യോഗ്യത: ഗവ:അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ബിഎസ്സി എംഎല്‍റ്റി/ ഡിഎംഎല്‍റ്റി കോഴ്സ് പാസായിരിക്കണം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഫോണ്‍ : 0469 2696139.