HomeLatest JobPSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ജോലികള്‍ നേടാം – വിവിധ ജില്ലകളില്‍ ജോലി ഒഴിവുകള്‍...

PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ജോലികള്‍ നേടാം – വിവിധ ജില്ലകളില്‍ ജോലി ഒഴിവുകള്‍ – Kerala Temporary Govt Jobs December 2023

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Kerala Latest temporary Jobs

കണ്ണൂർ ആയൂർവേദ കോളജിൽ ഒഴിവുകൾ

കണ്ണൂർ ഗവൺമെന്റ് ആയൂർവേദ കോളജിനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ഒരു വർഷത്തേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തും. ആർ.എം.ഒ.(അലോപ്പതി), ജൂനിയർ കൺസൾട്ടന്റ്(ഗൈനക്കോളജി), പീഡിയാട്രിഷ്യൻ തസ്തികകളിലാണു നിയമനം. ആർ.എം.ഒ.(അലോപതി) തസ്തികയിൽ ഡിസംബർ 19നു രാവിലെ 11നും ജൂനിയർ കൺസൾട്ടന്റ്(ഗൈനക്കോളജി), പീഡിയാട്രിഷ്യൻ തസ്തികകളിൽ 20നു രാവിലെ 11നുമാണ് അഭിമുഖം. താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ശരി പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും സഹിതം കോളജ് പ്രിൻസിപ്പാളിന്റെ ചേംബറിൽ അഭിമുഖത്തിനു ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0497 28000167.

ഫാര്‍മസിസ്റ്റ് നിയമനം

തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫാര്‍മസിയില്‍ ഡിപ്ലോമയും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 21ന് രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0494 2460372

സർക്കാർ സ്ഥാപനത്തില്‍ ജോലി ഒഴിവ്

എറണാംകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ ഗസ്റ്റ് ഇ൯്റർപ്രെട്ടർ ഇ൯ സിവിൽ എഞ്ചിനീയറിംഗ് (ശ്രവണ വൈകല്യമുളളവർക്ക് ക്ലാസ് എടുക്കുന്നതിനായി) തസ്തികയിൽ ഓപ്പൺ, ഈഴവ എന്നീ വിഭാഗങ്ങളിലേക്ക് 3 ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുളള ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ28 ന് മുമ്പ് എംപ്ലോയ്മെ൯്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രായം 01.01.2023 ന് 18-41 (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം ഒരു ദിവസം 1100 രൂപ. വിദ്യാഭ്യാസ യോഗ്യത സോഷ്യൽ വർക്കിലുളള ഡിഗ്രി/സോഷ്യോളജി/സൈക്കോളജിയും റീഹാബിലിറ്റേഷ൯ കൗൺസിൽ ഓഫ് ഇ൯ഡ്യയുടെ അംഗീകാരമുളള സൈ൯ ലാംഗ്വേജ് ഇ൯്റർപ്രട്ടേഷനും.

ടെക്നിക്കൽ സ്റ്റാഫ്; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ : ഗവ.ടി.ഡി. മെഡിക്കൽ കോളജ്, ആശുപത്രിയിൽ കെ.എ.എസ്.പി, സ്‌കീമിന്റെ ഭാഗമായി ഹാർഡ് ഹോൾഡ് ടെക്‌നിക്കൽ സ്റ്റാഫ് തസ്തികയിൽ താല്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രതിമാസ വേതനം 20,000/- രൂപ. എഴുത്ത് പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി: നവംബർ ഒന്നിന് 40 വയസ് കവിയരുത്. ഇലക്ട്രോണിക്‌സ് , ഇൻഫോർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിലേതിലെങ്കിലും ത്രിവത്സര ഡിപ്ലോമയോ ബിരുദമോ ഉണ്ടായിരിക്കണം. ഇ-ഹെൽത്ത് പ്രൊജക്റ്റ് മാനേജ്‌മെൻറ്റ് യൂണിറ്റ് നടത്തിയ പരിശീലനത്തിൽ പങ്കെടുത്ത് ഇഹെൽത്ത് പ്രൊജക്റ്റ് മാനേജ്മെൻറ് സിസ്റ്റത്തിൽ ഒരു വർഷത്തിൽ കവിയാതെ പ്രവൃത്തി പരിചയമുള്ളവർക്കും ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണന. https://forms.ge/MU8DVfNDq8qq എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം . അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയിൽ നൽകിയിട്ടുള്ള ഈമെയിലിൽ ലഭിക്കുന്ന അപേക്ഷയുടെ പകർപ്പ്, ആധാർ കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ആലപ്പുഴ ഗവ.ടി.ഡി.മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഡിസംബർ 28 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. ഓൺലൈൻ അപേക്ഷയുടെ പകർപ്പും മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഓഫീസിൽ ലഭിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ ആയി നൽകിയ അപേക്ഷ പരിഗണിക്കുന്നതായിരിക്കില്ല. നിശ്ചിത യോഗ്യത ഇല്ലാത്തവരുടെ അപേക്ഷകൾ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുന്നതായിരിക്കും.

അപേക്ഷകൾ ക്ഷണിച്ചു

മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻറ് സയൻസസിൽ പ്രോജക്ട് ഫെല്ലോ, പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവുകളിലേക്ക് നിർദിഷ്ട മാതൃകയിൽ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഓഫീസിൽ സ്വീകരിക്കുന്ന അവസാന തിയ്യതി : 2024 ജനുവരി മൂന്ന്. വിശദാംശങ്ങൾക്ക് www.mbgips.in ,0495 2430939

ദിശ തൊഴിൽ മേള

കോട്ടയം :ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ദിശ 2023’ മെഗാ തൊഴിൽ മേള ഡിസംബർ 16-ന് അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളജ് ക്യാമ്പസ്സിൽ വെച്ച് നടക്കും. എസ്.എസ്.എൽ.സി മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം.പ്രായപരിധി :18-40.
ബാങ്കിങ്, നോൺബാങ്കിങ്, ടെക്നിക്കൽ, ഹോസ്‌പിറ്റൽ, ഐ ടി,ഓട്ടോമൊബൈൽ, അഡ്മിനിസ്ട്രേഷൻ, റീറ്റെയിൽസ് എന്നീ സെക്‌ടറുകളിൽ നിന്നുള്ള ഒഴിവുകൾക്ക് ഏതു ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം.വിശദ വിവരങ്ങൾക്ക് ഫോൺ :0481-2560413. ഫേസ്ബുക്ക് പേജ്:employabilitycentrekottayam

നിയുക്തി മെഗാ തൊഴില്‍മേള

തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ഡിസംബര്‍ 27ന് കണ്ണൂര്‍ ഗവ.എഞ്ചിനിയറിംഗ് കോളേജില്‍ (മാങ്ങാട്ട്പറമ്പ്) നിയുക്തി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മണി മുതല്‍ നടത്തുന്ന മേളയില്‍ ഐടി, എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈല്‍, മാനേജ്‌മെന്റ്, ധനകാര്യം, ആരോഗ്യം, മറ്റ് സേവന മേഖലകളില്‍ നിന്ന് 2000 ലേറെ ഒഴിവുകളുമായി നാല്‍പതിലേറെ പ്രമുഖ തൊഴില്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും. എസ് എസ് എല്‍ സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ https://forms.gle/dc399rKmQyXJ89a36എന്ന ലിങ്ക് മുഖേന ഡിസംബര്‍ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2707610, 6282942066

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

വിമുക്തി പരിപാടിയുടെ ഭാഗമായി ജില്ലയിലെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എംഫില്‍/ ആര്‍ സി ഐ രജിസ്ട്രേഷനോടുകൂടി ക്ലിനിക്കല്‍ സൈക്കോളജിയിലുള്ള പി ജി ഡി സി പി എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഡിസംബര്‍ 19ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം)ചേംബറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2700194.

ഫാര്‍മസിസ്റ്റ് നിയമനം

അഞ്ചല്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തും. യോഗ്യത: ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഫാര്‍മസി. ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവര്‍ത്തിപരിചയം അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. അവസാനതീയതി ഡിസംബര്‍ -19. ഫോണ്‍ 0475 2273560.

കൺസൾട്ടന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു കൺസൾട്ടന്റിന്റെ(മാർക്കറ്റിങ്) താത്കാലിക ഒഴിവിലേക്ക് 22 രാവിലെ 11ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

ഉദ്യോഗ് 23 എന്ന മെഗാ ജോബ് ഫെയര്‍

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും സംയുക്തമായി എറണാകുളം മഹാരാജാസ് കോളേജിന്റെ സഹകരണത്തോടെ മഹാരാജാസ് കോളേജില്‍ ഡിസംബര്‍ 23ന് ‘ഉദ്യോഗ് 23 എന്ന മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. 80 ല്‍ അധികം പ്രമുഖരായ ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന ജോബ് ഫെയറില്‍ 3500 ല്‍ അധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ. ഡിപ്ലോമ, നഴ്‌സിങ്ങ്, പാരാമെഡിക്കല്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ബി.ടെക്ക് തുടങ്ങിയ യോഗ്യതകളുള്ള തല്‍പ്പരരായ ഉദ്യോഗാര്‍ത്ഥികള്‍ ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി www.empekm.in എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് രാവിലെ 9.30 ന് എറണാകുളം മഹാരാജാസ് കോളേജില്‍ ഹാജരാകണം. രജിസ്‌ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.

ലൈബ്രറി അറ്റൻഡന്റ്

തിരുവനന്തപുരം മുട്ടത്തറ സി-മെറ്റ് കോളജ് ഓഫ് നഴ്സിങ്ങിൽ ലൈബ്രറി അറ്റൻഡന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു ആണ് യോഗ്യത. 50 വയസ് കവിയരുത്. താത്പര്യമുള്ളവർ അപേക്ഷയും ബയോഡാറ്റയും വയസും യോഗ്യതയും തെളിയിക്കുന്ന രേഖകൾ സഹിതം ഡിസംബർ 19ന് മുമ്പ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.simet.in.

കിറ്റ്‌സ് ഹെഡ് ഓഫീസിൽ ഗസ്റ്റ് ഫാക്കൽറ്റി /അക്കാദമിക് അസിസ്റ്റന്റ്

കേരള സർക്കാർ ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) ഗസ്റ്റ് ഫാക്കൽറ്റി ഇൻ മാനേജ്‌മെന്റ്, അക്കദമിക് അസിസ്റ്റന്റ് ഇൻ ട്രാവൽ ആന്റ് ടൂറിസം, അക്കാദമിക് അസിസ്റ്റന്റ് ഇൻ കോമേഴ്‌സ് ആന്റ് അക്കൗണ്ടൻസി തസ്തികകളിൽ താത്കാലിക ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യതയും മറ്റ് വിവരങ്ങളും www.kittsedu.org യിൽ ലഭ്യമാണ്. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിൽ ഡിസംബർ 16നകം ലഭിക്കണം.

നിഷ്-ൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ക്ലിനിക്കൽ സൈക്കോളോജിസ്റ്റിന്റെ ഒരു ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ലീവ് വേക്കൻസിയിലാണ് നിയമനം. അപേക്ഷകൾ 16 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments