HomeLatest Jobപരീക്ഷ ഇല്ലാതെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജോലി ഒഴിവ് - മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്കും...

പരീക്ഷ ഇല്ലാതെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജോലി ഒഴിവ് – മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്കും അവസരം

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജോലി ഒഴിവ്

എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി ജോലി ചെയ്യുവാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും.

ഫിസിയോതെറാപ്പിസ്റ്റ്:– യോഗ്യത: അംഗികൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഡിപിടി/ബിപിടി തത്തുല്യ സര്‍ട്ടിഫിക്കറ്റ്. ദിവസ വേതനം 600 രൂപ. നിയമന കാലാവധി 179 ദിവസം.

പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ് (ഫീമെയില്‍):– യോഗ്യത: ഡി എ എം ഇ അംഗീകരിച്ച ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്.ദിവസ വേതനം 600 രൂപ. നിയമന കാലാവധി 179 ദിവസം.

റിസപ്ഷനിസ്റ്റ് കം ഓഫീസ് അറ്റന്‍ഡന്റ്:-യോഗ്യത: എസ് എസ് എല്‍ സി, കമ്പ്യൂട്ടര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്. ടൂ വീലര്‍ ലൈസന്‍സ്.

ഫാര്‍മസി അറ്റന്‍ഡര്‍:-യോഗ്യത: എസ് എസ് എല്‍ സി/തത്തുല്യം.ദിവസ വേതനം 600 രൂപ. നിയമന കാലാവധി 179 ദിവസം.

സാനിറ്റേഷന്‍ വര്‍ക്കര്‍:- യോഗ്യത: എസ് എസ് എല്‍ സി/തത്തുല്യം. ദിവസ വേതനം 550 രൂപ. ഹെല്‍പ്പര്‍:- യോഗ്യത: എസ് എസ് എല്‍ സി/തത്തുല്യം. ദിവസ വേതനം 550 രൂപ.
അപേക്ഷകര്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ 13ന് രാവിലെ 11 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് സമയത്ത് രാവിലെ 10-15 മുതല്‍ വൈകീട്ട് 05-15 വരെ )നേരിട്ട് അന്വേഷിച്ച് അറിയാം.

ഫിഷറീസ് ഓഫിസുകളിൽ കോ-ഓർഡിനേറ്റർ

കേരള മത്സ്യതൊഴിലാളി ക്ഷേമനിധിബോർഡ് (മത്സ്യബോർഡ്) തിരുവനന്തപുരം മേഖലാ കാര്യാലയ പരിധിയിൽപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ഫിഷറീസ് ഓഫീസുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നതിന് അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത ബിരുദം. പ്രായം 20 നും 36 നും ഇടയിൽ.
അപേക്ഷകർ തിരുവനന്തപുരം ജില്ലയിൽ സ്ഥിരം താമസമുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനം ഉളളവരും ഫീൽഡ് ജോലിക്ക് പ്രാപ്തരും ആയിരിക്കണം. അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ [email protected] എന്ന ഈ മെയിലിൽ അയയ്ക്കണം. തപാൽ മാർഗം അപേക്ഷ അയയ്ക്കേണ്ട വിലാസം റീജിയണൽ എക്സിക്യൂട്ടീവ്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് റീജിയണൽ ഓഫീസ്, കാന്തി, ജി.ജി.ആർ.എ-14 എ, റ്റി.സി.82/258, സമദ് ഹോസ്പിറ്റലിന് സമീപം, അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം – 695035, അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂൺ 13നു വൈകിട്ട് അഞ്ചു മണി. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. ഫോൺ: 0471-2325483.

കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കേരള മത്സ്യതൊഴിലാളി ക്ഷേമനിധിബോര്‍ഡ് (മത്സ്യബോര്‍ഡ്) തിരുവനന്തപുരം മേഖലാകാര്യാലയ പരിധിയില്‍പ്പെട്ട കൊല്ലം ജില്ലയിലെ ഫിഷറീസ് ഓഫീസുകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കും. യോഗ്യത: ബിരുദം. ജില്ലയില്‍ സ്ഥിരം താമസമുള്ളവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരും ഫീല്‍ഡ് ജോലിക്ക് പ്രാപ്തരും ആയിരിക്കണം. പ്രായം- 20 നും 36 നും ഇടയില്‍.
ബയോഡേറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം [email protected] ലോ റീജിയണല്‍ എക്സിക്യൂട്ടീവ്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, റീജിയണല്‍ ഓഫീസ്, കാന്തി, ജി.ജി.ആര്‍.എ-14, എ റ്റി.സി.82/258, സമദ് ഹോസ്പിറ്റലിന് സമീപം അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂര്‍ പി.ഒ. തിരുവനന്തപുരം – 695035 വിലാസത്തിലോ അയക്കണം. അവസാന തീയതി ജൂണ്‍ 13. ഫോണ്‍ 0471-2325483.

ക്യാമ്പ് അസിസ്റ്റന്റ്

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ.എഞ്ചിനീയറിങ് കോളജിൽ പ്രവർത്തിക്കുന്ന എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി പരീക്ഷ- മൂല്യ നിർണ്ണയ ക്യാമ്പിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിന്റെ ഒഴിവിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരും ഡിഗ്രി/ മൂന്നു വർഷ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി ജൂൺ 11നു രാവിലെ 10ന് കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300484.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments