HomeLatest Jobകേരളത്തില്‍ സാമൂഹ്യനീതി വകുപ്പിന് കീഴിൽ താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍ – വിവിധ ജില്ലകളിലും ജോലി –...

കേരളത്തില്‍ സാമൂഹ്യനീതി വകുപ്പിന് കീഴിൽ താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍ – വിവിധ ജില്ലകളിലും ജോലി – നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാം

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

അടൽ വയോ  അഭ്യുദയ യോജന പദ്ധതിയിൽ വിവിധ ഒഴിവുകൾ

സാമൂഹ്യനീതി വകുപ്പിന് കീഴിൽ അടൽ വയോ  അഭ്യുദയ യോജന പദ്ധതിയിൽ ജില്ലയിലെ സർക്കാർ ഓൾഡ് ഏജ് ഹോമിൽ സോഷ്യൽ വർക്കർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ജെ.പി.എച്ച്.എൻ), മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ (എം ടി സി പി ) തസ്തികകളിലേക്ക് ഒരുവർഷം കരാറടിസ്ഥാനത്തിൽ 
നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. എറണാകുളം ജില്ലക്കാർക്ക് മുൻഗണന. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 29ന് സിവിൽ സ്റ്റേഷനിൽ ജില്ലാ സാമൂഹിക നീതി ഓഫീസറുടെ ചേമ്പറിൽ നടക്കുന്ന അഭിമുഖത്തിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകളുമായി ഹാജരാകണം.

സോഷ്യൽ വർക്കർ തസ്തികയ്ക്ക് 
സോഷ്യൽ വർക്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം/ബിരുദാനന്തര ബിരുദം ആണ് യോഗ്യത. സർട്ടിഫൈഡ് കൗൺസിലിംഗ് കോഴ്സ് പാസായവർക്ക് മുൻഗണന. 2024 ജനുവരി ഒന്നിന്  25-45 പ്രായപരിധിയിൽ ആയിരിക്കണം. സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ ശമ്പളം 25,000 രൂപ. സാമൂഹ്യനീതി വകുപ്പിന്റെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രോജക്ടുകളിൽ ജോലി ചെയ്തവർക്ക് മുൻഗണന. അഭിമുഖം ഉച്ചയ്ക്ക് രണ്ടിന്.

ജെ.പി.എച്ച്.എൻ തസ്തികയ്ക്കുള്ള യോഗ്യത പ്ലസ്ടുവും എ.എൻ.എം കോഴ്സും.  പ്രായം പരമാവധി 25നും 45 വയസ്സിനും മധ്യേ. പ്രതിമാസ ശമ്പളം 24,520 രൂപ. അഭിമുഖ സമയം രാവിലെ 12 ന്.

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസ് ആയിരിക്കണം. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള വ്യക്തികൾക്ക് പരിചരണം നൽകാൻ കഴിയുന്ന ശാരീരിക ക്ഷമതയുള്ള വ്യക്തികൾ ആയിരിക്കണം. പ്രായപരിധി 50 വയസ്സ്. രണ്ട് ഒഴിവുകൾ. പ്രതിമാസ ശമ്പളം 18,390 രൂപ. അഭിമുഖം രാവിലെ 11ന്.കൂടുതൽ വിവരങ്ങൾക്ക് 0484- 2425377.

തൊഴിൽമേള  24 ന്

എറണാകുളം എംപ്ലോയബിലിറ്റി സെ൯്ററി൯്റെയും സംസ്ഥാന യുവജന കമ്മീഷ൯ എറണാകുളം ജില്ല ഘടകത്തി൯്റെയും സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 24 ന് തൃപ്പൂണിത്തുറ ഗവ ആർട്സ് കോളേജിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു.

 എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ഐടിഐ, ഡിപ്ലോമ എഞ്ചിനീറിംഗ്, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതകളുളള ആയിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് www.empekm.in വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുക. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ഫെബ്രുവരി 24 ന് രാവിലെ 9.30 ന് തൃപ്പൂണിത്തുറ ഗവ ആർട്സ് കോളേജിൽ എത്തണം.

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സണെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യാ സർവീസിലോ സംസ്ഥാന സർവീസിലോ പ്രവർത്തിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. കൃഷി, പൊതുവിതരണം, പോഷകാഹാരം, ആരോഗ്യം അല്ലെങ്കിൽ സമാന മേഖലകളിൽ ഭക്ഷ്യസുരക്ഷ, നയരൂപീകരണം, ഭരണനിർവഹണം എന്നിവയിൽ അറിവും പരിചയവുമുള്ളവരുമായിരിക്കണം. പൊതുഭരണം, കൃഷി, നിയമം, മനുഷ്യാവകാശം, സാമൂഹ്യ സേവനം, മാനേജ്‌മെന്റ്‌, പോഷണം, ആരോഗ്യം, ഭക്ഷ്യനയം എന്നിവയിൽ വിപുലമായ അറിവും പ്രവൃത്തിപരിചയവുമുള്ളവർക്കും അപേക്ഷിക്കാം. ദരിദ്ര വിഭാഗങ്ങളുടെ ഭക്ഷ്യ, പോഷണ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിൽ കഴിവു തെളിയിച്ചിട്ടുള്ളവർക്കും അപേക്ഷ നൽകാം. 65 വയസാണ് പ്രായപരിധി. ബയോഡാറ്റ സഹിതമുള്ള അപേക്ഷ സെക്രട്ടറി, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, കേരളം എന്ന വിലാസത്തിലോ secy.food@kerala.gov.in എന്ന മെയിലിലോ 15 ദിവസത്തിനകം സമർപ്പിക്കണം.

സ്റ്റാഫ് നഴ്‌സ്,ഡയാലിസിസ് ടെക്‌നീഷ്യൻ അഭിമുഖം

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എച്ച്.എം.സി മുഖേന സ്റ്റാഫ് നഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യൻ എന്നീ തസ്തികകളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.  പങ്കെടുക്കാൻ താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 27  രാവിലെ 10ന് നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

വെറ്ററിനറി സര്‍ജന്‍ ഒഴിവ്

മൃഗസംരക്ഷണ വകുപ്പ് കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കിയ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ, മഞ്ചേശ്വരം, കാറഡുക്ക എന്നീ ബ്ലോക്കുകളില്‍ വീട്ടുപടിക്കല്‍ രാത്രികാല മൃഗചികിത്സാ സേവനത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലികമായി വെറ്ററിനറി സര്‍ജന്‍ ഒഴിവ്. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ, മഞ്ചേശ്വരം, കാറഡുക്ക എന്നീ ബ്ലോക്കുകളിലാണ് നിയമനം. വെറ്ററിനറി സയന്‍സില്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. അഭിമുഖം ഫെബ്രുവരി 22ന് രാവിലെ 11.30ന് കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 255483. വെബ്‌സൈറ്റ് https://kvsc.kerala.gov.in

ടെക്‌നിക്കൽ അസിസ്റ്റന്റ് വാക് – ഇൻ – ഇന്റർവ്യൂ

കോട്ടയം : മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 പ്രകാരം സാമൂഹ്യനീതി വകുപ്പ് മെയിന്റനൻസ് ട്രിബ്യൂണലുകളിൽ ആർ.ഡി.ഒ മാരെ സഹായിക്കുന്നതിന് ടെക്‌നിക്കൽ അസിസ്റ്റന്റ്മാരെ നിയമിക്കുന്നു. അംഗീകൃത സർവകലാശാല ബിരുദം, വേഡ് പ്രോസ്സസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സ്, മലയാളം ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ്‌റൈറ്റിംഗ് എന്നിവയാണ് യോഗ്യത. എം.എസ്.ഡബ്ല്യു ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 18 വയസിനും 35 വയസിനും ഇടയിൽ.  ഒരു വർഷത്തെ കരാർ നിയമനമാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 27ന് (ചൊവ്വാഴ്ച്ച) രാവിലെ 11 മണിക്ക് കളക്‌ട്രേറ്റ് തൂലിക ഹാളിൽ നടക്കുന്ന വാക് – ഇൻ – ഇന്റർവ്യൂവിൽ  അസൽ രേഖകളുമായി ഹാജരാകണം.

മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവ്

മൃഗസംരക്ഷണ വകുപ്പില്‍ ഇടുക്കി ജില്ലയില്‍ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് അടിമാലി, നെടുങ്കണ്ടം, ദേവികുളം, അഴുത ബ്ലോക്കുകളിലേക്ക് വെറ്ററിനറി ഡോക്ടറെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. മാര്‍ച്ച് ഒന്നിന് രാവിലെ 11 ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് വാക് ഇന്‍ ഇന്റര്‍വ്യൂ. താല്‍പര്യമുളള ബിവിഎസ്‌സി ആന്റ് എഎച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമുളളള ബിരുധദാരികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അഭിമുഖത്തിന് എത്തുന്നവര്‍ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടറുടെ തസ്തികയില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നതുവരെയോ അല്ലെങ്കില്‍ 90 ദിവസം വരെയോ ആയിരിക്കും.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 31,920 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.ടെക്/ എം.ഇ/ ബി.ടെക്/ ബി.ഇ/ എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, കൂടാതെ നെറ്റ് വർക്കിംഗ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കേണ്ടതാണ്. പ്രോഗ്രാമിംഗ്/ നെറ്റ് വർക്കിംഗ്/ വെബ് ഡിസൈനിംഗ് മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. കൂടുതൽ വിവരങ്ങൾക്ക് www.fisheries.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ ഡയറക്ടർ ഓഫ് ഫിഷറീസ്, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ 695033 എന്ന വിലാസത്തിലും faircopy.dir@gmail.com എന്ന മെയിൽ അഡ്രസിലും മാർച്ച് 13നു മുമ്പ് ലഭിക്കേണ്ടതാണ്. 

വാക് ഇൻ ഇന്റർവ്യൂ 27ന്

        സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ തിരുവല്ലം കാമ്പസിലുള്ള ഒപ്റ്റിക്കൽ ഇമേജ് പ്രോസസ്സിംഗ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്കു ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രതിമാസം 15,550 രൂപ നിരക്കിൽ പാക്കിംഗ് അസിസ്റ്റന്റ്/ ഇൻസ്പെക്ഷൻ സ്റ്റാഫ് ആയി താത്കാലിക നിയമനത്തിന് പരിഗണിക്കുന്നതിനായി പ്ലസ് ടു പാസായിരിക്കണം, ലേബൽ പ്രിഡിംഗ് യൂണിറ്റിൽ ഇൻസ്പെക്ഷൻ സ്റ്റാഫ്/ പാക്കിംഗ് അസിസ്റ്റന്റായി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുള്ള ഉദ്യോഗർഥികളുടെ വാക് ഇൻ ഇന്റർവ്യൂ തിരുവല്ലത്തുള്ള സി-ഡിറ്റ് മെയിൻ ക്യാമ്പസിലെ ഓഫീസിൽ നടത്തും. ഉയർന്ന പ്രായപരിധി 50 വയസ്. താത്പര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഫെബ്രുവരി 27നു രാവിലെ 10.30 മുതൽ ഒരു മണി വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 8075688097.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

കോട്ടയം :ജില്ലാ വനിതാശിശുവികസന ഓഫീസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഡിസ്ട്രിക്ട് ഹബ്ബ് ഫോർ എംപവമെന്റ് ഓഫ് വുമണിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. കൂടാതെ മൂന്നു വർഷത്തിൽ കുറയാത്ത സർക്കാർ /സർക്കാരിതര ഐ.ടി ബേസ്ഡ് ഓർഗനൈസേഷൻ മേഖലകളിലുള്ള ഡാറ്റാ മാനേജ്‌മെന്റ് പ്രോസസ് ഡോക്യുമെന്റേഷൻ ആൻഡ് വെബ് ബേസ്ഡ് റിപ്പോർട്ടിംഗ് ഫോർമാറ്റ് എന്നിവയിലുള്ള പ്രവൃത്തിപരിചയം അനിവാര്യം. താൽപര്യമുള്ളവർ ജില്ലാ വനിതാശിശുവികസന ഓഫീസർക്ക് ഫെബ്രുവരി 26ന് വൈകിട്ട് 5.15 നകം അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക് ഫോൺ 9446938500

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments