HomeLatest Jobഅടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ താല്‍ക്കാലിക ജോലി നേടാം | Latest Temporary Jobs 2023

അടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ താല്‍ക്കാലിക ജോലി നേടാം | Latest Temporary Jobs 2023

Today Govt Job Updates
Today Govt Job Updates

ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍

ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ അക്കൗണ്ടന്റ് തസ്തികയില്‍ കരാര്‍ നിയമനംനടത്തുന്നു. അംഗീകൃത സര്‍വകലാശാലയുടെ മാത്തമാറ്റിക്‌സ്/കൊമേഴ്‌സ് ബിരുദമാണ് ആവശ്യമായ വിദ്യാഭ്യാസയോഗ്യത. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍-ടാലി പരിജ്ഞാനം ഉണ്ടായിരിക്കണം. നോട്ടിഫിക്കേഷന്‍ തീയതി കണക്കാക്കി പരമാവധി പ്രായപരിധി-40. സെപ്തംബര്‍ ഏഴിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013 വിലാസത്തില്‍ നിശ്ചിത ഫോമില്‍ ഫോട്ടോ പതിച്ച് യോഗ്യത പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. ഫോണ്‍ – 0474 2791597.

ഗവേഷണ പ്രോജക്ടില്‍ താല്‍ക്കാലിക നിയമനം

ബയോ ടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിന്റെ (ബിറാക്) മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നാഷണല്‍ ക്യാന്‍സര്‍ ഗ്രിഡ് എന്നിവയുടെ സഹായത്തോടെ തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്റ് റിസേര്‍ച്ച്) നടത്തുന്ന വിവിധ ഗവേഷണ പ്രോജക്ടുകളിലേക്കു റിസര്‍ച്ച് അസിസ്റ്റന്റ്, ക്ലിനിക്കല്‍ റിസര്‍ച്ച് അസിസ്റ്റന്റ്, ക്ലിനിക്കല്‍ ട്രയല്‍ കോ ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ ആഗസ്റ്റ് 31നകം ഓണ്‍ ലൈനായി അപേക്ഷിക്കുക. ഫോണ്‍: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in.

അങ്കണവാടി ഹെല്‍പ്പര്‍; അഭിമുഖം 21ന്

വനിത ശിശുവികസന വകുപ്പിന് കീഴില്‍ തലശ്ശേരി ഐ സി ഡി എസ് പ്രൊജക്ട് പരിധിയില്‍ വരുന്ന ധര്‍മ്മടം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള അഭിമുഖം ആഗസ്റ്റ് 21ന് രാവിലെ 9.30ന് ധര്‍മ്മടം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചവര്‍ അഭിമുഖ കത്തും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും മറ്റ് അനുബന്ധ രേഖകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹതം ഹാജരാകണം. ഫോണ്‍: 0490 2344488.

ഇലക്ട്രിക്കല്‍/ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍ നിയമനം

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ – ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, എംവി ലൈസന്‍സ്, രണ്ട് വര്‍ഷം പ്രവൃത്തി പരിചയം, ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍- ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക് എഞ്ചിനീയറിങ്, രണ്ട് വര്‍ഷം പ്രവൃത്തി പരിചയം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റാ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം കണ്ണൂര്‍ ജില്ലാ ആശുപത്രി ഓഫീസില്‍ സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം.

നിഷില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഓഡിയോളജിസ്റ്റുകൾക്കും സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകൾക്കും അപേക്ഷിക്കാം. സെൻറർ ഫോർ ഡിസേബിലിറ്റി സ്റ്റഡീസിൻറെ ധനസഹായത്തോടെയുള്ള പദ്ധതികളിലേക്കാണ് നിയമനം. ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ http://nish.ac.in/others/career ൽ ലഭ്യമാണ്.

ഓവർസിയർ ഒഴിവ്

നാഷണൽ ആയുഷ് മിഷൻ സംസ്ഥാന ഓഫീസിലുള്ള ഒരു ഓവർസിയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. www.nam.kerala.gov.in, www.arogyakeralam.gov.in. Phone : 04712474550.

തൊഴില്‍ അവസരം

ആലപ്പുഴ: കേരള എയിഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സീഡ് സുരക്ഷ പ്രോജക്ടില്‍ ഔട്ട്‌റീച്ച് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി./ പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സുരക്ഷ പ്രോജക്ടില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ 22ന് ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 9747163481.

എ എച്ച് കൗൺസിലർ താത്കാലിക നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ എച്ച് എം) കീഴിലുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് എ എച്ച് കൗൺസിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.എംഎസ്ഡബ്ല്യു (മെഡിക്കൽ സൈക്കാട്രി എംഎ / എം എസ് സി (സൈക്കോളജി)) തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ അപേക്ഷകൾ തയ്യാറാക്കി ആഗസ്റ്റ് 23 ന് വൈകീട്ട് 5 മണിക്ക് മുൻപായി ആരോഗ്യ കേരളം ഓഫീസിൽ അപേക്ഷ .സമർപ്പിക്കണം. ജനന തിയ്യതി, രജിസ്ട്രേഷൻ, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുടെ പകർപ്പും ബയോഡാറ്റയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. പ്രവർത്തി പരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്സ്. പരീക്ഷയുടെയും ഇന്റർവ്യൂയുടെയും അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ സന്ദർശിക്കുക. ഫോൺ 0487 2325824.

കരാര്‍ നിയമനം

കണ്ണൂര്‍ ഗവ. വൃദ്ധസദനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, ജെ പി എച്ച് എന്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസായവര്‍ക്കും ജെ പി എച്ച് എന്‍ തസ്തികയിലേക്ക് പ്ലസ്ടു, ജെ പി എച്ച് എന്‍ അല്ലെങ്കില്‍ പ്ലസ്ടു, എ എന്‍ എം പാസായവര്‍ക്കും അപേക്ഷിക്കാം. 50 വയസ് തികയാത്തവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 23ന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഗവ.വൃദ്ധസദനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2771300, 8281428437.

ഫിറ്റ്നസ് സെന്റര്‍ ട്രെയിനര്‍ ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫിറ്റ്നസ് സെന്റര്‍ ട്രെയിനര്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവുണ്ട്. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നുള്ള ഫിറ്റ്നസ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയില്‍നിന്നുള്ള ഡിപ്ലോമ ഇന്‍ ഫിറ്റ്നസ് ട്രെയിനിങ് കോഴ്സ് എന്നിവയാണ് യോഗ്യത. പ്രായം 2023 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ (ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസിളവ് അനുവദനീയം). ശമ്പളം 18,000. നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ആഗസ്റ്റ് 23 നകം നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിലെ ഔട്ട്‌സോഴ്‌സ് താല്‍ക്കാലിക ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് പരമാവധി 89 ദിവസത്തേക്കോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുളള ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരേക്കോ താല്‍ക്കാലിക ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ആഗസ്റ്റ് 24 ന് രാവിലെ 11 മണിക്ക് ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തിലാണ് അഭിമുഖം. യോഗ്യത ഡിപ്ലോമ എം.എല്‍.ടി (ഡി.എം.ഇ) അല്ലെങ്കില്‍ ബി. എസ്. സി. എം. എല്‍. ടി (കെ യു എച്ച് എസ്) പാസ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ദിവസവേതനം 850 രൂപയും പരമാവധി പ്രതിമാസ വേതനം 22,950 രൂപയുമായിരിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും ഒരു ഫോട്ടോയും സഹിതം പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-233076.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments